ആരോഗ്യത്തിന്റെ പുതിയ സമവാക്യം; മൈക്രോഗ്രീന്‍സും വീറ്റ്ഗ്രാസും തുറക്കുന്ന പോഷക ബിസിനസ് ഭാവി
40xLeaves- From Fresh Nutrition to Preventive Health
ആരോഗ്യം ഇന്ന് വ്യക്തിപരമായൊരു ആവശ്യത്തില്‍ നിന്ന് വേഗത്തില്‍ വളരുന്ന ഒരു ആഗോള ബിസിനസ് മേഖലയായി മാറിയിരിക്കുകയാണ്. കോവിഡ് കാലത്തിന് ശേഷമുള്ള കാലഘട്ടത്തില്‍, ഭക്ഷണത്തെക്കുറിച്ചുള്ള ഉപഭോക്തൃ കാഴ്ചപ്പാട് തന്നെ മാറി. ‘എന്ത് കഴിക്കണം?’ എന്ന ചോദ്യത്തെക്കാള്‍ ‘എന്ത് കഴിച്ചാല്‍ ദീര്‍ഘകാല ആരോഗ്യസംരക്ഷണം സാധിക്കും?’ എന്ന ചിന്തയാണ് ഇന്ന് തീരുമാനങ്ങളെ നയിക്കുന്നത്. ഈ മാറ്റമാണ് Preventive Healthcare, Functional Foods, Nutraceutical Nutrition എന്നീ മേഖലകളെ വേഗത്തില്‍ വളരാന്‍ പ്രേരിപ്പിച്ചത്.
ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള 40xLeaves എന്ന സംരംഭം ശ്രദ്ധേയമാകുന്നത്. കേരളത്തില്‍ ഇനിയും പൂര്‍ണമായി പരിചിതമല്ലാത്ത മൈക്രോഗ്രീന്‍സ് എന്ന Nutrient-dense Food category യെ ശാസ്ത്രീയമായ അവബോധത്തോടെയും സുരക്ഷിതമായ ഉത്പാദന രീതികളോടെയും സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് 40x Leaves സ്വീകരിച്ച ദൗത്യം.

7 മുതല്‍ 21 ദിവസത്തിനുള്ളില്‍ വിളവെടുപ്പ് നടത്താവുന്ന മൈക്രോഗ്രീന്‍സ്, സാധാരണ പച്ചക്കറികളെക്കാള്‍ ഉയര്‍ന്ന പോഷകസാന്ദ്രത പുലര്‍ത്തുന്നവയാണ്. വിറ്റാമിന്‍ C, E, K, ബീറ്റ കരോട്ടിന്‍, പോളിഫിനോളുകള്‍, ഫ്‌ളേവനോയ്ഡുകള്‍, ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ എന്നിവ ഇവയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.
മൈക്രോ ഗ്രീന്‍സിനൊപ്പം തന്നെ 40x Leaves പ്രാധാന്യം നല്‍കുന്ന മറ്റൊരു പോഷകഘടകമാണ് വീറ്റ് ഗ്രാസ് (Triticum Aestivum). വീറ്റ് ഗ്രാസില്‍ ഉയര്‍ന്ന അളവിലുള്ള Chlorophyll അടങ്ങിയിരിക്കുന്നു. Chlorophyll ന്റെ രാസഘടന മനുഷ്യ രക്തത്തിലെ ഹീമോഗ്ലോബിനോട് ഏറെ സാമ്യമുള്ളതാണ്. ഈ ഘടനാസാമ്യം കൊണ്ടാണ് Wheat Grass നെ പലപ്പോഴും ‘Green Blood’ എന്ന് വിശേഷിപ്പിക്കുന്നത്.
7 മുതല്‍ 10 ദിവസത്തിനുള്ളില്‍ വിളവെടുപ്പ് നടത്തുന്ന വീറ്റ് ഗ്രാസില്‍, ഹരിതകം, ആന്റി ഓക്‌സിഡന്റ്‌സ്, എന്‍സൈമുകള്‍, വിറ്റാമിന്‍സ് എന്നിവ ഏറ്റവും സജീവമായ നിലയില്‍ കാണപ്പെടുന്നു. ഈ ഘട്ടത്തില്‍ വിളവെടുക്കുന്ന വീറ്റ് ഗ്രാസ് ശരീരത്തിന്റെ Detoxification പ്രക്രിയകള്‍ക്കും Energy Metabolism നും പിന്തുണ നല്‍കുന്നു.

ഭാവിയിലെ ഭക്ഷണം വയറിനെ മാത്രം നിറയ്ക്കുന്ന ഒന്നായിരിക്കില്ല. അത് കോശങ്ങളെയും പ്രതിരോധ ശേഷിയെയും സംരക്ഷിക്കുന്ന, ആരോഗ്യവും സാമ്പത്തിക സാധ്യതകളും ഒരുമിച്ച് സൃഷ്ടിക്കുന്ന ഒരു Strategic Asset ആയിരിക്കും.
സുരക്ഷിതമായ ചുറ്റുപാടുകളില്‍ വളര്‍ത്തിയെടുത്തതും കീടനാശിനികള്‍ ഒന്നും തന്നെ ഉപയോഗിക്കാത്തതുമായ മൈക്രോഗ്രീന്‍സ് ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുക എന്നതാണ് 40x ലീവ്‌സ് പ്രധാനമായും ചെയ്യുന്നത്. പച്ചക്കറികള്‍ കഴിക്കാന്‍ താല്പര്യമില്ലാത്ത കുട്ടികള്‍ക്കാവശ്യമായ പോഷകങ്ങള്‍ ആഹാരത്തിലേക്ക് ഒളിച്ചുകടത്താന്‍ മൈക്രോഗ്രീന്‍സ് വളരെ മികച്ച ഒരു മാര്‍ഗമാണ്. ആഴ്ചയില്‍ 4- 5 ദിവസം, 20 ഗ്രാം മാത്രം കഴിച്ചാല്‍ മതിയാകും. എന്നാല്‍ ഗര്‍ഭിണികളും 8 വയസിനു താഴെയുള്ള കുട്ടികളും വിദഗ്ധ നിര്‍ദ്ദേശമില്ലാതെ മൈക്രോഗ്രീന്‍സ് ഉപയോഗിക്കുന്നത് ഒഴിവാക്കണം.
Contact: 7736225610





