ഹൃദയങ്ങള്‍ കീഴടക്കിയ മധുരയാത്ര
Bake My Day-യുടെ വിജയകഥ
ഒഴിവുസമയങ്ങളില്‍ മനസിന് സന്തോഷം നല്‍കാന്‍ തുടങ്ങിയ ഒരു ചെറിയ ബേക്കിങ് ഹോബി, ഇന്ന് എറണാകുളം ജില്ലയാകെ വിശ്വാസത്തിന്റെ പേരായി മാറിയിരിക്കുന്നു. എറണാകുളം മൂവാറ്റുപുഴ സ്വദേശിനി നെജിമോള്‍ കരീം എന്ന സംരംഭകയുടെ ആത്മവിശ്വാസവും കഠിനാധ്വാനവും ചേര്‍ന്നപ്പോള്‍ ജനിച്ച മധുരസ്വപ്‌നമാണ് Bake My Day.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വളരെ ലളിതമായി ആരംഭിച്ച ഈ ഹോം ബേക്കിങ് സംരംഭം, ഇന്ന് നിരവധി സ്ഥിരം കസ്റ്റമേഴ്‌സിന്റെ ഉറച്ച പിന്തുണയോടെ ശക്തമായൊരു ബ്രാന്‍ഡായി വളര്‍ന്നിരിക്കുകയാണ്. തുടക്കത്തില്‍ ‘മൗത്ത് പബ്ലിസിറ്റി’യിലൂടെ ആളുകളിലേക്ക് എത്തിച്ചേര്‍ന്ന Bake My Day, പിന്നീട് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി കൂടുതല്‍ ആളുകളുടെ സ്വീകാര്യത നേടിയെടുത്തു.
Bake My Dayയുടെ ഏറ്റവും വലിയ കരുത്ത്, വര്‍ഷങ്ങളായി ഒപ്പം നില്‍ക്കുന്ന സ്ഥിരം കസ്റ്റമേഴ്‌സാണ്. ഹോബിയായി തുടങ്ങിയൊരു സംരംഭം, ഇന്ന് എറണാകുളം ജില്ലയിലുടനീളം ആളുകള്‍ ഏറ്റെടുത്ത വിശ്വസ്ത ബ്രാന്‍ഡായി മാറിയതാണ് ഈ ബ്രാന്‍ഡിന്റെ യഥാര്‍ത്ഥ വിജയം.

ചെറുതായാലും വലുതായാലും, ഏത് തരത്തിലുള്ള കേക്കുകളും കസ്റ്റമറുടെ ആവശ്യത്തിനനുസരിച്ച് തയ്യാറാക്കി നല്‍കുന്നതാണ് നെജിമോളുടെ പ്രത്യേകത. ജന്മദിനം മുതല്‍ വിവാഹങ്ങള്‍ വരെ, എല്ലാ ഇവന്റുകള്‍ക്കും അനുയോജ്യമായ തീം കേക്കുകള്‍, വെഡ്ഡിങ് കേക്കുകള്‍, ട്രെന്‍ഡിങ്ങ് ഫ്രൂട്ട് തീം കേക്കുകള്‍ എന്നിവ Bake My Day യില്‍ സ്‌നേഹത്തോടെ ഒരുക്കുന്നു. മികച്ച രുചിയോടൊപ്പം കസ്റ്റമര്‍ ആവശ്യപ്പെടുന്ന ഓരോ തീമും ഏറ്റവും മനോഹരമായി അവതരിപ്പിക്കാനുള്ള കഴിവാണ് നെജിമോളെ വ്യത്യസ്തയാക്കുന്നത്.
സിനിമാതാരം സീമ.ജി. നായര്‍, രാഹുല്‍ ഈശ്വര്‍ തുടങ്ങിയ നിരവധി പ്രമുഖരില്‍ നിന്ന് ലഭിച്ച അഭിനന്ദനങ്ങളും മികച്ച അഭിപ്രായങ്ങളും Bake My Day യുടെ യാത്രയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിരുന്നു.
ഇന്ന് ഇന്ത്യക്ക് പുറത്ത് നിന്ന് പോലും Bake My Day യുടെ ക്രിസ്മസ് പ്ലം കേക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അതോടൊപ്പം ബേക്കിങ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബേക്കിങ് ക്ലാസുകളും നടത്തി വരുന്നുണ്ട്. ഇതിലൂടെ തന്റെ അറിവും അനുഭവവും മറ്റുള്ളവര്‍ക്കും കൈമാറുകയാണ് നെജിമോള്‍. അതോടൊപ്പം വിവിധ മത്സരങ്ങളിലും തന്റെ കഴിവ് പ്രകടിപ്പിച്ച വ്യക്തിയാണ് നെജിമോള്‍.
ആറു വര്‍ഷത്തെ വിജയയാത്രയില്‍, ബിസിനസിനൊപ്പം എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നത് ഭര്‍ത്താവ് അബ്ദുള്‍ കരീമും മക്കളും സുഹൃത്തുക്കളും ബന്ധുക്കളുമാണ്. Bake My Day യുടെ ഓരോ കേക്കും തനിക്ക് നല്‍കുന്ന സന്തോഷമാണ് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമെന്ന് നെജിമോള്‍ പറയുന്നു.

സ്വന്തമായി സമ്പാദിച്ച് സ്വതന്ത്രമായി ജോലി ചെയ്യാനും കുടുംബത്തിന് താങ്ങും തണലുമാകാനും മക്കളെയും മരുമകളെയും വിദേശത്തയച്ച് പഠിപ്പിക്കാന്‍ ഭര്‍ത്താവിനൊപ്പം നില്ക്കാന്‍ സാധിച്ചതാണ് ഈ സംരംഭം നെജിമോള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ അഭിമാനനേട്ടം. ഒരു ഹോബിയില്‍ നിന്ന് ആരംഭിച്ച യാത്രയെ വിജയകരമായ ഒരു ബ്രാന്‍ഡായി മാറ്റാന്‍ കഴിഞ്ഞത്, നെജിമോളുടെ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്.
ഭാവിയില്‍ സ്വന്തമായൊരു ഷോപ്പ് ആരംഭിച്ച്, തന്റെ പ്ലം കേക്കിനെ ഒരു വലിയ ബ്രാന്‍ഡായി ഉയര്‍ത്തണമെന്നതാണ് നെജിമോളുടെ സ്വപ്‌നം. രുചിയിലും വിശ്വാസത്തിലും വിട്ടുവീഴ്ചയില്ലാതെ മുന്നേറുന്ന Bake My Day, വരുംകാലത്തും അനവധി മധുര നിമിഷങ്ങളുടെ ഭാഗമാകുമെന്നതില്‍ സംശയമില്ല.
https://www.instagram.com/bake_my_day_by_nejimol_karim?igsh=MWg5a3oxdnJhY3dicQ%3D%3D





