Entreprenuership Success Story

സംരംഭകര്‍ക്ക് കൂട്ടായി ഇനി ക്ലോക്ക്‌വെല്‍ ഇന്റര്‍നാഷണല്‍

Spread the love

വലുതോ ചെറുതോ നിങ്ങള്‍ ഒരു സംരംഭകനാണോ? നിങ്ങളുടെ ബിസിനസ്സിന്റെ ഫിനാന്‍ഷ്യല്‍, ടാക്‌സ് തുടങ്ങി നിയമപരമായ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്ധ പിന്തുണയുണ്ടോ? ഒരു സംരംഭത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് എപ്പോഴും ഒരു കൈത്താങ്ങ് അത്യാവശ്യമാണ്. അത്തരത്തില്‍ നിങ്ങളുടെ ബിസിനസ്സിന് അനുയോജ്യമായ സമഗ്രവും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ക്ലോക്ക്‌വെല്‍ ഇന്റര്‍നാഷണല്‍ എന്ന ലീഡിങ് കണ്‍സള്‍ട്ടന്‍സി.

ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നേരിടുന്ന പ്രശ്‌നങ്ങളെ മനസ്സിലാക്കി, സമഗ്രമായ സേവനങ്ങള്‍ ഉപയോഗിച്ച്, നിങ്ങളുടെ ബിസിനസ്സ് വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ക്ലോക്ക്‌വെല്‍ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി. യുഎഇയിലും സൗദി അറേബ്യയിലും വേരുകളുറപ്പിച്ച ക്ലോക്ക്‌വെല്‍ ഇന്റര്‍നാഷണല്‍ കേരളത്തില്‍ മലപ്പുറം, കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ്.

നിങ്ങളൊരു ചെറുകിട ബിസിനസ്സ് ഉടമയോ, കോര്‍പ്പറേഷനോ, സാമ്പത്തിക സഹായം തേടുന്ന വ്യക്തിയോ ആകട്ടെ, അനുയോജ്യമായ പരിഹാരങ്ങള്‍ നല്‍കാന്‍ പരിചയസമ്പന്നരായ ടീം തയ്യാറാണ്. ഒരു ബിസിനസ്സ് സാമ്പത്തിക ഭദ്രമാണെന്ന് ഉറപ്പാക്കുന്നതിനോടൊപ്പം, വിദഗ്ധരുടെ സഹായത്തോടെ നികുതി ബാധ്യതകള്‍ ലളിതമാക്കുകയും, സാമ്പത്തിക രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നതിനും ക്ലോക്ക്‌വെല്‍ കണ്‍സള്‍ട്ടന്‍സി പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്.

ബിസിനസ് രജിസ്‌ട്രേഷന്‍, നികുതി സേവനങ്ങള്‍, കോര്‍പ്പറേറ്റ് കംപ്ലയന്‍സ്, അക്കൗണ്ടിംഗ്, ഡേ റ്റു ഡേ ബുക്ക് കീപ്പിംഗ്, ഇന്റേണല്‍ & എക്‌സ്റ്റേണല്‍ ഓഡിറ്റിംഗ് എന്നി സേവനങ്ങള്‍ക്കു പുറമേ, ചെറുകിട ഇടത്തരം ബിസിനസുകള്‍ക്കായി ബുക്ക് കീപ്പിംഗ്, ജിഎസ്ടി രജിസ്‌ട്രേഷന്‍, കംപ്ലയന്‍സ് സേവനങ്ങള്‍ എന്നിവയും ക്ലോക്ക്‌വെല്‍ കണ്‍സള്‍ട്ടന്‍സി വാഗ്ദാനം ചെയ്യുന്നു.

ഒരു സ്ഥാപനത്തിന്റെ എല്ലാ വെല്ലുവിളികളെയും സധൈര്യം ഏറ്റെടുത്ത് നിങ്ങളുടെ ബിസിനസ്സിന്റെ വളര്‍ച്ച പരമാവധിയാക്കുക എന്നതാണ് ക്ലോക്ക്‌വെല്‍ കണ്‍സള്‍ട്ടന്‍സിയുടെ പ്രധാന മോട്ടോ. നിങ്ങളുടെ സ്ഥാപനത്തിന് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശവും പ്രവര്‍ത്തനക്ഷമമായ പരിഹാരങ്ങളും വിദഗ്ധരായ കണ്‍സള്‍ട്ടന്റുകളുടെ സഹായത്തോടെ ക്ലോക്ക്‌വെല്‍ പരിഹരിക്കുന്നു. വൈവിധ്യമാര്‍ന്ന വ്യവസായങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കുക മാത്രമല്ല, ഒരു സാമ്പത്തിക ഉപദേഷ്ടാവ് എന്നതിലുപരി പ്രവര്‍ത്തനക്ഷമമായ സാമ്പത്തിക ആസൂത്രണമാണ് ക്ലോക്ക്‌വെല്‍ നല്‍കുന്നത്. ഇതുകൂടാതെ ആദ്യമായി വിദേശത്തേയ്ക്ക് പോകുന്നവര്‍ക്കായി 30 ദിവസത്തെ സ്‌പെഷ്യല്‍ ട്രെയിനിങ്ങും ഇവിടെ നല്‍കി വരുന്നു. ഇതുവഴി ആദ്യമായി വിദേശത്ത് അക്കൗണ്ടിങ് മേഖല ജോലിക്ക് പോകുന്നവര്‍ക്ക് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ക്ലോക്ക്‌വെല്‍ നല്‍കുന്നു.

ക്ലോക്ക്‌വെല്‍ കണ്‍സള്‍ട്ടന്‍സിയുമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ വളര്‍ച്ചയും സുരക്ഷയും ഓരോ ഘട്ടത്തിലും എക്‌സ്‌പേര്‍ട്ടുകളുടെ സഹായത്തോടു കൂടി ഉറപ്പാക്കുകയും, ഈ സ്ഥാപനങ്ങളുമായി ദീര്‍ഘകാല കരാറുകളില്‍ തുടരാനാവുന്നതുമാണ് വിദേശത്തും കേരളത്തിലും ഈ സംരംഭത്തിന്റെ വിജയം. ക്ലെയ്ന്റുകളുടെ സാമ്പത്തിക വിവരങ്ങളുടെ സുരക്ഷയും രഹസ്യസ്വഭാവവും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് സെക്യുയര്‍ ഡേറ്റ സ്‌റ്റോറേജും പാസ്‌വേര്‍ഡ് സുരക്ഷാക്രമീകരണങ്ങളും റെഗുലര്‍ ബാക്കപ്പുകളും ക്ലോക്ക്‌വെല്‍ ഉറപ്പാക്കുന്നു.

നിങ്ങളുടെ ബിസിനസ്സ് ഏതുമാകട്ടെ ഒരു സുഹൃത്തും പ്രൊഫഷണല്‍ എക്‌സ്‌പേര്‍ട്ടുമായി പല റോളുകളിലും ക്ലോക്ക്‌വെല്‍ കണ്‍സള്‍ട്ടന്‍സിയും ഒപ്പമുണ്ടാകും. ഇന്നത്തെ ഡിജിറ്റല്‍ ബിസിനസ്സ് ഇക്കോ സിസ്റ്റത്തില്‍ ഒരു കമ്പനിയുടെ വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യമുള്ള ബിസിനസ് ഉപദേഷ്ടാക്കളായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യലിസ്റ്റുകളുടെ ടീമുകള്‍ അത്യാവശ്യമായി മാറിക്കഴിഞ്ഞു. അത്തരത്തില്‍ നിങ്ങളുടെ സ്ഥാപനത്തിന് ഒരു വഴികാട്ടിയായി മാറുകയാണ് ക്ലോക്ക്‌വെല്‍ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍