Success Story

വിശ്വസ്തതയുടെ പ്രതീകമായി അഗാക് ഇന്റീരിയേഴ്‌സ്

Spread the love

ഒരു സംരംഭത്തിന്റെ വിജയത്തിന് പിന്നിലെ കാരണം എന്താണ്? പലര്‍ക്കും പല അഭിപ്രായങ്ങളാണ്.

ഏറ്റവും ഗുണമേന്മയുള്ള സേവനം പൂര്‍ണ ഉത്തരവാദിത്വത്തോടെ നിര്‍വഹിച്ചു നല്കുന്നതിലൂടെ ഒരു സംരംഭകന് വിജയത്തിലേക്ക് എത്തിച്ചേരാം എന്നാണ് അഗാക് ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനം നമുക്ക് കാണിച്ചുതരുന്നത്. ഏറ്റവും ഗുണമേന്മയുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ച് ദീര്‍ഘകാല ഗ്യാരണ്ടിയോടെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നതിലൂടെയാണ് ഈ സ്ഥാപനം കസ്റ്റമേഴ്സിന്റെ മനസ്സുകളിലേക്ക് ചേക്കേറിയത്. താല്‍ക്കാലിക ലാഭത്തിനുവേണ്ടി നിലവാരമില്ലാത്ത മെറ്റീരിയലുകള്‍ ഉപയോഗിച്ച് വര്‍ക്കുകള്‍ ചെയ്യില്ല എന്നതാണ് ഈ സ്ഥാപനത്തിന്റെ മുഖമുദ്ര.

തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ വിപുലമായ ഓഫീസ് സൗകര്യങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ബാംഗ്ലൂരിലും ചെന്നൈയിലും ബ്രാഞ്ചുകള്‍ ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ്. വളരെ കുറഞ്ഞ കാലം കൊണ്ട് ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് തങ്ങളുടേതായ സ്ഥാനം കണ്ടെത്താനായ അഗാക് ഇന്റീരിയേഴ്സിന്റെ സാരഥി ഡെന്നി എബ്രഹാമാണ്.

സമാന മേഖലയിലെ മറ്റൊരു കമ്പനിയില്‍ പ്രോജക്റ്റ് ഹെഡ് ആയി ജോലി ചെയ്തിരുന്ന ഡെന്നി ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഗാകിന് തുടക്കമിട്ടത്. പത്തനംതിട്ടയിലെ തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിച്ചു തുടങ്ങിയ ഈ സ്ഥാപനം ഏഴു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലും ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മോഡുലാര്‍ കിച്ചണ്‍, വാര്‍ഡ്രോബ് , ലിവിംഗ്, ഡൈനിംഗ് റൂം ഫര്‍ണിച്ചറുകള്‍, ഡൈനിംഗ് ടേബിള്‍ സെറ്റ്, സോഫ, ജിപ്‌സം സീലിംഗ് തുടങ്ങി നിരവധി സേവനങ്ങളാണ് സ്ഥാപനം നല്‍കുന്നത്. കൃത്യമായ ആസൂത്രണം കൊണ്ടും ചടുലമായ പ്രവര്‍ത്തന രീതികള്‍ കൊണ്ടും ഏറ്റെടുക്കുന്ന ജോലികള്‍ ഏറ്റവും വേഗത്തില്‍ ചെയ്തു തീര്‍ക്കുന്നതും ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. ഓരോ വര്‍ക്കിനു ശേഷവും കസ്റ്റമേഴ്‌സുമായി നിരന്തരം സൗഹൃദം പുതുക്കുകയും ‘ആഫ്റ്റര്‍ വര്‍ക്ക് സര്‍വീസ്’ ആവശ്യമുള്ളവര്‍ക്ക് പൂര്‍ണ ഉത്തരവാദിത്വത്തോടെ ചെയ്തുകൊടുക്കുകയും ചെയ്യുന്ന അഗാകിനെ പോലുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ വളരെ വിരളമാണ്.

https://agacinteriors.com/

Agac Interiors
Cochin, Trivandrum, Thiruvalla
Mob: 8281474555

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ