വാക്കില്‍ ഉറച്ച്, സ്വപ്‌നങ്ങള്‍ക്ക് മാറ്റ് കൂട്ടി…
കഠിനാധ്വാനത്തിന്റെ ആര്‍ക്കിടെക്ചര്‍ തീര്‍ക്കുന്ന ബിജിലേഷിന്റെ മൊണാര്‍ക്ക്
ഓരോ വലിയ വിജയത്തിന് പിന്നിലും പ്രതിസന്ധികളെ മറികടന്ന ഒരു ദൃഢനിശ്ചയത്തിന്റെ കഥയുണ്ടാകും. സാമ്പത്തിക വെല്ലുവിളികളും, ഒറ്റയാള്‍ പോരാട്ടത്തിന്റെ കഠിനതയുമെല്ലാം ഏറ്റെടുത്ത്, തന്റെ ഇഷ്ട മേഖലയില്‍ തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിയായ ബിജിലേഷ്.
ചെറുപ്പം മുതലേ വരയോടുണ്ടായിരുന്ന അഭിനിവേശമാണ് ബിജിലേഷിനെ വാസ്തുവിദ്യാ രംഗത്തേക്ക് എത്തിച്ചത്. സ്വന്തമായി കാര്യങ്ങള്‍ പഠിക്കുന്നതോടൊപ്പം, ഡിസൈനറും സൂപ്പര്‍വൈസറുമായി ഫ്രീലാന്‍സായും ബിജിലേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവൃത്തി പരിചയത്തോടൊപ്പം നിര്‍മാണ മേഖലയിലെ കുടുംബപശ്ചാത്തലവും മുതല്‍ക്കൂട്ടാക്കിയാണ് 2016ല്‍ അദ്ദേഹം മൊണാര്‍ക്ക് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനത്തിന് കണ്ണൂരില്‍ തുടക്കം കുറിക്കുന്നത്.

തുടക്കത്തില്‍ ഒരു ചെറിയ ഓഫീസ് മാത്രമായിരുന്ന മൊണാര്‍ക്ക്, ഇന്ന് കേരളത്തിലും കര്‍ണാടകയിലും ഓഫീസുകളും, നിരവധി ജീവനക്കാര്‍ ജോലി ചെയ്യുന്ന ഒരു വലിയ സ്ഥാപനവുമായി വളര്‍ന്നതിന് പിന്നില്‍ ബിജിലേഷ് എന്ന വ്യക്തിയുടെ നിശ്ചയദാര്‍ഢ്യം കൂടിയുണ്ട്.
സഹോദരങ്ങള്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത് ബിസിനസ്സിന്റെ അടിസ്ഥാനപാഠങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമായെങ്കിലും, പ്രതിസന്ധികള്‍ ഏറെ നിറഞ്ഞതായിരുന്നു ബിജിലേഷിന്റെ സംരംഭകയാത്ര. സാമ്പത്തിക പ്രയാസങ്ങളായിരുന്നു തുടക്കകാലത്ത് ബിജിലേഷിന് മുന്നിലെ വില്ലന്‍. അന്നും താന്‍ ഏറ്റെടുക്കുന്ന ജോലികളില്‍ നടപ്പിലാക്കിയ കൃത്യതയും വിശ്വാസ്യതയുമായിരുന്നു ബിജിലേഷ് എന്ന സംരംഭകന്റെ യാത്രയ്ക്ക് ഊര്‍ജം പകര്‍ന്നത്.
മത്സരാധിഷ്ഠിതമായി നിര്‍മാണ മേഖല മാറുമ്പോഴും പ്രോജക്ടുകള്‍ തന്നെ തേടിയെത്തുമെന്ന ബിജിലേഷിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനവും, സ്ഥാപനത്തെ വേറിട്ടു നിര്‍ത്തുന്നതും ഇതുതന്നെയാണ്.
ഉപഭോക്താവിനോട് പറയുന്ന കാര്യങ്ങളില്‍ നിന്നും, നല്‍കുന്ന ഡിസൈനില്‍ നിന്നും ഒരടി പോലും വ്യതിചലിക്കാതെ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ മൊണാര്‍ക്ക് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഉയര്‍ന്ന ഗുണമേന്മയുള്ള നിര്‍മാണ സാമഗ്രികള്‍ മാത്രം ഉപയോഗിക്കുകയും, ഉപഭോക്താവിന്റെ ബഡ്ജറ്റിനും ആവശ്യങ്ങള്‍ക്കും അനുസൃതമായി കൃത്യമായ പ്ലാനുകള്‍ നല്‍കുകയും ചെയ്യുന്നുവെന്നതും മൊണാര്‍ക്കിന്റെ പ്രത്യേകതകളാണ്.
സമയനിഷ്ഠയോടെ, കാലതാമസമില്ലാതെ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി നല്‍കാന്‍ ഒറ്റക്കെട്ടായി ടീം പ്രവര്‍ത്തിക്കുന്നുവെന്നതും സംരംഭത്തെ വ്യത്യസ്തമാക്കുന്നുണ്ട്. ഈ ആത്മാര്‍ത്ഥതയും കഠിനാധ്വാനവും വിശ്വാസ്യതയും തന്നെയാണ് മൊണാര്‍ക്കിന് വാമൊഴി പ്രചാരണത്തിലൂടെ കൂടുതല്‍ ക്ലെയ്ന്റുകളെ നേടിക്കൊടുത്തതും.
റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പ്രോജക്ടുകളിലെ നിര്‍മാണം മുതല്‍ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ വര്‍ക്കുകളും, പഴയ കെട്ടിടങ്ങളുടെ നവീകരണങ്ങളും വരെ നിര്‍മാണ മേഖലയിലേക്ക് ആവശ്യമായ സേവനങ്ങളെല്ലാം മൊണാര്‍ക്കിന്റെ കീഴില്‍ സുരക്ഷിതമാണ്.
കണ്ണൂരില്‍ സ്ഥിതിചെയ്യുന്ന ഹെഡ്ഓഫീസിന് പുറമെ കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്, ഡല്‍ഹി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാ?ഗങ്ങളില്‍ മൊണാര്‍ക്കിന്റെ സേവനങ്ങള്‍ ഇന്നെത്തുന്നുണ്ട്. നിലവിലുള്ള മൂന്ന് ബ്രാഞ്ചുകള്‍ക്ക് പുറമെ, ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നതാണ് ഈ യുവസംരംഭകന്റെ സ്വപ്‌നം. പാഷനെ പിന്തുടരാന്‍ ഊര്‍ജമാകുന്നതൊടാപ്പം, കഠിനാധ്വാനവും വാക്കിലുള്ള ആത്മാര്‍ത്ഥതയും കൊണ്ട് നിര്‍മാണ ലോകത്തെ തിളങ്ങുന്ന ഒരധ്യായമായി കൂടി മാറുകയാണ് മൊണാര്‍ക്ക് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സും ഒപ്പം ബിജിലേഷും.
Contact Number : 97445 56661
https://www.instagram.com/bijileshbillu?igsh=cG54dzJ5dTZjMmd0&utm_source=qr





