Entreprenuership Success Story

ഒരു സ്ത്രീയുടെ പാഷന്‍, അനവധി വീടുകളുടെ സൗന്ദര്യമാകുമ്പോള്‍, Casael Stories by Maria

ഒരു വ്യക്തിയുടെ പാഷന്‍ അവരുടെ ജീവിതത്തോടൊപ്പം, അനവധി വീടുകളുടെ സൗന്ദര്യവും മാറ്റിമറിക്കുമ്പോള്‍ അതൊരു സംരംഭ വിജയമായി മാറുന്നു. അത്തരമൊരു പ്രചോദനമായ യാത്രയാണ് ലല്ലു മറിയം ജേക്കബ് എന്ന സംരംഭകയുടെ Casael Stories by Maria പറയുന്നത്.

ഫാര്‍മസി കോളേജില്‍ ടീച്ചറായിരുന്ന മറിയ, പ്രിന്‍സിപ്പല്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ജീവിതത്തില്‍ പുതിയൊരു വഴിത്തിരിവ് സംഭവിക്കുന്നത്. ഭര്‍ത്താവിന്റെ ട്രാന്‍സ്ഫറിനെ തുടര്‍ന്ന് ആലുവയിലേക്ക് താമസം മാറിയപ്പോള്‍, തന്റെ ഉള്ളിലെ ആര്‍ട്ടിനോടുള്ള പാഷന്‍ വീണ്ടും ഉണരുകയായിരുന്നു.

ആര്‍ട്ട് വര്‍ക്ക്, ഹോം ഡെക്കോര്‍ എന്നിവയോടുള്ള മറിയയുടെ സ്വാഭാവികമായ ആകര്‍ഷണമാണ് Casael Stories by Maria എന്ന സംരംഭത്തിന്റെ അടിത്തറ. ഒഴിവുസമയങ്ങളില്‍ കുഷ്യന്‍ കവറുകള്‍ ഉള്‍പ്പെടെയുള്ള ഹോംലിനന്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത് കണ്ട ഭര്‍ത്താവാണ്, ഇതൊരു സംരംഭമാക്കാമെന്ന ആത്മവിശ്വാസം മറിയക്ക് നല്‍കിയത്. അങ്ങനെയാണ് രണ്ട് മാസം മുന്‍പ്, ഓണ്‍ലൈന്‍ വഴി Casael Stories by Maria എന്ന ഹോംലിനന്‍ ബ്രാന്‍ഡിന് രൂപം നല്‍കിയത്.

ഇന്ന് Casael Stories by Maria യില്‍ ലഭ്യമാകുന്നത് ഹാന്‍ഡ് പിക്ക് ചെയ്ത, ക്വാളിറ്റിയുള്ള ഹോംലിനന്‍ പ്രൊഡക്ടുകളാണ്. ബെഡ്ഷീറ്റ്, കുഷ്യന്‍ കവറുകള്‍, ടേബിള്‍ റണ്ണറുകള്‍ തുടങ്ങി ഒരു വീടിന്റെ സൗന്ദര്യത്തിന് മാറ്റേകാന്‍ ആവശ്യമായ എല്ലാ ഹോംലിനന്‍ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, ഫേസ്ബുക്ക് എന്നിവ വഴിയാണ് ഇന്ന് കൂടുതലായും ഓര്‍ഡറുകള്‍ ലഭിക്കുന്നത്. ഗുണനിലവാരവും മികച്ച ഡിസൈനും ചേര്‍ന്ന പ്രൊഡക്ടുകളാണ് Casael Stories by Maria യെ മറ്റുള്ള ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഒരു സ്ത്രീ സംരംഭകയായി മുന്നേറുമ്പോള്‍ കുടുംബത്തിന്റെ പിന്തുണ എത്രത്തോളം പ്രധാനമാണെന്ന് മറിയയുടെ യാത്ര തെളിയിക്കുന്നു. ഭര്‍ത്താവും മകളും, അച്ഛന്‍, അമ്മ, സഹോദരന്‍ തുടങ്ങി കുടുംബമൊന്നാകെ ബിസിനസിന്റെ ഓരോ ഘട്ടത്തിലും ശക്തമായ പിന്തുണയാണ് മറിയയ്ക്ക് നല്‍കുന്നത്. ഈ പിന്തുണയാണ് അവരെ കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കുന്നത്.

ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ബ്രാന്‍ഡിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂടുതലും മൗത്ത് പബ്ലിസിറ്റിയിലൂടെയും സുഹൃത്തുക്കളിലൂടെയും മറിയ പഠിപ്പിച്ച വിദ്യാര്‍ത്ഥികളിലൂടെയും ഓര്‍ഡറുകള്‍ എത്തുന്നു. ഒരു വനിത സംരംഭകയെന്ന നിലയില്‍ ലഭിക്കുന്ന ഈ പ്രോത്സാഹനം തന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ ഊര്‍ജമാണെന്ന് മറിയ അഭിമാനത്തോടെ പറയുന്നു.

ഭാവിയില്‍ എറണാകുളത്ത് തന്നെ Casael Stories by Maria യുടെ ഒരു വലിയ ഷോപ്പ് ആരംഭിക്കണമെന്നതാണ് മറിയയുടെ സ്വപ്‌നം. ഹോംലിനന്‍ ഉത്പന്നങ്ങള്‍ക്കൊപ്പം ഹോം ഡെക്കോര്‍ പ്രൊഡക്ടുകളും ഉള്‍പ്പെടുത്തി, ഒരു വീടിന്റെ ഇന്റീരിയറിങ്ങിന് മാറ്റേകുന്ന എല്ലാ ഉത്പന്നങ്ങളും ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അതിനൊപ്പം ഒരു സ്റ്റിച്ചിങ് യൂണിറ്റ് ആരംഭിച്ച് സംരംഭം കൂടുതല്‍ വിപുലമാക്കാനും മറിയ ആഗ്രഹിക്കുന്നു.

സ്വന്തം പാഷനെ തിരിച്ചറിഞ്ഞ്, കുടുംബത്തിന്റെ പിന്തുണയും ആത്മവിശ്വാസവും ചേര്‍ത്ത് ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ സ്ത്രീ സംരംഭകയുടെ കഥയാണ് Casael Stories by Maria. പാഷനൊപ്പം ആത്മവിശ്വാസം കൂടി ഉണ്ടെങ്കില്‍ ചെറിയ തുടക്കം പോലും വലിയ വിജയമായി മാറുമെന്ന സന്ദേശമാണ് ഈ സംരംഭം നല്‍കുന്നത്.

Instagram: casaelstoriesbymaria

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ