Success Story

കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുത്തന്‍ ചുവടുവയ്പുമായി ഒരു സുഹൃത്ത് സംരംഭം

വ്യത്യസ്ത മേഖലയില്‍ നിന്നുമുള്ള മൂന്നുപേര്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പരിചയപ്പെട്ടു. എന്നാല്‍, 2019-ല്‍ കൂട്ടുകെട്ടിന്റെയും അധ്വാനത്തിന്റെയും ഫലമായി നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമകളായി മാറി ആ മൂന്ന് സുഹൃത്തുക്കള്‍.

പരിചയപ്പെട്ടപ്പോള്‍ ഒരാള്‍ സിവില്‍ എന്‍ജിനീയര്‍, മറ്റൊരാള്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, മൂന്നാമത്തെയാള്‍ അക്കൗണ്ടന്റ്. ഇപ്പോള്‍ ആ മൂവര്‍ സംഘത്തിലെ നഹിയാന്‍ മാനേജിങ് ഡയറക്ടറാണ്. രണ്ടാമന്‍ അരുണ്‍, നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ആജീവനാന്ത ഡയറക്ടറും അക്കൗണ്ടന്റും കൂടിയാണ്. മൂന്നാമത്തെയാള്‍ നബീല്‍ ഡയറക്ടറാണ്.

കേരളത്തിലുടനീളം കണ്‍സ്ട്രക്ഷന്‍ മുതല്‍ ഇന്റീരിയര്‍ വരെ ഭംഗിയായി നിര്‍വഹിച്ചുകൊടുത്തു തുടങ്ങിയതോടെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തങ്ങളുടേതായ കയ്യൊപ്പ് ചാര്‍ത്തുകയാണ് ഈ മൂന്നുപേര്‍. എല്ലാവരുടെയും സ്വപ്‌നമായ സ്വന്തമായി ഒരു വീട് എന്നത് ലക്ഷ്യത്തിലെത്തിക്കുക എന്നത് ഭാരിച്ച ഒരു ഉത്തരവാദിത്വം തന്നെയാണ്.

ഒരു സാധാരണക്കാരന്‍ ഓരോ രൂപയും കൂട്ടി വെച്ച് സ്വപ്‌നഗൃഹം പടുത്തുയര്‍ത്തുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പലതാണ്. അതില്‍ നിന്നും ആളുകളെ കര കയറ്റണമെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് തുടക്കം കുറിച്ചത്. അതില്‍ അവര്‍ വിജയിച്ച് വരുന്നുവെന്ന് നിസംശയം പറയാന്‍ സാധിക്കും.

തങ്ങളെ തേടിയെത്തുന്ന കസ്റ്റമേഴ്‌സ് എന്ത് ആഗ്രഹിക്കുന്നുവോ അത് വളരെ ചിലവ് കുറഞ്ഞ രീതിയിലും ഏറ്റവും നല്ല ഗുണമേന്മയിലും പൂര്‍ത്തീകരിച്ചു കൊടുക്കുകയാണ് ഇവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇവരെ തേടി വരുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു.

ഇപ്പോള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ കണ്ടുവരുന്ന ഒരു രീതി ഒരു വീട് വയ്ക്കുമ്പോള്‍ ഒരു സ്‌ക്വയര്‍ ഫീറ്റിന് ഇത്ര പണം വാങ്ങുക എന്നതാണ്. എന്നാല്‍ നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ രീതി നിങ്ങളുടെ കയ്യില്‍ എത്ര പണം ഉണ്ടോ, അതിനു അനുസരിച്ച് ഏറ്റവും നല്ല രീതിയില്‍ സ്വപ്‌നം കണ്ട വീട്, ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ഗുണനിലവാരത്തില്‍ തട്ടിപ്പ് കാണിക്കാതെ നിര്‍മിച്ച് നല്‍കുക എന്നതാണ്.

അതുപോലെ തന്നെ നിര്‍മാണത്തിന് ആവശ്യമായ ടൈലുകളും മറ്റും മിതമായ നിരക്കില്‍ കസ്റ്റമേഴ്‌സിന് ഏറ്റവും അടുത്തുള്ള കടകളില്‍ നിന്ന് ഏറ്റവും മികച്ചവ തിരഞ്ഞെടുക്കാന്‍ സാധിക്കും എന്നത് നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് നല്‍കുന്ന ഉറപ്പാണ്.

കസ്റ്റമേഴ്‌സിന്റെ ബജറ്റിനനുസരിച്ച് സുന്ദരമായ സ്വപ്‌നഗൃഹം സാധ്യമാക്കുന്നതിനോടൊപ്പം ആവശ്യമെങ്കില്‍ കസ്റ്റമേഴ്‌സിനു താല്‍പര്യമുള്ള സ്ഥലം മേടിച്ചു അവിടെ വീട് നിര്‍മ്മിച്ചു കൊടുക്കുകയും ചെയ്യുന്നു. അതോടൊപ്പം, തങ്ങളുടെ ലാഭം ലക്ഷ്യം വയ്ക്കാതെ, പൂര്‍ത്തിയാക്കുന്ന കെട്ടിടങ്ങളുടെ ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് ഏറ്റവും ഉത്തമമായ ആളുകളെ കണ്ടെത്തി, കസ്റ്റമേഴ്‌സിനെ നേരിട്ട് അവരുമായി ബന്ധപ്പെടുത്തി കാര്യങ്ങള്‍ നടപ്പിലാക്കുന്നതാണ് ഇവരുടെ രീതി.

നിരവധി പുതിയ പ്രൊജക്ടുകള്‍ നാസയുടെ കീഴില്‍ ഒരുങ്ങുന്നുണ്ട്. ഇതിലേക്കായി ഇന്‍വെസ്റ്റ്‌മെന്റും നോക്കുന്നുണ്ട്. വീട് എന്ന സ്വപ്‌നം കാണുന്ന ഏതൊരു വ്യക്തിക്കും ഒരു മുതല്‍ കൂട്ടാണ് ‘നാസ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സുഹൃത്ത് സംരംഭം.

NAAZA INFRASTRUCTURES PVT LTD
Dot Space Business Center , Kowdiar
Trivandrum-695003
Phone ;+919048766778.+919061660256

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ ഊട്ടി വളര്‍ത്തി,