Excellent Construction & Interior; വിശ്വാസത്തിന്റെ ഉറച്ച അടിത്തറയില്‍ ഉയര്‍ന്നൊരു നിര്‍മാണവിജയം
നിര്‍മാണ രംഗത്ത് പേരിനൊപ്പം വിശ്വാസവും നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ അപൂര്‍വമാണ്. അത്തരത്തില്‍ ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കാത്ത പ്രവര്‍ത്തന ശൈലിയിലൂടെയാണ് Excellent Construction & Interior മുന്നേറിക്കൊണ്ടിരിക്കുന്നത്. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം, സംരംഭകനായ അനന്തു വിജയന്‍ എന്ന എഞ്ചിനിയറുടെ കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ട് ഇന്ന് ശ്രദ്ധേയമായൊരു നിര്‍മാണവിജയമായി മാറിയിരിക്കുന്നു.

2015ല്‍ സ്വന്തം സ്വപ്‌നങ്ങള്‍ക്ക് രൂപം നല്‍കിയാണ് അനന്തു Excellent Construction ആരംഭിച്ചത്. 2018ല്‍ കമ്പനിയ്ക്കായി പ്രത്യേക ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചു. 2014ല്‍ ബി.ടെകും 2018ല്‍ എംടെകും പൂര്‍ത്തിയാക്കിയതിനു ശേഷം കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്കിറങ്ങിയ അനന്തുവിന് ഇന്ന് പത്ത് വര്‍ഷത്തോളം നീളുന്ന പ്രവൃത്തി പരിചയമുണ്ട്. ഈ അനുഭവസമ്പത്ത് തന്നെയാണ് Excellent Construction നെ വിശ്വാസ്യതയുടെ പ്രതീകമാക്കി മാറ്റിയത്.

ഇന്ന് കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി പ്രൊജക്ടുകളാണ് Excellent Construction വിജയകരമായി പൂര്‍ത്തിയാക്കിയത്. 2024ലെ വനിത വീട് എഞ്ചിനിയറിങ് അവാര്‍ഡ് അനന്തുവിന്റെ ഒരു പ്രൊജക്ടിന് ലഭിച്ചത്, കമ്പനി കൈവരിച്ച ഗുണനിലവാരത്തിന്റെയും മികവിന്റെയും ഔദ്യോഗിക അംഗീകാരമായി. തമിഴ്‌നാട്ടില്‍ നിന്നു പോലും മികച്ച വര്‍ക്കുകള്‍ക്കുള്ള അംഗീകാരം ലഭിച്ചതാണ് Excellent Construction ന്റെ പ്രവര്‍ത്തന നിലവാരം എത്രത്തോളം ഉയര്‍ന്നതാണെന്നതിന്റെ തെളിവ്.


കണ്‍സ്ട്രക്ഷന്‍ മുതല്‍ ഇന്റീരിയര്‍ വരെ സമഗ്ര സേവനങ്ങളാണ് കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇന്റീരിയര്‍ രംഗത്ത് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി പ്രത്യേകമായി ഒരു ഇന്റീരിയര്‍ കമ്പനി ആരംഭിക്കാനും അനന്തുവിന് സാധിച്ചു. ഓരോ പ്രൊജക്ടും സമയബന്ധിതമായും ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയും പൂര്‍ത്തിയാക്കുന്ന സമീപനമാണ് കമ്പനിയെ ഫീല്‍ഡിലെ മത്സരങ്ങളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.


കമ്പനിയുടെ അക്കൗണ്ട്‌സും മാര്‍ക്കറ്റിങ്ങും സംബന്ധിച്ച എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് എം.ബി.എ പൂര്‍ത്തിയാക്കിയ അനന്തുവിന്റെ ഭാര്യ സൂര്യലേഖയാണ്. കുടുംബത്തിന്റെ ഈ ശക്തമായ പിന്തുണ തന്നെയാണ് Excellent Construction ന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തികളിലൊന്ന്. ഇതുവരെ അനവധി പ്രൊജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് സാധിച്ചതും ഈ ഏകോപിത പ്രവര്‍ത്തനത്തിന്റെ ഫലമായാണ്.

‘മൗത്ത് പബ്ലിസിറ്റി’യിലൂടെ തന്നെ നിരവധി പ്രൊജക്ടുകള്‍ Excellent Construction നെ തേടിയെത്തുന്നു എന്നത്, ഉപഭോക്താക്കളുടെ വിശ്വാസവും സംതൃപ്തിയും കമ്പനി നേടിയെടുത്തതിന്റെ ഏറ്റവും വലിയ അംഗീകാരമാണ്. ഒരിക്കല്‍ ചെയ്ത വര്‍ക്ക് തന്നെയാണ് അടുത്ത വര്‍ക്കിന്റെ പരസ്യമെന്ന തത്വം പ്രാവര്‍ത്തികമാക്കിയാണ് Excellent Construction മുന്നേറുന്നത്.

കേരളമാകെ Excellent Construction & Interior എന്ന ബ്രാന്‍ഡിനെ കൂടുതല്‍ ശക്തമായി വ്യാപിപ്പിക്കുക എന്നതാണ് അനന്തു വിജയന്റെ ഭാവി സ്വപ്‌നം. വിശ്വാസം, ഗുണനിലവാരം, പ്രൊഫഷണലിസം എന്നീ മൂല്യങ്ങള്‍ കൈമുതലാക്കി, നിര്‍മാണ രംഗത്ത് ദീര്‍ഘകാല സാന്നിധ്യമുറപ്പിക്കാനുള്ള ഈ ലക്ഷ്യത്തിലേക്ക് Excellent Construction & Interior ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.
Contact : 80755 79878
https://www.instagram.com/excellentconstruction_interior?igsh=MWlmZ2trbXk4d2dnbw==





