Success Story

സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കുന്ന ‘വിബ്ജിയോര്‍’; മലപ്പുറത്തു നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് ഒരു വിജയയാത്ര

സ്വന്തം നാടിന്റെ പരിമിതികളില്‍ ഒതുങ്ങാതെ, ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സ്വപ്‌നം കാണാന്‍ മലയാളിയെ പഠിപ്പിക്കുകയാണ് ശ്രീഷ്മ, ഷഫീന റഷീദ് എന്ന യുവസംരംഭകര്‍. മലപ്പുറം ജില്ലയിലെ തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വിബ്ജിയോര്‍’ (VIBGYOR) എന്ന സ്ഥാപനം ഇന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും ഉേദ്യാഗാര്‍ത്ഥികളുടെയും കരിയര്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയാണ്. യാത്രകളോടുള്ള തങ്ങളുടെ അടങ്ങാത്ത അഭിനിവേശത്തെ ഒരു വിജയകരമായ ബിസിനസ് സംരംഭമാക്കി മാറ്റിയ ഈ യുവസംരംഭകരുടെ കഥ ഏവര്‍ക്കും പ്രചോദനമാണ്.

വിദേശപഠനം: ഇനി എല്ലാവര്‍ക്കും സ്വന്തം

‘വിദേശപഠനം എന്നത് ഒരു സ്വപ്‌നമല്ല, മറിച്ച് എല്ലാവര്‍ക്കും നേടിയെടുക്കാവുന്ന ഒരു പാതയാണ്’ എന്നതാണ് വിബ്ജിയോറിന്റെ മുദ്രാവാക്യം. കേരളത്തിലെ മുന്‍നിര വിദേശപഠന കണ്‍സള്‍ട്ടന്‍സിയായി മാറിയ ഇവര്‍ യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നുണ്ട്. സര്‍വകലാശാലകളും കോഴ്‌സുകളും തിരഞ്ഞെടുക്കാന്‍ വിദഗ്ധരുടെ സൗജന്യ സഹായവും സ്ഥാപനത്തില്‍ ലഭ്യമാണ്. വിദേശത്ത് പഠിക്കുന്ന മുന്‍ വിദ്യാര്‍ത്ഥികളുടെ നേരിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു എന്നതാണ് വിബ്ജിയോറിനെ മറ്റ് ഏജന്‍സികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ഏവിയേഷനിലും തിളങ്ങുന്ന ‘വിബ്ജിയോര്‍ ട്രാവല്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍’

ഏവിയേഷന്‍ മേഖലയില്‍ തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കായി കുന്നംകുളത്തും മലപ്പുറം ജില്ലയിലെ തിരുര്‍ താലൂക്കിലെ ആലത്തിയൂരിലും അത്യാധുനിക രീതിയില്‍ ‘വിബ്ജിയോര്‍ ട്രാവല്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍’ എന്ന അക്കാദമി ഇവര്‍ ഒരുക്കിയിട്ടുണ്ട്. എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, കാബിന്‍ ക്രൂ ട്രെയിനിംഗ് തുടങ്ങിയ കോഴ്‌സുകളില്‍ വെറും പുസ്തക വിജ്ഞാനത്തിനപ്പുറം പ്രാക്ടിക്കല്‍ ട്രെയിനിംഗിനാണ് സ്ഥാപനം ഊന്നല്‍ നല്‍കുന്നത്.

ജോലി എളുപ്പത്തില്‍ നേടുന്നതിനായി സ്‌പോക്കണ്‍ ഇംഗ്ലീഷ്, സ്‌പോക്കണ്‍ ഹിന്ദി ക്ലാസുകളും പരിശീലനത്തിന്റെ ഭാഗമായി നല്‍കുന്നുണ്ട്. ക്ലാസുകള്‍ക്കൊപ്പം നല്‍കുന്ന ഇന്റര്‍വ്യൂ പരിശീലനവും വ്യക്തിത്വ വികസന ക്ലാസുകളും വിദ്യാര്‍ത്ഥികളെ ആത്മവിശ്വാസമുള്ള പ്രൊഫഷണലുകളായി മാറ്റുന്നതിനും ഏറെ സഹായകമാണ്. 17 വര്‍ഷത്തോളം പ്രവൃത്തി പരിചയമുള്ള ഫാക്കല്‍റ്റിയുടെ ശിക്ഷണത്തില്‍ നടക്കുന്ന ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരമുണ്ടാകാനും ഒപ്പം ജോലിയെ സംബന്ധിച്ച കൂടുതല്‍ അറിവ് നേടാനും സഹായമാകുന്നുണ്ട്.

വിദ്യാഭ്യാസത്തിന് പുറമെ എയര്‍ ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള യാത്രാ സേവനങ്ങള്‍ക്കായുള്ള ‘വിബ്ജിയോര്‍ ട്രാവല്‍ ഹബ്ബും’ ഈ യുവസംരംഭകരുടെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ ഇന്ന് മുന്നോട്ടുപോകുകയാണ്.

ഓരോ വിദ്യാര്‍ത്ഥിക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിയര്‍ കെട്ടിപ്പടുക്കാന്‍ സഹായമേകുക എന്നതാണ് ശ്രീഷ്മയുടേയും ഷഫീനയുടേയും ലക്ഷ്യം. അക്കാദമിയുടെയും ട്രാവല്‍ സര്‍വീസുകളുടെയും ശാഖകള്‍ കേരളത്തിലുടനീളം വ്യാപിപ്പിക്കുക എന്ന വലിയ സ്വപ്‌നത്തിലേക്കുള്ള ചുവടുവയ്പിലാണ് ഇപ്പോള്‍ വിബ്ജിയോര്‍.

കഠിനാധ്വാനവും കൃത്യമായ ലക്ഷ്യബോധവുമുണ്ടെങ്കില്‍ ഏതൊരു സാധാരണക്കാരനും ലോകം കീഴടക്കാം എന്നതിന്റെ ഉദാഹരണമാണ് ഈ യുവസംരംഭകരും അവരുടെ സംരംഭവും.

Contact No: 6235212820, 6235212822, 6235212824

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ ഊട്ടി വളര്‍ത്തി,