Entreprenuership Special Story

അകത്തളങ്ങള്‍ സുന്ദരമാക്കാന്‍ Mathew and Son Decors and Interiors (Masdi)

Spread the love

ഒരു വീടിന്റെ നിര്‍മിതിയില്‍ എത്രമാത്രം ശ്രദ്ധകൊടുക്കുന്നുവോ അതിന്റെ ഇരട്ടി ശ്രദ്ധ നല്‍കേണ്ടതാണ് ഇന്റീരിയര്‍ ഡിസൈനിംഗില്‍. ചിന്തിക്കുമ്പോള്‍ എളുപ്പമുള്ളതായി തോന്നാമെങ്കിലും, ഇതിന് എക്‌സ്‌പേര്‍ട്ടുകളുടെ സഹായം തേടുക തന്നെ വേണം.

ഇവിടെ ഉപഭോക്താവിന്റെ വ്യക്തിഗത മുന്‍ഗണനകളും ശൈലിയും അനുസരിച്ച് ഒരു റെസിഡന്‍ഷ്യല്‍ ഹോം അല്ലെങ്കില്‍ വാണിജ്യ ബിസിനസ് അലങ്കരിച്ചൊരുക്കുന്നത് ഒരു കലയാണ്. ഈ കലയുടെ പര്യായമാണ് Mathew and Son Decors and Interiors (Masdi).

വീടുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങി ഏതൊരു കെട്ടിടത്തിന്റെയും മുഴുവനായ ഇന്റീരിയര്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് സമയബന്ധിതമായി തീര്‍ത്തു കൊടുക്കുന്നതാണ് Mathew and Son Decors and Interiors (Masdi) യുടെ വ്യത്യസ്തത. ചൈന്നെയില്‍ നിന്നും തുടക്കം കുറിച്ച് ബാംഗ്ലൂര്‍, കേരള എന്നിവിടങ്ങളില്‍ മികച്ച സേവനങ്ങള്‍ നല്‍കുന്ന ഇവര്‍ ഇന്ന് ഇന്ത്യയിലൊട്ടാകെ തങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കി വരുന്നു.

കഴിഞ്ഞ 11 വര്‍ഷമായി ഡെക്കേഴ്‌സ് ആന്‍ഡ് ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവരാണ് Mathew and Son Decors and Interiors (Masdi).

ഉയര്‍ന്ന ഗുണമേന്മയുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ച് ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ നൂറുശതമാനം ആത്മാര്‍ത്ഥമായും അര്‍പ്പണബോധത്തോടും തീര്‍ത്തു കൊടുക്കുക എന്നതാണ് Mathew and Son Decors and Interiors (Masdi)ന്റെ രീതി. വര്‍ണ സ്‌കീമുകള്‍, ഫ്‌ളോറിംഗ് മെറ്റീരിയലുകള്‍, ഫര്‍ണിച്ചറുകള്‍, കലാസൃഷ്ടികള്‍, ആക്‌സസറികള്‍ എന്നിവയുടെ തിരഞ്ഞെടുപ്പ് ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ഒരു പ്രദേശത്തെ സൗന്ദര്യാത്മകവും ബഡ്ജറ്റ് ഫ്രണ്ട്‌ലിയുമായ ഡിസൈനാക്കി മാറ്റുന്നു.

പ്ലൈവുഡ് വിത്ത് ലാമിനേഷന്‍, പിവിസി ഫോം ബോര്‍ഡ് വിത്ത് പി യു ഫിനിഷ്, വിന്‍ഡോ ബ്ലൈന്‍ഡ്‌സ്, ആര്‍ട്ടിഫിഷല്‍ ഫ്‌ളോറിംഗ് വിത്ത് പെയിന്റിങ് തുടങ്ങി ഇവര്‍ ഏറ്റെടുക്കുന്ന വര്‍ക്കുകളില്‍ പൂര്‍ണത ഉറപ്പാക്കുന്നു.

ഐടി മേഖലയില്‍ ജോലി നോക്കിയിരുന്ന Emel Joy ആകസ്മികമായാണ് ഈ മേഖലയിലേക്ക് തിരിയുന്നത്. പിന്നീട് തന്റെയുള്ളില്‍ ഈ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യാന്‍ സാധ്യമാകുന്ന കഴിവുകളെ സ്വയം തിരിച്ചറിഞ്ഞ് ഇവിടെ കൂടുതല്‍ സാധ്യതകളെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇന്ന് Emel Joy തിരക്കേറിയ ഒരു ബിസിനസുകാരനാണ്. ഒരേ സമയം ദക്ഷിണേന്ത്യയില്‍ പലയിടത്തായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രൊജക്ടുകള്‍ നടന്നു വരികയാണ്.

എത്ര ചുരുങ്ങിയ സമയത്തിനുള്ളിലും, വ്യക്തമായ പ്ലാനിംഗ് മുന്‍നിര്‍ത്തിയാണ് Emel Joy വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുന്നത്. ഒന്നിലേറെ സൈറ്റ് വര്‍ക്കുകളില്‍ ഒരേ സമയം മികച്ച രീതിയില്‍ പണി പൂര്‍ത്തീകരിക്കുന്നതിനായി ആവശ്യമായ എക്‌സ്‌പേര്‍ട്ട് ടീമും, ലേബര്‍ ബലവും ഇമലിനൊപ്പമുണ്ട്. ഏതൊരു പ്രൊജക്ടിലും തുടക്കം മുതല്‍ അതിന്റെ പൂര്‍ത്തീകരണം വരെ Emel Joy ഒപ്പമുണ്ടാകും.

ഏതൊരു വര്‍ക്ക് ഏറ്റെടുക്കുമ്പോഴും അതിന്റെചുറ്റുപാടിനിണങ്ങും വിധം അതു ഡിസൈന്‍ ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്.

കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസരിച്ച് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതാണ് ഇവരുടെ പ്രവര്‍ത്തന ശൈലിയില്‍ എടുത്തു പറയേണ്ടതും. ചെയ്യുന്ന വര്‍ക്കുകളില്‍ അത്രമാത്രം ഉറച്ച വിശ്വാസമുണ്ട് Emel Joyയ്ക്ക്. അതുകൊണ്ടു തന്നെ 15 വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റിയാണ് തന്റെ കസ്റ്റമേഴ്‌സിനു മുന്നില്‍ അവതരിപ്പിക്കുന്നതും.

ഗുണമേന്മയുടെ കാര്യത്തില്‍ ഇവിടെ വര്‍ക്കിലും ഉത്പന്നങ്ങളിലും യാതൊരു വിധത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും Emel Joy തയ്യാറല്ല. ഇന്ന് സൗത്ത് ഇന്ത്യയില്‍ ഏറെ തിരക്കുള്ള Mathew and Son Decors and Interiors (Masdi) വര്‍ക്കുകളിലെ വ്യത്യസ്തതകളും, പുതുമകളും കൊണ്ട് ഈ മേഖലയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ്.

Mathew and Son Decors and Interiors (Masdi)
No. 1, First Floor, Kasims Arcade, Near Medas Hotel, Ponkunnam, Kottayam.
Ph: +91 9940 440 485
E-mail: emeljoy@gmail.com

https://www.facebook.com/mathewandson/

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു