business Entreprenuership Special Story

സുന്ദര നിമിഷങ്ങളെ അവിസ്മരണീയമാക്കാന്‍ മച്ചൂസ് ഇന്റര്‍നാഷണല്‍ വെഡിംഗ്‌

Spread the love

വിവാഹം രണ്ടു ജീവിതങ്ങള്‍ ഒരു നൂല്‍ചരടില്‍ കോര്‍ത്തിണക്കി ജീവിതം ഒന്നാകുന്ന ആനന്ദ നിമിഷം. ഇവിടെ, ഓരോ നിമിഷവും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്… ജീവിതത്തിന്റെ നല്ല ഓര്‍മകളില്‍ എന്നും നിറം മങ്ങാതെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നതാണ്.

ജീവിതത്തിന്റെ ആ നല്ല നിമിഷങ്ങളെ അതിന്റെ വൈകാരികതയോടു കൂടി ചേര്‍ത്തു വയ്ക്കുകയാണ് മച്ചൂസ് ഇന്റര്‍നാഷണല്‍ വെഡിംഗ്. ആചാരങ്ങളെയും വിശ്വാസങ്ങളെയും സാക്ഷി നിര്‍ത്തി, സ്‌നേഹവും വാത്സല്യവും പ്രണയവും കണ്ണുകളെ ഈറനണിയിക്കുന്ന നിമിഷങ്ങളെ എക്കാലത്തേയ്ക്കും സൂക്ഷിച്ചു വയ്ക്കാന്‍ ക്ലാസ് വെഡിംഗ് ഷൂട്ടുകള്‍ ഒരുക്കുന്ന മച്ചൂസ് ഇന്റഷര്‍നാഷണല്‍ വെഡിംഗ് വധൂവരന്മാരുടെ ആദ്യചോയ്‌സായി മാറിക്കഴിഞ്ഞു.

വെഡിംഗ് ഫോട്ടോഗ്രഫി രംഗത്ത് വെഡിംഗ് ഫോട്ടോഗ്രഫി ആന്‍ഡ് സിനിമാറ്റോഗ്രഫി, പ്രീ വെഡിംഗ് ആന്‍ഡ് പോസ്റ്റ് വെഡിംഗ് ഫോട്ടോഗ്രഫി, ക്യാന്‍ഡിഡ് ഫോട്ടോഗ്രഫി, കൂടാതെ കോര്‍പ്പറേറ്റ് ഇവന്റ്‌സ്, ട്രാവല്‍ ആന്‍ഡ് ലിവിംഗ് ഷൂട്ട്‌സ്, ഏരിയല്‍ സിനിമാറ്റോഗ്രഫി തുടങ്ങി നിരവധി സര്‍വീസുകളാണ് മച്ചൂസ് ഓഫര്‍ ചെയ്യുന്നത്. കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ നിന്നും ഇന്ത്യയൊട്ടാകെ തങ്ങളുടെ സേവനം മച്ചൂസ് ഒരുക്കുന്നു.

വിവാഹങ്ങളെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന ആഘോഷവേളകളായി ഒരുക്കിയെടുക്കുന്നതാണ് മച്ചൂസിന്റെ രീതി. വിവാഹവേളകളെ കൂടുതല്‍ മനോഹരമാക്കുന്നതിനായി, തീം ബേസ്ഡ് വെഡിംഗ് സ്‌റ്റൈലുകള്‍ക്കും ട്രഡിഷണല്‍ മാതൃകകളെ പിന്തുടരുന്നതാണ് മച്ചൂസ് വെഡിംഗ് പ്ലാനിന്റെ ഹൈലൈറ്റ്‌സ്. ജാതിയ്ക്കും മതത്തിനും അധീനമല്ലാതെ, ആചാരങ്ങള്‍ ഏതുവിധമായാലും ഇരുഹൃദയങ്ങളുടെ ഒത്തുചേരലില്‍ പങ്കുചേരുന്നതാണ് മച്ചൂസ് തീം വര്‍ക്കുകള്‍.

വിവാഹ വേളകളെ മനോഹരമാക്കാന്‍ മനസിലുള്ള ഒരായിരം ആശയങ്ങള്‍ക്ക് പൂര്‍ണ സാക്ഷാത്കാരം നല്‍കുന്നതാണ് മച്ചൂസ് ഇന്റര്‍നാഷണല്‍ വെഡിംഗ്. ഭാഷകള്‍ക്കോ, നാടുകളുടെ വൈവിധ്യങ്ങള്‍ക്കോ ഇവിടെ തടസ്സമില്ല. വിദേശ രാജ്യങ്ങളില്‍ പോലും ഡെസ്റ്റിനേഷന്‍ ഫോട്ടോഗ്രഫി പൂര്‍ത്തിയാക്കി നല്‍കുന്നതിന് അഡ്വാന്‍സ്ഡ് ബ്രില്യന്‍സോടു കൂടി, പ്രവര്‍ത്തിക്കുന്നൂ ഈ ടീം. അത്യാധുനിക സൗകര്യങ്ങളുടെ സഹായത്തോടു കൂടി തീം ബേസ്ഡ് വെഡിംഗ് പ്ലാനുകളാണ് ഇവിടെ ഒരുക്കി നല്‍കുന്നത്.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തവും മച്ചൂസിന്റെപ്രവര്‍ത്തന മികവിലെ സ്‌പെഷ്യാലിറ്റിയുമാണ് ‘ഓണ്‍ലൈന്‍ വെഡിംഗ് ആല്‍ബം’ എന്ന കോണ്‍സപ്റ്റ്. കഴിഞ്ഞ നാലു വര്‍ഷമായി മച്ചൂസ് നല്‍കുന്ന മികച്ച ലൈഫ് ടൈം സര്‍വീസാണ് ഇത്. കസ്റ്റമൈസ്ഡ് ആയിട്ടുള്ള ഒരു യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോകത്തിന്റെ ഏതു കോണിലിരുന്നും എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് നിങ്ങളുടെ വിവാഹ ഓര്‍മകളെ പുതുക്കാന്‍ സാധിക്കുന്നതാണ്.

ഏകദേശം മൂവായിരത്തിലധികം മാര്യേജ് പ്രൊജക്ടുകളിലെ പ്രവര്‍ത്തന സമ്പത്തും സമൂഹത്തിലെ പല ഉന്നതരുടേയും വെഡിംഗ് തീമുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അനുഭവവും കൈമുതലാക്കി, പത്തുവര്‍ഷത്തിലേറെയായി ഈ മേഖലയിലെ പുത്തന്‍ ആശയങ്ങളും സാധ്യതകളും തിരിച്ചറിഞ്ഞ്, ലേറ്റസ്റ്റ് ട്രന്‍ഡുകളും തീമുകളും തന്നെ തിരഞ്ഞെടുക്കുന്നതുമാണ് മച്ചൂസിന്റെ പ്രവര്‍ത്തന മികവ്. തങ്ങളുടെ അരികിലെത്തുന്ന ക്ലെയ്ന്റുകളില്‍ നിന്നും അവരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസിലാക്കി അതിനിണങ്ങുന്ന രീതിയില്‍ വെഡിംഗ് ഫോട്ടോഗ്രഫി ഒരുക്കുന്നതാണ് മച്ചൂസിന്റെ രീതി.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു