Entreprenuership Success Story

വസ്ത്രനിര്‍മാണ മേഖലയില്‍ പുത്തന്‍ ഫാഷനുകളുമായി G C ATTIRES !

Spread the love

ജോലി ഉപേക്ഷിച്ച് ടെക്കി ജീവനക്കാരി ആരംഭിച്ച വിജയ സംരംഭം …

എത്രത്തോളം തീവ്രമായാണ് നമ്മള്‍ ആഗ്രഹിക്കുന്നത്, അത്രത്തോളം നമ്മുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമായി തീരും. അത്തരത്തില്‍ തന്റെ സ്വപ്‌നങ്ങളെ പരിശ്രമത്തിലൂടെ യാഥാര്‍ത്ഥ്യമാക്കി തീര്‍ത്ത ഒരു യുവ സംരംഭകയുണ്ട്; തിരുവനന്തപുരം സ്വദേശിനിയായ നിസി !

2020ലാണ് G C ATTIRES എന്ന വസ്ത്ര നിര്‍മാണ സ്ഥാപനത്തിന് നിസി തുടക്കം കുറിക്കുന്നത്. ഇന്ന് തനതായ മുദ്ര പതിപ്പിച്ച് വസ്ത്ര നിര്‍മാണ മേഖലയില്‍ വേരുറപ്പിക്കുന്ന ഒരു വിജയ സ്ഥാപനമാണ് G C ATTIRES. തന്റെ കുഞ്ഞിനെ നോക്കുന്നതിനും പരിപാലിക്കുന്നതിനും മറ്റുമായാണ് നിസി തന്റെ ഐടി പ്രൊഫഷന്‍ ജോലി ഉപേക്ഷിക്കുന്നത്.

എന്നാല്‍ ജോലി ഉപേക്ഷിച്ച് ഒരു സാധാരണ വീട്ടമ്മയെന്ന നിലയില്‍ ജീവിക്കുമ്പോഴും ജീവിതത്തെ പാഴാക്കുന്നുവെന്ന നിരന്തര ചിന്ത നിസിയെ വേട്ടയാടിക്കൊണ്ടിരുന്നു. എന്തു ചെയ്യുമെന്നും ജീവിതത്തെ എങ്ങനെ അര്‍ത്ഥമുള്ളതാക്കി മാറ്റുമെന്നുമുള്ള ചിന്തയില്‍ നിന്നുമാണ് സ്വന്തമായി ഒരു സംരംഭം എന്ന തീരുമാനത്തിലേക്ക് നിസി എത്തുന്നത്. തുടര്‍ന്നാണ് ‘മീഷോ’ എന്ന ഓണ്‍ലൈന്‍ ആപ്പ് വഴി വസ്ത്രങ്ങളും മറ്റും ശേഖരിച്ച് ആവശ്യക്കാര്‍ക്കായി എത്തിച്ചു നല്‍കുന്ന ഒരു ചെറിയ ബിസിനസ് ആശയത്തിലേക്ക് ഈ യുവ സംരംഭക കടക്കുന്നത്. എന്നാല്‍ വളരെ തുച്ഛമായ വരുമാനം മാത്രമേ ഇതിലൂടെ നേടിയെടുക്കാന്‍ നിസിക്ക് സാധിച്ചിരുന്നുള്ളു. അങ്ങനെയാണ് അതിന്റെ അടുത്ത ഘട്ടത്തിലേക്ക് നിസി ചുവട് വെയ്ക്കുന്നത്.

ഡീലേഴ്‌സിനെ പരിചയപ്പെടുകയും മാനുഫാക്ച്ചറിങ് യൂണിറ്റുകളില്‍ നിന്ന് വിവിധ തരം വസ്ത്രങ്ങള്‍ ഹോള്‍സെയിലായി വാങ്ങി കസ്റ്റമേര്‍സിനായി നിസി നേരിട്ട് എത്തിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ വാങ്ങുന്ന വസ്ത്രങ്ങളുടെ ഗുണനിലവാരത്തിലും മറ്റും പ്രശ്‌നങ്ങള്‍ ഉണ്ടെന്നും മറ്റുമുള്ള പരാതികള്‍ ലഭിച്ചതോടെ സ്വന്തമായി ഒരു സ്റ്റിച്ചിങ് യൂണിറ്റ് ആരംഭിക്കണമെന്ന ചിന്തയിലേക്ക് നിസി എത്തി.

കേരളത്തില്‍ വസ്ത്ര നിര്‍മാണ ചെറുകിട യൂണിറ്റുകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കണം തന്റെ സ്ഥാപനമെന്ന് നിസിക്ക് നിര്‍ബന്ധമായിരുന്നു. വസ്ത്ര നിര്‍മാണത്തില്‍ മുന്‍നിരയില്‍ എത്തണമെന്ന ലക്ഷ്യത്തോടെ G C ATTIRES എന്ന സ്ഥാപനത്തിന് ഈ യുവ സംരംഭക അങ്ങനെ തുടക്കം കുറിച്ചു. തന്റെ വീട്ടിലെ ഒരു ചെറിയ മുറിയിലായിരുന്നു G C ATTIRES സ്റ്റിച്ചിഗ് യൂണിറ്റിന് നിസി തുടക്കം കുറിക്കുന്നത്.

‘ഡെയ്‌ലി യൂസ്’ ആയിട്ടുള്ള കുര്‍ത്ത പോലുള്ള വസ്ത്രങ്ങളായിരുന്നു ഇവര്‍ തുടക്കത്തില്‍ സ്റ്റിച്ച് ചെയ്തിരുന്നതെങ്കില്‍ ഇന്ന് ഓരോ കസ്റ്റമറുടെയും ഇഷ്ടത്തിന് അനുസരിച്ചുള്ള വിവിധ തരം ഡ്രസ് മോഡലുകള്‍ ഇവിടെയുണ്ട്. മികച്ച മെറ്റീരിയലുകള്‍ ഉപയോഗിച്ച് വിവിധ തരം ഫാഷനിലുള്ള വസ്ത്രങ്ങള്‍ ഇവിടെ നിര്‍മിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഒരോ കസ്റ്റമറുടെയും ബഡ്ജറ്റിന് അനുസരിച്ച് ഗുണമേന്മയും വ്യത്യസ്തതയുമുളള വസ്ത്രങ്ങള്‍ നിര്‍മിച്ച് നല്‍കുന്നതിലാണ് G C ATTIRES ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.അതു കൊണ്ട് തന്നെയാണ് ചുരുങ്ങിയ കാലം കൊണ്ട് ഇത്രത്തോളം വിജയം നേടാന്‍ ഈ സംരംഭത്തിനും യുവ സംരംഭകയ്ക്കും സാധിച്ചത്.

ഭര്‍ത്താവിന്റെ പിന്തുണ കൂടി കൊണ്ടാണ് ഇന്ന് ഈ കാണുന്ന വിജയത്തിലേക്ക് നിസി എത്തിയത്. കൊല്ലം ജില്ലയില്‍ ഇനി ഒരു യൂണിറ്റ് കൂടി ആരംഭിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ഈ സംരംഭക. വസ്ത്രമേഖലയില്‍ തങ്ങളുടേതായ ഒരു ബ്രാന്‍ഡാക്കി G C ATTIRES നെ മാറ്റണമെന്നും വരും തലമുറയ്ക്കും ഉപയോഗപ്രദമാകുന്ന ഒരു സ്ഥാപനമാക്കി ഇതിനെ മാറ്റണമെന്നുമാണ് നിസി എന്ന യുവ സംരംഭകയുടെ ആഗ്രഹം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍