EduPlus Entreprenuership

വിദ്യാഭ്യാസ മേഖലയില്‍ പുതുസാധ്യതകളുടെ ലോകം സൃഷ്ടിച്ച് ഒരു സംരംഭകന്‍

Spread the love

ഒരാളുടെ ബന്ധങ്ങളേയും വളര്‍ച്ചയെയും തീരുമാനിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒന്നാണ് വ്യക്തിത്വം. ആത്മവിശ്വാസം നിറഞ്ഞ തനതായൊരു ആവിഷ്‌കാരശൈലിയാണ് പലപ്പോഴും വ്യക്തിത്വത്തെ നിര്‍വചിക്കുന്നത്. മികച്ച വ്യക്തിയാകുന്നത് വഴി പരസ്പരം മറ്റുള്ളവരുടെ സന്തോഷത്തിന് കാരണക്കാരാവുകയാണ് ചെയ്യുന്നത്. അതുവഴി കുടുംബത്തിലും സമൂഹത്തിലും എക്കാലവും നമ്മെ ഓര്‍ത്തിരിക്കാനുള്ള ഒരു കയ്യൊപ്പ് തന്നെയാണ് ചാര്‍ത്തപ്പെടുന്നത്. അത്തരത്തില്‍ പ്രവര്‍ത്തന മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച വ്യക്തിത്വത്തിനുടമയാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭകനും എഡ്യൂപ്രണറുമായ ബിജു വിജയ്.

ഇന്ത്യയിലെ ജമ്‌നാലാല്‍ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് എംബിഎയും പൂനെയില്‍ നിന്ന് എല്‍എല്‍ബി ബിരുദവും നേടിയ ബിജുവിന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക എന്നത്. പെട്രോകെമിക്കല്‍ വ്യവസായത്തില്‍ വിപുലമായ അനുഭവസമ്പത്തുള്ള ബിജു പെട്രോകെമിക്കല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിയിലും കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് സ്വന്തമായി തന്റെ ആദ്യ സംരംഭം ആരംഭിച്ചു. എന്നാല്‍ വിദ്യാഭ്യാസ മേഖലയോടുണ്ടായിരുന്ന അതിയായ താത്പര്യത്താല്‍ ഇദ്ദേഹം മിഡില്‍ ഈസ്റ്റിലെ ComPAS Nowന്റെ എക്സ്‌ക്ലൂസീവ് പാര്‍ട്ണറായി മാറി.

പെരുമാറ്റം, കഴിവ്, കരിയര്‍ ഓപ്ഷനുകള്‍ എന്നിവ കൃത്യമായി വിലയിരുത്താന്‍ Neuro Linguistic Programe അടിസ്ഥാനമാക്കിയുള്ള വിശകലന ഉപകരണമാണ് ComPAS Now. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഒരുപോലെ അത്യന്താപേക്ഷിതമായി ComPAS Now ന് അതിവേഗം സാധിച്ചു.

വിദ്യാഭ്യാസ മേഖലയിലെ നൂതന സാധ്യതകള്‍ കണ്ടെത്തി അവിടെ തന്റേതായ കയ്യൊപ്പ് ചാര്‍ത്താന്‍ ശ്രമിക്കുന്ന വ്യക്തിയാണ് ബിജു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നൂതന ഉത്പന്നങ്ങളും സേവനങ്ങളും വിപണിയില്‍ അവതരിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ സര്‍ റിസോഴ്‌സസ് എന്ന പേരില്‍ ഒരു കമ്പനിയും ബിജു രൂപീകരിച്ചു. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയും നൂതനമായ പരിഹാരങ്ങളിലൂടെയും വ്യക്തികളെ ശാക്തീകരിക്കുകയും വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുക എന്നതാണ് തന്റെ സ്ഥാപനത്തിലൂടെ ബിജു ലക്ഷ്യമിടുന്നത്. സര്‍ റിസോഴ്സിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ് ഇദ്ദേഹം.

ഒരു സംരംഭകന്‍ എന്നതിലപ്പുറം മികച്ച വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് ബിജു. ബിസിനസിലേയ്ക്ക് ചുവടുവച്ചതു മുതല്‍ സഹസംരംഭകര്‍ക്കും വ്യവസായ പ്രമുഖര്‍ക്കും ഇടയിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. വിദ്യാഭ്യാസമേഖലയിലെ ബിജുവിന്റെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ മറ്റ് സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ സേവനം തേടി പലപ്പോഴും എത്താറുമുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നതിനുമുള്ള ബിജുവിന്റെ പരിശ്രമം അദ്ദേഹത്തെ തന്റെ മേഖലയിലെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

EduPlus

വരൂ, ഇംഗ്ലീഷിനെ കൈപ്പിടിയിലാക്കാം

Spread the loveപാശ്ചാത്യ ലോകത്തിന്റെ മാത്രം കുത്തകയായിരുന്ന ഇംഗ്ലീഷ് ഭാഷയെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന ഏതൊരു വ്യക്തിക്കും അനായാസം കൈകാര്യം ചെയ്യാന്‍ പറ്റുന്ന രീതിയില്‍ സജ്ജമാക്കുന്ന
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍