Entreprenuership Success Story

AFRAH FISH HAIR GROWTH OIL – മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും പരിഹാരം

Spread the love

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജ്ഞാനത്തിലും അറിവിലും നിന്ന് ഉടലെടുത്ത വൈദ്യശാസ്ത്രം മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച വരദാനമാണ്.

തലമുറകളോളം നീണ്ടുനില്‍ക്കുന്ന സമ്പന്നമായ ചരിത്രമുള്ള സിദ്ധവൈദ്യവും നാട്ടുവൈദ്യവും രോഗശാന്തി പുനഃസ്ഥാപിക്കാനുള്ള പ്രകൃതിയുടെ കഴിവിന്റെ തെളിവാണ്. അത്തരത്തിലുള്ള ഈ വൈദ്യശാഖകളില്‍ നിന്നും നേടിയെടുത്ത അറിവിലൂടെ ആയിരക്കണക്കിന് വരുന്ന രോഗികളുടെ രോഗ മുക്തിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പാരമ്പര്യവൈദ്യനാണ് കെ.പി സയ്ദ് അസൈന്‍.

മധുരൈ സിദ്ധ മുദ്ധ ഗുരുകുലത്തിലെ അറിയപ്പെട്ട വൈദ്യനായിരുന്ന രാജഗോപാല്‍ സ്വാമിയുടെ ശിഷ്യനാണ് പാരമ്പര്യ വൈദ്യനായ കെ.പി സയ്ദ് അസൈന്‍. ഏഴാം ക്ലാസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തിയ അദ്ദേഹം, പതിനെട്ടാമത്തെ വയസു മുതല്‍ സിദ്ധവൈദ്യം പഠിക്കാന്‍ ആരംഭിച്ചു.

നീണ്ട ഒമ്പത് വര്‍ഷകാലത്തെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ഇരുപത്തിയേഴാമത്തെ വയസില്‍ ഗുരുവായ രാജഗോപാലസ്വാമിയില്‍ നിന്നും സിദ്ധ മരുതയുടെ പ്രശസ്തിപത്രം അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തു.


തുടര്‍ന്ന്, നാട്ടുവൈദ്യത്തെ കുറിച്ചു പഠിക്കാനായി ആഫ്രിക്കയിലും അവിടെ നിന്നും ചൈനയിലും എത്തി. താന്‍ ആര്‍ജിച്ചെടുത്ത ജ്ഞാനം പൊതുനന്മയ്ക്കായി ഉപയോഗപ്പെടുത്തണം എന്ന ചിന്തയാണ് സവിശേഷതയാര്‍ന്ന ഹെയര്‍ ഓയിലിന്റെ നിര്‍മാണത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

AFRAH FISH HAIR GROWTH OIL; മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും പരിഹാരം

ആഫ്രിക്കയിലും ചൈനയിലുമായി നടത്തിയ പഠനത്തില്‍ നിന്നും യാത്രകളില്‍ നിന്നും കണ്ടും കേട്ടും സ്വായത്തമാക്കിയ അറിവുകളുടെ അടിസ്ഥാനത്തില്‍, നീണ്ട നാളുകളുടെ പരിശ്രമത്തിന്റെ ഫലമായി, കെ.പി സയ്ദ് അസൈന്‍ വികസിപ്പെടുത്ത അത്യപൂര്‍വ സവിശേഷതകളുള്ള ഹെയര്‍ ഓയിലാണ് AFRAH FISH HAIR GROWTH OIL. മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും മികച്ച പരിഹാരമാണ് ഈ ഉത്പന്നം. ആയിരക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കളാണ് ഇന്ന് ഈ ഹെയര്‍ ഓയിലിനുള്ളത്.

മുടി കൊഴിച്ചില്‍, കഷണ്ടി എന്നിവയ്ക്ക് പുറമെ താരന്‍, ചൊറിച്ചില്‍, തല വേദന, തല കറക്കം, പിത്തം മൂലമുള്ള അമിതമായ ഉറക്കം, ഉറക്കക്കുറവ് എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഈ ഫിഷ് ഓയില്‍. ഒന്നോ രണ്ടോ ദിവസം ഇത് ഉപയോഗിച്ചാല്‍ തന്നെ താരന്‍ പൂര്‍ണമായും നശിക്കും. മൂന്നു ദിവസം വരെ ഉപയോഗിച്ചാല്‍ മുടികൊഴിച്ചില്‍ ഇല്ലാതെയാകും. 40 ദിവസം മുതല്‍ 60 ദിവസം വരെയുള്ള ഉപയോഗത്താല്‍ കഷണ്ടിയില്‍ മുടി മുളയ്ക്കുമെന്നും സയ്ദ് അസൈന്‍ വൈദ്യര്‍ അവകാശപ്പെടുന്നു.

വൈദ്യരുടെ പ്രീയ ശിഷ്യന്‍ ഇസഹാക്കിന്റെ പേരില്‍ കൃത്യമായ ലൈസന്‍സിന്റെ പിന്‍ബലത്തോടെയാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. ഒരു ഉത്പന്നം എന്ന നിലയില്‍ വൈദ്യര്‍ക്ക് പൂര്‍ണ സംതൃപ്തി നല്കിയ ഉത്പന്നമാണ് ഇത്. ഒരു ഉത്പന്നം നിര്‍മിച്ച് വിപണിയില്‍ എത്തിച്ച് കഴിഞ്ഞാല്‍ അത് നൂറുശതമാനം ഗുണമേന്മയുള്ളതാണ് എന്ന് സംതൃപ്തരായ ഗുണഭോക്താക്കളില്‍ നിന്ന് അറിയുമ്പോള്‍ മാത്രമേ സയ്ദ് വൈദ്യര്‍ക്ക് സന്തോഷവും സംതൃപ്തിയും ഉണ്ടാവുകയുള്ളൂ. സ്ഥിരമായി ഉപയോഗിച്ചവര്‍ക്കെല്ലാം മികച്ച ഫലം ലഭിച്ചുവെന്ന് അദ്ദേഹം കണക്കുകള്‍ നിരത്തി സാക്ഷ്യപ്പെടുത്തുന്നു.

(ഇസഹാക്ക്‌)

അറുപത് ദിവസം ഈ എണ്ണ തേച്ചാല്‍ കഷണ്ടി മാറി കുറ്റിമുടിപോലെ വന്നതിനുശേഷം നീളം വയ്ക്കുകയും കറുക്കുകയും ബലം വയ്ക്കുകയും ചെയ്യും എന്നത് അദ്ദേഹം സ്വയം ഉപയോഗിച്ച് ഉറപ്പുവരുത്തിയ കാര്യം കൂടിയാണ്.
‘തല ഉയര്‍ത്താം ആത്മാഭിമാനത്തോടെ’ എന്ന മുദ്രാവാക്യവുമായി പുറത്തിറക്കുന്ന AFRAH FISH HAIR GROWTH OIL ആര്‍ക്കും ധൈര്യപൂര്‍വം വാങ്ങി ഉപയോഗിക്കാം. ഫോണിലൂടെയോ, വെബ്‌സൈറ്റിലൂടെയോ ഇത് ഓര്‍ഡര്‍ ചെയ്യാം.

സാമൂഹ്യ നന്മ ലക്ഷ്യമാക്കിയുള്ള മാതൃകാ ജീവിതം

വ്യക്തമായ ജീവിത നിരീക്ഷണവും കാഴ്ചപ്പാടുമുള്ള വ്യക്തിയാണ് കെ.പി സയ്ദ് അസൈന്‍ വൈദ്യര്‍. അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യവും.

”നിശ്ചിത സമയാടിസ്ഥാനത്തില്‍ ചികില്‍സിക്കുന്നവനല്ല വൈദ്യന്‍. തന്റെ അരികിലേക്ക് രോഗവുമായി വരുന്നയാള്‍ ഏതുസമയത്ത് വന്നാലും അത് ഭേദമാക്കാന്‍ തന്നാല്‍ കഴിയുന്നത് ചെയ്യുന്നവനാണ് വൈദ്യന്‍” എന്നതാണ് സയ്ദ് വൈദ്യരുടെ കാഴ്ചപ്പാട്

ഭൗതിക വിദ്യാഭ്യാസത്തിനോട് താല്പര്യമില്ലാതിരുന്ന സയ്ദ് വൈദ്യര്‍ക്ക് ഒന്നിനോടൊന്ന് ചേര്‍ന്നാല്‍ ഉണ്ടാകുന്ന ഫലത്തെ കുറിച്ച് അറിയാനായിരുന്നു കുട്ടിക്കാലം മുതലുള്ള താല്‍പ്പര്യം. ആ നിരീക്ഷണ പാടവമാണ് കൃഷിയോടും വൈദ്യത്തോടും കൂടുതല്‍ താത്പര്യം ജനിപ്പിച്ചത്.
ഒരാളുടെ രോഗം കൊണ്ടുള്ള പ്രയാസത്തില്‍ നിന്നുമുള്ള മുക്തി എന്തെന്നറിയുക എന്നതിനോടായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ താത്പര്യം. അങ്ങനെയാണ് വൈദ്യത്തിലേക്ക് കടന്നത്. വൈദ്യം പഠിക്കുമ്പോള്‍ ഗുരുവിന്റെ ചിട്ടവട്ടങ്ങള്‍ക്ക് അനുസൃതമായി ഗുരുവിന്റെ കല്‍പനകള്‍ അനുസരിച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്.

മരുന്നുകള്‍ നിര്‍മിക്കാനുള്ള കൂട്ടുകള്‍ക്കായി ദാഹവും വിശപ്പും സഹിച്ച് മലകളും കുന്നുകളും കാടും ഒക്കെ കയറിയിറങ്ങിയത് പഠന കാലത്തെ കഠിനമായ ഓര്‍മകള്‍ ആണങ്കിലും അവയെല്ലാം ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് സയ്ദ് വൈദ്യരുടെ ഫിഷ് ഓയിലിലൂടെ ഉണ്ടായിരിക്കുന്നത്. പഠനത്തിലൂടെയും യാത്രകളിലൂടെയും ലഭിച്ച അറിവില്‍നിന്നും സ്വയം പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ മരുന്നിലൂടെ നിരവധി മാറാരോഗങ്ങള്‍ മാറ്റി രോഗമുക്തി നേടിക്കൊടുക്കാന്‍ സാധിച്ചത് അനുഗ്രഹമായാണ് അദ്ദേഹം കാണുന്നത്. ഇന്ത്യയില്‍ അറിയപ്പെടുന്ന നിരവധി പ്രമുഖര്‍ക്ക് അദ്ദേഹം ചികിത്സ നടത്തിയിട്ടുണ്ടെന്ന് അഭിമാനപൂര്‍വം അദ്ദേഹം പറയുന്നു.

പല പ്രമുഖ വൈദ്യന്മാര്‍ക്കും താന്‍ ആര്‍ജിച്ചെടുത്ത പല അറിവും പകര്‍ന്നു കൊടുക്കാറുണ്ട് അദ്ദേഹം. താന്‍ മരിച്ചാലും മറ്റുള്ളവരിലൂടെ സിദ്ധവൈദ്യം നിലനില്‍ക്കണം എന്ന ആഗ്രഹമാണ് ഇതിനു പിന്നില്‍. ഫിഷ് ഓയിലിന്റെ വിപണനത്തിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് ജാതിമത ഭേദമെന്യേ, നിര്‍ധനരായ ആള്‍ക്കാരുടെ ഉന്നമനത്തിനായാണ് ഉപയോഗിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ സാമൂഹിക ബോധമാണ് നമുക്ക് ഇതില്‍ നിന്നും മനസ്സിലാകുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ഹെയര്‍ ഓയില്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് : 9061946666

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍