പേപ്പര്‍ പൂക്കള്‍ കൊണ്ട് പൂന്തോട്ടം തീര്‍ത്ത ആന്‍സ് ക്രാഫ്റ്റ് ഹൗസ്
ഏഴു വര്‍ഷം നീണ്ട ഫുഡ് ഇന്ഡസ്ട്രിയിലെ ക്വാളിറ്റി കണ്ട്രോളര് ജോലിയില്‍ നിന്നും പൂക്കളുടെ ലോകത്തേക്കുള്ള കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ബെസ്റ്റി തോമസിന്റെ യാത്ര അവരുണ്ടാക്കുന്ന പൂച്ചെണ്ടുകള്‍ പോലെ സുന്ദരമാണ്. കുട്ടിക്കാലം മുതല്ക്കേ പൂക്കളോടുള്ള ഇഷ്ടവും ജോലിക്കിടയിലെ ഒഴിവുസമയങ്ങളില്‍ ആരംഭിച്ച വിനോദവും ചേര്‍ത്തൊട്ടിച്ച് വിജയകരമായി മുന്നോട്ടുകുതിക്കുന്ന ബെസ്റ്റി ഇന്ന് തന്റെ സ്വപ്ന സംരംഭം തീര്‍ത്തിരിക്കുകയാണ്.

ഹോസ്റ്റല്‍ റൂമിലെ ഒഴിവുസമയങ്ങളില്‍ നിന്നാണ് ബെസ്റ്റിയുടെ ഹാന്‍ഡ്മെയ്ഡ് ക്രാഫ്റ്റ് യാത്രയുടെ തുടക്കം. കാന്‍ഡില്‍ മേക്കിങ് ഉള്‍പ്പെടെയുള്ള വര്‍ക്ക്ഷോപ്പുകളില്‍ പങ്കെടുക്കുന്നത് അക്കാലത്ത് പതിവായിരുന്നു. കയ്യില്‍ കിട്ടുന്ന പേപ്പറുകള്‍ വെട്ടിമുറിച്ചും ചേര്‍ത്തൊട്ടിച്ചും പൂക്കളുണ്ടാക്കുന്നതായിരുന്നു അന്നത്തെ പ്രധാന വിനോദം. കേവലമൊരു വിനോദമെന്ന നിലയിലാരംഭിച്ചത് പതിയെ പാഷനായി മാറി. തന്റെ വിവാഹത്തിന് സ്വന്തം കൈകൊണ്ട് നിര്‍മിച്ച ബൊക്കെയിലൂടെ ആന്‍സ് ക്രാഫ്റ്റ് ഹൗസ് എന്ന സംരംഭത്തിനും ബെസ്റ്റി തുടക്കം കുറിച്ചു.

ഓണ്‍ലൈനായാണ് ആന്‍സ് ക്രാഫ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനം. മാമോദീസ ചടങ്ങുകള്‍ക്ക് കസ്റ്റമൈസ്ഡ് വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സെറ്റ്, മന്ത്രകോടി ബോക്സ്, ഡെക്കറേറ്റഡ് കാന്‍ഡില്‍, അത്തപ്പൂക്കളം തുടങ്ങി നീളുന്നു ആന്‍സ് ക്രാഫ്റ്റ് ഹൗസിന്റെ സേവനങ്ങള്‍. ഇവയ്ക്കുപുറമെ, ബ്രൈഡല്‍ ബൊക്കേകളുടെ റന്റല്‍ സര്‍വീസും കസ്റ്റമൈസ്ഡ് പാര്‍ട്ടി പ്രോപര്‍ട്ടി റെന്റലും സ്ഥാപനത്തിലുണ്ട്.

ഓരോ പ്രൊഡക്റ്റിലും ഡീറ്റെയിലിങ്, കളര്‍ സെന്‍സ്, എലഗന്‍സി എന്നിവ ഉറപ്പാക്കുന്നതാണ് കേരളത്തിനകത്തു നിന്നു മാത്രമല്ല, വിദേശത്തുനിന്നും നിരവധി ഓര്‍ഡറുകള്‍ ലഭിക്കുന്ന ബ്രാന്‍ഡാക്കി ആന്‍സ് ക്രാഫ്റ്റ് ഹൗസിനെ വളര്‍ത്തിയത്. തന്നെ സമീപിക്കുന്ന ഓരോ കസ്റ്റമറുടേയും ആവശ്യങ്ങള്‍ മനസിലാക്കിയാണ് ബെസ്റ്റി എല്ലാ സമ്മാനങ്ങളും നിര്‍മിക്കുന്നത്. ഓരോ ഉത്പന്നത്തിന്റേയും യുണീഖ്നെസും, തന്റേതായ കയ്യൊപ്പും ചേര്‍ക്കുന്നതോടെ ഉപഭോക്താവിന്റെ മനസും കീഴടക്കാന്‍ സംരംഭത്തിന് അതിവേഗം സാധിച്ചു.

ഒരു സംരംഭകയിലേക്കുള്ള ബെസ്റ്റിയുടെ യാത്ര ഏറെ പ്രതിസന്ധികളില്‍ കൂടിയായിരുന്നു. സ്ഥിരതയുള്ള ജോലി അവസാനിപ്പിച്ച് സംരംഭകയാകണമെന്ന തീരുമാനം ആദ്യം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും ചേര്‍ത്തുതുന്നി ബെസ്റ്റി തന്റെ ആദ്യചുവടുവെച്ചു. സാമ്പത്തികമായി പ്രതിസന്ധികള്‍ തുടക്കക്കാരിയെന്ന നിലയില്‍ നേരിട്ടിരുന്നുവെങ്കിലും വിമര്‍ശനങ്ങള്‍ക്കൊപ്പം താങ്ങായിയെത്തിയതും കുടുംബമായിരുന്നുവെന്നും ബെസ്റ്റി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

കേവലമൊരു 9 – 5 ജോലിക്കപ്പുറത്ത്, സ്വതന്ത്രമായി തനിക്ക് വിജയങ്ങള്‍ കീഴടക്കാനാകുമെന്ന ദൃഢവിശ്വാസം കുട്ടിക്കാലം മുതല്ക്കേ ബെസ്റ്റിയുടെ ഉള്ളിലുണ്ടായിരുന്നു. പ്രതിസന്ധികളോടെയായിരുന്നു തുടക്കമെങ്കിലും നാലോളം സ്ഥിര ജീവനക്കാരും, നിരവധി വീട്ടമ്മമാരും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വലിയ സംരംഭമാണ് ഇന്ന് ആന്‍സ് ക്രാഫ്റ്റ് ഹൗസ്. ചുറ്റുമുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനാകുന്ന സംരംഭമാക്കി ആന്‍സ് ക്രാഫ്റ്റ് ഹൗസിനെ വളര്‍ത്തണമെന്നതാണ് ബെസ്റ്റിയുടെ സ്വപ്നം.
ഉടനെയല്ലെങ്കിലും ഭാവിയില്‍ ഉപഭോക്താക്കള്‍ക്കായി സ്റ്റോര്‍ ആരംഭിക്കാനുള്ള പദ്ധതിയുമുണ്ട് ബെസ്റ്റിക്ക്. ഇവയ്ക്കെല്ലാം പൂര്‍ണ പിന്തുണയുമായി സംഗീത അധ്യാപകനായ ഭര്‍ത്താവ് ടിജോ സെബാസ്റ്റ്യനുമുണ്ട്. നിലവില്‍ ഫോട്ടോഗ്രാഫറായ സഹോദരനൊപ്പം ഓണം, ക്രിസ്മസ് ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ ‘തീം ബേസ്ഡ്’ ഫോട്ടോഗ്രാഫിക്കായി പ്രത്യേക സ്റ്റുഡിയോയിലും ബെസ്റ്റി പങ്കാളിയാണ്.

കേവലമൊരു ക്രാഫ്റ്റ് സംരംഭം മാത്രമല്ല ബെസ്റ്റിക്ക് ആന്‍സ് ക്രാഫ്റ്റ് ഹൗസ്. മറിച്ച് ലക്ഷ്യബോധത്തോടെ, സ്വാതന്ത്ര്യത്തോടെ, ആശയങ്ങളെ നിര്മിച്ചെടുക്കാനാകുന്ന ഒരിടം കൂടിയാണ്. സ്വപ്നം കാണാന്‍ ധൈര്യമുണ്ടെങ്കില്‍ പേപ്പര്‍ പൂക്കള്‍ മാത്രം മതി വലിയ നാഴികക്കല്ലുകള്‍ തീര്ക്കാനെന്നതിന്റെ ഉദാഹരണം കൂടിയാണ് ബെസ്റ്റിയുടെ ആന്‍സ് ക്രാഫ്റ്റ് ഹൗസ്.
Mob: 8547845493

Insta: https://www.instagram.com/anns_craft_house?utm_source=qr&igsh=MWsyYTJsM2VzeHF3bQ==





