Success Story

ക്യാമറ കയ്യിലെടുത്തപ്പോള്‍ മാറിയ ജീവിതം

Retina Wedding Movies ന്റെ വിജയയാത്ര

ഒരു സ്വപ്‌നം എവിടെയെങ്കിലും വഴി മാറിയാല്‍ അത് പരാജയമല്ല, ചിലപ്പോള്‍ അത് യഥാര്‍ത്ഥ വിജയത്തിന്റെ തുടക്കമായി മാറിയേക്കാം. ആലപ്പുഴ മാവേലിക്കര സ്വദേശി അഭിലാഷിന്റെ ജീവിതവും അങ്ങനെ തന്നെയാണ്. ഇന്ന് കേരളമറിയുന്ന ഒരു മികച്ച ഫോട്ടോഗ്രാഫറാണ് അഭിലാഷ്. പത്ത് വര്‍ഷമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായ അഭിലാഷ്, കഴിഞ്ഞ അഞ്ച് വര്‍ഷമായി മാവേലിക്കരയിലെ കുറത്തിക്കാട് Retina Wedding Movies എന്ന തന്റെ സ്വന്തം സ്റ്റുഡിയോയും വിജയകരമായി നടത്തിവരുന്നു.

ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്നതിനിടെയാണ് അഭിലാഷിന്റെ ജീവിതം പുതിയൊരു വഴിത്തിരിവിലേക്ക് കടന്നത്. ഒരു ബുള്ളറ്റ് വാങ്ങണമെന്നതായിരുന്നു അന്ന് അഭിലാഷിന്റെ വലിയ സ്വപ്‌നം. അതിനായി പണവും ഒരുക്കി. ബൈക്ക് റൈഡുകളില്‍ നല്ല ചിത്രങ്ങളെടുക്കാന്‍ റെന്റിന് ക്യാമറ അന്വേഷിച്ചറങ്ങിയതാണ് ഫോട്ടോഗ്രഫിയിലേക്ക് അഭിലാഷിനെ കൊണ്ടുവന്നത്. ഒരു സുഹൃത്തിന്റെ സഹായത്തോടെ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഫെസ്റ്റില്‍ പങ്കെടുത്തതാണ് നിര്‍ണായകമായ മാറ്റത്തിന് കാരണമായത്. അവിടെ കണ്ട ചിത്രങ്ങളാണ് ബുള്ളറ്റിന് പകരം ക്യാമറയെ ജീവിത ലക്ഷ്യമാക്കാന്‍ അഭിലാഷിന് പ്രചോദനമായത്.

ഫോട്ടോഗ്രഫിയില്‍ മുന്‍പരിചയമുണ്ടായിരുന്നില്ലെങ്കിലും അഭിലാഷ് പിന്‍മാറിയില്ല. ക്യാമറ വാങ്ങുന്നതിന് മുന്‍പ് തന്നെ ഫോട്ടോ അറേഞ്ച്‌മെന്റും ആല്‍ബം ഡിസൈനിങ്ങുമെല്ലാം ഒരു സുഹൃത്തിലൂടെ അഭിലാഷ് മനസിലാക്കി. തുടര്‍ന്ന് ബിജു എന്ന ഫോട്ടോഗ്രാഫറുടെ വെഡ്ഡിങ് ടീമിനൊപ്പം പ്രവര്‍ത്തിച്ചതാണ് അഭിലാഷിന്റെ ഫോട്ടോഗ്രഫി യാത്രയുടെ തുടക്കം. അദ്ദേഹത്തിന്റെ പ്രോത്സാഹനമാണ് അഭിലാഷിന് പിന്നീടങ്ങോട്ട് കരുത്തായി മാറിയത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളിലൂടെ ലഭിച്ച ആദ്യത്തെ എംഗേജ്‌മെന്റ് വര്‍ക്കും തുടര്‍ന്നുള്ള വെഡ്ഡിങ് ഷൂട്ടും അഭിലാഷിന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി. ഒരുകാലത്ത് ബുള്ളറ്റായിരുന്നു സ്വപ്‌നമെങ്കില്‍, ഇന്ന് ബുള്ളറ്റുള്‍പ്പെടെ എട്ടോളം വാഹനങ്ങള്‍ സ്വന്തമാക്കിയ വിജയമാണ് ഫോട്ടോഗ്രഫി അദ്ദേഹത്തിന് സമ്മാനിച്ചത്.

ഇന്ന് വെഡ്ഡിങ് ഷൂട്ട്, ന്യൂബോണ്‍ ഷൂട്ട്, മെറ്റേണിറ്റി ഷൂട്ട്, വീഡിയോഗ്രഫി, ഡ്രോണ്‍ ഷൂട്ട് എന്നിവ ഉള്‍പ്പെടെ സമഗ്ര സേവനം നല്‍കുന്ന ഒരു വിശ്വസനീയ ബ്രാന്‍ഡാണ് Retina Wedding Movies. ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് വ്യൂസ് നേടിയ ഡ്രോണ്‍ വിഷ്വല്‍സുകള്‍ Retina Wedding Movies ന്റെ സ്വീകാര്യത തെളിയിക്കുന്നു. ഫോട്ടോഷോപ്പ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലും അഭിലാഷ് കഴിവ് തെളിയിച്ചിട്ടുണ്ട്. അതോടൊപ്പം മ്യൂസിക്ക് ആല്‍ബവും, ഷോര്‍ട്ട് ഫിലിം ചിത്രീകരണവും അദ്ദേഹം ചെയ്തിട്ടുണ്ട്.

തുടക്കം മുതല്‍ അഭിലാഷിന്റെ ഏറ്റവും വലിയ പിന്തുണയും ശക്തിയും കുടുംബം തന്നെയാണ്. ഭാര്യ ഷിബിമോള്‍ ബാബു കുവൈറ്റില്‍ അധ്യാപികയായി ജോലി ചെയ്യുമ്പോഴും അഭിലാഷിനൊപ്പം താങ്ങായി നില്‍ക്കുന്നു.

ഭാവിയില്‍ സിനിമ രംഗത്തേക്ക് തന്റെ ക്യാമറ ആന്‍ഗിളുകള്‍ എത്തണമെന്നതാണ് അഭിലാഷിന്റെ വലിയ സ്വപ്‌നം. ഒരു കാലത്ത് ബുള്ളറ്റിനായി കണ്ട സ്വപ്‌നം ഇന്ന് ആയിരക്കണക്കിനാളുകളുടെ ഓര്‍മകള്‍ പകര്‍ത്തുന്ന Retina Wedding Movies ആയി മാറിയിരിക്കുന്നു. ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന് തെളിയിക്കുന്നതാണ് അഭിലാഷിന്റെയും Retina Wedding Movies ന്റെയും ഈ വിജയയാത്ര.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ ഊട്ടി വളര്‍ത്തി,