Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് മധുരം പകരുന്ന അഞ്ജിതയുടെ എസ് എല്‍ ഹോം കേക്ക്

Spread the love

ലക്ഷ്യത്തിലെത്താന്‍ പ്രയത്‌നിക്കുന്നവന് മുന്നില്‍ ഏത് പ്രതിസന്ധിയും ഒരു സാധ്യതയായി മാറും എന്ന് കേട്ടിട്ടില്ലേ. ഈ വാക്കുകള്‍ക്ക് സ്വന്തം ജീവിതത്തിലൂടെ മറുപടി നല്‍കുകയാണ് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനി അഞ്ജിത സുനില്‍കുമാര്‍.

ചെറുപ്പം മുതലേ പാചകത്തോടായിരുന്നു അഞ്ജിതയുടെ താത്പര്യം. ഈ താത്പര്യത്തിന്റെ ബാക്കിപത്രമായിരുന്നു ഷെഫ് ആകണമെന്ന സ്വപ്‌നവും. സ്വപ്‌നത്തിനൊപ്പം അന്നത്തെ സാഹചര്യങ്ങളെ ചേര്‍ത്തുവെക്കാനാകാതിരുന്നതോടെ ഡിഗ്രി പഠനത്തിലേക്ക് തിരിഞ്ഞു. പഠനകാലയളവിലും ഷെഫ് ആകണമെന്ന ആഗ്രഹം അഞ്ജിതയുടെയുള്ളില്‍ ശക്തമായിരുന്നു. ഇതോടെയാണ് പഠനം പാതിവഴിയിലുപേക്ഷിച്ച് ബേക്കിംഗ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നതും അഞ്ജിതയുടെ ജീവിതത്തില്‍ വഴിത്തിരിവുകളുണ്ടാകുന്നതും.

ആദ്യഘട്ടത്തില്‍ അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി കേക്കുകള്‍ ഉണ്ടാക്കി നല്‍കിയായിരുന്നു അഞ്ജിതയുടെ തുടക്കം.അങ്ങനെ ആറു വര്‍ഷം മുന്‍പ് ‘എസ് എല്‍ ഹോം കേക്ക്’ എന്ന പേരില്‍ അഞ്ജിത തന്റെ സ്വപ്‌നസംരംഭത്തിന് തുടക്കമിട്ടു.

തുടക്കക്കാരിയെന്ന നിലയില്‍ നിരവധി പ്രതിസന്ധികളുണ്ടായിരുന്നു അഞ്ജിതയ്ക്ക് മുന്‍പില്‍. ”സ്ഥിരവരുമാനമുള്ള ജോലിക്ക് പോകാതെ എന്തിനാണ് വെറുതെ സമയം കളയുന്നത്?” എന്ന് പറഞ്ഞ് പരിഹസിച്ചവരായിരുന്നു ചുറ്റുമുള്ളവരില്‍ ഭൂരിഭാഗവും. ചുറ്റുമുള്ളവരുടെ വാക്കുകളില്‍ പതറാതെ മുന്നോട്ടുകുതിക്കാന്‍ അഞ്ജിതയ്ക്ക് കരുത്തായത് അച്ഛന്‍ സുനില്‍ കുമാറും അമ്മ ലതയുമായിരുന്നു. ഇതുതന്നെയായിരുന്നു അച്ഛന്റെയും അമ്മയുടേയും ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് തന്റെ സംരംഭത്തിന് പേരിടാനുള്ള അഞ്ജിതയുടെ തീരുമാനത്തിന് കാരണവും.

കുറഞ്ഞ നിരക്കില്‍ മികച്ച ഗുണമേന്മയുള്ള കേക്കുകളാണ് അഞ്ജിതയുടെ മുഖമുദ്ര. എസ് എല്‍ ഹോംമെയ്ഡ് കേക്കിന്റെ ചോക്ലേറ്റ് കേക്കുകള്‍ക്കും കസ്റ്റമൈസ്ഡ്, വെഡ്ഡിംഗ് കേക്കുകള്‍ക്കും ഗിഫ്റ്റ് ഹാംപറുകള്‍ക്കും ഹോം മെയ്ഡ് ചോക്ലേറ്റുകള്‍ക്കും ആവശ്യക്കാരേറെയാണ്. താന്‍ പഠിച്ചിറങ്ങിയ സ്ഥാപനത്തിന്റെ ക്രിസ്മസ് ആഘോഷത്തിന് കേക്കുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട് വിജയത്തിനൊപ്പം അഞ്ജിതയ്ക്ക് ചേര്‍ത്തുവെക്കാന്‍.

സഹോദരങ്ങളായ അര്‍ച്ചനയും അമ്പാടിയും കൂടിയുണ്ട് അഞ്ജിതയ്ക്ക് സഹായികളായി. ഫോണ്ടന്റ് വര്‍ക്കുകളില്‍ സഹോദരിയാണ് സഹായത്തിനെത്തുമ്പോള്‍ മറ്റുകാര്യങ്ങളില്‍ ചേച്ചിക്ക് കൂട്ടായി അനിയനുമുണ്ട്.

കഠിനാധ്വാനത്തിലൂടെ താന്‍ നേടിയെടുത്ത വരുമാനത്തില്‍ നിന്നാണ് അഞ്ജിത ഡിഗ്രി പഠനം പിന്നീട് പൂര്‍ത്തിയാക്കിയത്. അച്ഛനും അമ്മയ്ക്കും പ്രിയപ്പെട്ടതെല്ലാം വാങ്ങിനല്‍കാനാകുന്നതിലെ സന്തോഷവുമുണ്ട് ഈ കൊച്ചുസംരംഭകയ്ക്കിന്ന്. ഭാവിയില്‍ എസ് എല്‍ എന്ന പേരില്‍ തന്നെ തന്റെ ജന്മനാട്ടില്‍ രുചിയേറിയ ഭക്ഷണങ്ങള്‍ വിളമ്പുന്ന ഒരു റെസ്‌റ്റോറന്റ് തുടങ്ങണമെന്നതാണ് അഞ്ജിതയുടെ സ്വപ്‌നം. ജീവിതത്തിലെ ഓരോ നാഴികകല്ലുകളും പിന്നിടുമ്പോഴും കഠിനാധ്വാനത്തെയും പാഷനെയും മുറുകെപ്പിടിക്കുന്നുണ്ട് അഞ്ജിതയെന്ന സംരംഭക.


പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച അഞ്ജിതയെ ബേക്കിങ്ങിലേക്ക് ചുവടുവയ്പ്പിച്ചത് അവരുടെ പാഷനും കഠിനാധ്വാനവും മനസില്‍ ആഴത്തില്‍ പതിഞ്ഞ സ്വപ്‌നവുമായിരുന്നു. ലക്ഷ്യത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാല്ലാത്തവര്‍ക്ക് മുന്‍പില്‍ ലോകം വഴിയൊരുക്കുമെന്ന് തന്റെ ജീവിതം കൊണ്ട് വ്യക്തമാക്കുക കൂടിയാണ് അഞ്ജിതയും എസ് എല്‍ ഹോം മെയ്ഡ് കേക്ക് എന്ന സംരംഭവും.

For Connecting, kindly click the link below;

https://www.instagram.com/slhome_cakes?utm_source=qr&igsh=MWtqeTBoZHJ3OW4xNQ%3D%3D

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍