Entreprenuership Success Story

വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി ഒരു ചെറുപ്പക്കാരന്‍; മുഹമ്മദ് ഫാരിസിന്റെ ‘സ്‌കില്‍ സ്‌ക്വാഡ്’

Spread the love

മംഗലാപുരത്തെ പഠനകാലത്ത് മനസില്‍ കയറിക്കൂടിയ ഒരു ചെറിയ സ്വപ്‌നത്തില്‍ നിന്നും പലരുടെയും സ്വപ്‌നത്തിലേക്കുള്ള വഴികാട്ടിയാവുകയാണ് പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ഫാരിസ് എന്ന ചെറുപ്പക്കാരന്‍. നാല് വര്‍ഷം മുന്‍പ് ആരംഭിച്ച സ്‌കില്‍ സ്‌ക്വാഡ് കണ്‍സല്‍ട്ടന്‍സിയുടെ യാത്ര ഫാരിസിന്റെ നിശ്ചയദാര്‍ഢ്യത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും കൂടി കഥയാണ്.

മംഗലാപുരത്ത് ലോജിസ്റ്റിക്‌സ് പഠനകാലത്താണ് ശരിയായ കോഴ്‌സും കോളേജും തിരഞ്ഞെടുക്കുന്നതില്‍ പ്രയാസപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാകാന്‍ ഫാരിസ് തീരുമാനിക്കുന്നത്. ഇതിന്റെ ബാക്കിപത്രമായിരുന്നു 2022ല്‍ ആരംഭിച്ച എജ്യുക്കേഷണല്‍ കണ്‍സല്‍ട്ടന്‍സിയായ ‘സ്‌കില്‍ സ്‌ക്വാഡ് ഇന്റര്‍നാഷണല്‍’.

തുടക്കക്കാരനെന്ന നിലയില്‍ പറ്റിക്കപ്പെടുകയും സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. ഇടനിലക്കാരനില്‍ നിന്നും സാമ്പത്തിക നഷ്ടമുണ്ടായതോടെ സംരംഭം പ്രതിസന്ധിയിലായതിനെ കുറിച്ചും ഫാരിസ് പറയുന്നുണ്ട്. അന്ന് ഒരു വര്‍ഷത്തോളം പ്രവര്‍ത്തനമേഖലയില്‍ നിന്നും പിന്നോട്ടുമാറിയ ഫാരിസിന് പിന്തുണയുമായെത്തിയത് സുഹൃത്തും ഋറൗ ഢശഹഹമ എന്ന സംരംഭത്തിന്റെ സ്ഥാപകനും തൃശൂര്‍ സ്വദേശിയുമായ അക്ഷയ് ആയിരുന്നു. സുഹൃത്ത് നല്‍കിയ സാമ്പത്തിക സഹായങ്ങളില്‍ നിന്നുമായിരുന്നു സ്‌കില്‍ സ്‌ക്വാഡിന്റെ പുനര്‍ പിറവി.

കോഴ്‌സ്, കോളേജ് സെലക്ഷന്‍ മുതല്‍ പ്രവേശന പിന്തുണ, സൗജന്യ ക്യാമ്പസ് സന്ദര്‍ശനങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ വരെയുള്ള സൗകര്യങ്ങളാണ് തന്റെ സംരംഭത്തിലൂടെ ഫാരിസ് ഉറപ്പാക്കുന്നത്. മംഗലാപുരത്തെ പ്രമുഖ സര്‍ലവകലാശാലയായ ശ്രീനിവാസ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി കൂടിച്ചേര്‍ന്നാണ് സംരംഭത്തിന്റെ പ്രവര്‍ത്തനം. അഞ്ച് വിദ്യാര്‍ത്ഥികളില്‍ നിന്നാരംഭിച്ച്, ഇന്ന് മുപ്പതിലേറെ വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവാകാന്‍ ഫാരിസിന്റെ സ്‌കില്‍ സ്‌ക്വാഡിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള കോളേജുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ന് സ്‌കില്‍ സ്‌ക്വാഡ്.

നിലവില്‍ ഫ്രീലാന്‍സായാണ് സംരംഭത്തിന്റെ പ്രവര്‍ത്തനം. പടിപടിയായുള്ള വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഓഫീസ് ആരംഭിക്കണമെന്ന ആഗ്രഹത്തെ കുറിച്ചും ഫാരിസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. തന്റെ സ്വപ്‌നസംരംഭത്തിന് തിരികൊളുത്തിയ മംഗലാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ഫാരിസിന്റെ താത്പര്യവും. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടാന്‍ വഴിയൊരുക്കിയതും സംരംഭത്തിന്റെ ആദ്യചുവടുകള്‍ക്ക് ഫാരിസിന് കരുത്തായതും സുഹൃത്തുക്കളായ സരിനും അച്ചുവുമായിരുന്നു.

ഫാരിസിനെ സംബന്ധിച്ച് കണ്‍സള്‍ട്ടന്‍സി ഒരു ബിസിനസ് എന്നതിനുപരി യുവ മനസ്സുകളെ ശരിയായ അവസരങ്ങളിലൂടെ ശാക്തീകരിക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണ്. സ്‌കില്‍ സ്‌ക്വാഡ് ഇന്റര്‍നാഷണല്‍ എന്ന തന്റെ സംരംഭത്തിലൂടെ ആഗ്രഹങ്ങളെ അവസരങ്ങളാക്കി മാറ്റുക കൂടിയാണ് ഫാരിസ്.

https://www.instagram.com/skillsquad.international?igsh=MXI1YjRjM3doeHQ2cw%3D%3D&utm_source=qr

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍