Entreprenuership Success Story

ആര്‍ക്കിടെക്ചര്‍ & നിര്‍മാണ മേഖലയില്‍ A-Z സേവനങ്ങള്‍ക്ക് ഒരൊറ്റ പേര്: Brahma Architectural Studio

Spread the love

ആര്‍ക്കിടെക്ച്ചറില്‍ ആഴമായ പാഷനുള്ള എഞ്ചിനീയര്‍ അജേഷ്, കേരളത്തിലെ മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആര്‍ക്കിടെക്ച്ചറല്‍ ഡിസൈന്‍ സ്ഥാപനമായ Brahma Architectural Studio യുടെ സ്ഥാപകനാണ്. ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍ നിന്ന്, പരിമിതമായ സാമ്പത്തിക പിന്തുണയോടെ തുടങ്ങിയ യാത്ര, ഇന്ന് ആര്‍ക്കിടെക്ച്ചര്‍ ഡിസൈനിങ്ങിന്റെയും നിര്‍മാണത്തിന്റെയും ലോകത്ത് വിശ്വസനീയമായ ഒരു പേരായി വളര്‍ന്ന് എട്ട് വര്‍ഷങ്ങളുടെ വിജയഗാഥയായി മാറിയിരിക്കുന്നു.

എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം ഒരു ആര്‍ക്കിടെക്ച്ചര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തതിലൂടെ ഡിസൈനിംഗിലേക്കുള്ള അജേഷിന്റെ താത്പര്യം വര്‍ദ്ധിച്ചു. അനുഭവവും ആത്മവിശ്വാസവും കൈവരിച്ചപ്പോള്‍, പങ്കാളിത്തത്തില്‍ ആദ്യ സംരംഭം തുടങ്ങി. രണ്ടു വര്‍ഷത്തിനുള്ളില്‍ സ്വതന്ത്രമായി തന്റെ കഴിവുകള്‍ വെളിപ്പെടുത്താന്‍ തയ്യാറായ അജേഷ്, Brahma Architectural Studio എന്ന പേരില്‍ സ്വന്തമായ സ്ഥാപനത്തിന് തുടക്കമിട്ടു. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ആസ്ഥാനമാക്കിയാണ് Brahma Architectural Studio യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

ഇന്ന്, ആര്‍ക്കിടെക്ച്ചറല്‍ ഡിസൈന്‍, ഡ്രോയിംഗുകള്‍, ആര്‍ക്കിടെക്ച്ചര്‍ കണ്‍സള്‍ട്ടന്‍സി, ഇന്റീരിയര്‍ ഡിസൈന്‍, നിര്‍മാണം, മേല്‍നോട്ടം തുടങ്ങിയ A-Z ആര്‍ക്കിടെക്ച്ചറല്‍ സേവനങ്ങള്‍ Brahma Architectural Studio വാഗ്ദാനം ചെയ്യുന്നു. മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് ഉള്‍പ്പടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് Brahma Architectural Studioക്ക് ശക്തമായ ക്ലെയ്ന്റ് അടിത്തറയുണ്ട്.

അജേഷിന്റെ വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും ആര്‍ക്കിടെക്റ്റുമായ റഹൂഫ് നല്‍കിയ പ്രചോദനവും, എല്ലാ ഘട്ടങ്ങളിലും തന്റെ ലക്ഷ്യത്തിലേക്ക് ഊര്‍ജം പകരുന്ന കുടുംബാംഗങ്ങളുടെ ധാര്‍മിക പിന്തുണയും അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ പിന്‍ബലമാണ്.

സ്വന്തമായി ഒരു ബില്‍ഡിങ് ഓഫീസ് സ്‌പേസ് സ്വന്തമാക്കുകയും, Brahma Architectural Studioയുടെ സേവനങ്ങള്‍ തമിഴ്‌നാട്, കര്‍ണാടക, ഹൈദരാബാദ് എന്നിങ്ങനെ കേരളത്തിനപ്പുറത്തേക്ക് വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് അജേഷ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. വെറും കെട്ടിടങ്ങള്‍ നിര്‍മിക്കുക മാത്രമല്ല, ഓരോ രൂപകല്‍പ്പനയിലൂടെയും മനുഷ്യരുടെ സ്വപ്‌നങ്ങള്‍ക്ക് രൂപം നല്‍കുക എന്ന കര്‍ത്തവ്യമാണ് Brahma Architectural Studio നിര്‍വഹിക്കുന്നത്.

Contact No: +91 96333 56553

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍