അതിരുകളും അതിര്‍ത്തികളും കടന്ന് വിജയക്കൊടി പറത്തുന്ന ക്രോസ്ഓവര്‍ എഡ്യൂക്കേഷന്‍ സര്‍വീസസ്
അനന്തമായ തൊഴിലവസരങ്ങളിലേക്ക് വാതിലുകള്‍ തുറക്കുന്ന പുതിയ ലോകത്താണ് നമ്മള് ഇന്ന് ജീവിക്കുന്നത്. രാജ്യത്തിനകത്തും ആഗോളതലത്തിലും അതിരുകളില്ലാത്ത സാധ്യതകളെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉചിതമായ വിദ്യാഭ്യാസ മാര്‍ഗനിര്‍ദ്ദേശം ലഭിക്കേണ്ടത് അത്യാവശ്യമാണ്. മെച്ചപ്പെട്ട, ഉജ്ജ്വലമായ ഒരു ഭാവിക്കായി ആഗ്രഹിക്കുകയും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, മുന്നോട്ടുള്ള യാത്രയില്‍ ശരിയായ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ പലപ്പോഴും വെല്ലുവിളികള്‍ നേരിടാറുണ്ട്. ഇവിടെയാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രോസ്ഓവര്‍ എഡ്യൂക്കേഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് നിലകൊള്ളുന്നത്.
സ്ഥാപകന്‍ മുഹമ്മദ് ബിനാഷിന്റെ പ്രതിബദ്ധതയാണ്, ഇന്ത്യയിലും വിദേശത്തുമായി 7,000ത്തിലധികം വിദ്യാര്‍ത്ഥികളുടെ പ്രവേശനങ്ങള്‍ക്ക് വിജയകരമായി വഴിയൊരുക്കാന്‍ ക്രോസ്ഓവറിനെ സഹായിച്ചത്. പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റിലെ എം.ബി.എ., പാഞ്ചമി കോളേജ് ഓഫ് ലോയിലെ നിയമബിരുദം എന്നിവയുള്‍പ്പെടുന്ന അദ്ദേഹത്തിന്റെ ശക്തമായ അക്കാദമിക പശ്ചാത്തലമാണ് ഈ സംരംഭത്തിന്റെ നിര്‍ണായക അടിത്തറ.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിനകത്തെ മികച്ച സര്‍വകലാശാലകളെയും കോഴ്സുകളെയും പരിചയപ്പെടുത്തുന്നതില്‍ ക്രോസ്ഓവര്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, ചെന്നൈ, കര്‍ണാടക, പൂനെ, ഹൈദരാബാദ് തുടങ്ങിയ നിരവധി നഗരങ്ങളിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളിലേക്ക് പ്രവേശനം നേടാന്‍ ക്രോസ് ഓവറിന്റെ വിദ്യാഭ്യാസ കണ്സള്ട്ടേഷന് സാധിച്ചിട്ടുണ്ട്.
ആര്‍ട്സ് മുതല്‍ എം.ബി.ബി.എസ്., ഹോമിയോപ്പതി, ആയുര്‍വേദം, അഗ്രികള്‍ച്ചര്‍, എഞ്ചിനീയറിങ്, ഏവിയേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകളിലേക്ക് പ്രമുഖ കോളേജുകളില്‍ പ്രവേശനമുറപ്പാക്കാന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ മത്സര ലോകത്ത് ആവശ്യമായ എ.ഐ, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, എത്തിക്കല്‍ ഹാക്കിംഗ് എന്നിവയുള്‍പ്പെടെയുള്ള പുതിയ കോഴ്സുകളും സംരംഭം വാഗ്ദാനം ചെയ്യുന്നുണ്ട്.
വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി രംഗത്തെ ആശങ്കകളും വിമര്‍ശനങ്ങളും കനക്കുമ്പോഴും ‘സീറോ കംപ്ലയിന്റ് കമ്പനി’ എന്ന മുദ്രാവാക്യത്തില്‍ ഉറച്ചുനില്ക്കാന് ക്രോസ്ഓവര്‍ എഡ്യൂക്കേഷന്‍ സര്‍വീസസിന് സാധിച്ചിട്ടുണ്ട്. ഒരു ഇടനിലക്കാരന് എന്നതിലുപരി, വിദ്യാര്‍ത്ഥികള്‍ക്ക് വിശ്വസ്തനായ വഴികാട്ടി കൂടിയാണ് ക്രോസ്ഓവര്‍. അപേക്ഷാ നടപടിക്രമങ്ങള്‍ മുതല്‍ ഭക്ഷണ സൗകര്യവും താമസസൗകര്യവും ഏര്‍പ്പെടുത്തുന്നത് വരെയുള്ള സമഗ്രമായ ‘എന്‍ഡ് ടു എന്‍ഡ്’ സേവനങ്ങളാണ് ക്രോസ്ഓവര്‍ വാഗ്ദാനം ചെയ്യുന്നത്. നടപടിക്രമങ്ങളുടെ സങ്കീര്‍ണതകളെക്കുറിച്ചോ, വെല്ലുവിളികളെക്കുറിച്ചോ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കപ്പെടാതെ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഇത് ഉറപ്പുനല്‍കുന്നു.
വിദേശ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍, മൊള്‍ഡോവ, റൊമാനിയ പോലുള്ള രാജ്യങ്ങളിലെ പ്രശസ്തമായ സര്‍വകലാശാലകളിലെ എം.ബി.ബി.എസ്. പ്രവേശനങ്ങള്‍ക്കാണ് ഇന്ന് ക്രോസ്ഓവര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.
ക്രോസ്ഓവറിലെ പ്രൊഫഷണല്‍ ടീം ഒരു രക്ഷിതാവിന്റെ കരുതലിന് സമാനമായ സമീപനമാണ് സ്വീകരിക്കുന്നത്. അപേക്ഷകള്‍, വിസ, എംബസ്സി ആവശ്യകതകള്‍, വിസ ലഭിച്ചതിനു ശേഷമുള്ള ബാങ്ക് സഹായങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രവേശന, യാത്രാ നടപടിക്രമങ്ങള്‍ അവര്‍ കൈകാര്യം ചെയ്യുന്നു. തങ്ങളുടെ പ്രതിനിധികളുടെ സഹായത്തോടെ ഒരുക്കുന്ന ഇീാുഹലലേ ഠൃമ്ലഹ ഋരെീൃ േതന്നെയാണ് ക്രോസ്ഓവറിനെ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
യാത്രയിലുടനീളം വിദ്യാര്‍ത്ഥികളെ അനുഗമിക്കുക മാത്രമല്ല, ഗ്രീന്‍ കാര്‍ഡ് എടുക്കുക, ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം ഭക്ഷണതാമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യമായ സൗകര്യങ്ങള്‍ ഏകോപിപ്പിക്കാനും ക്രോസ്ഓവറിന് സാധിച്ചിട്ടുണ്ട്.
നിലവിലെ ദുബായിലെ കോര്‍പ്പറേറ്റ് സാന്നിധ്യത്തിനപ്പുറം എല്ലാ ജി.സി.സി. രാജ്യങ്ങളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വികസിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് മുഹമ്മദ് ബിനാഷും സംഘവും. ഒരു വിദ്യാഭ്യാസ സംരംഭമെന്ന നിലയില്‍, ക്രോസ്ഓവര്‍ എപ്പോഴും വിദ്യാഭ്യാസ മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളെ സ്വാഗതം ചെയ്യാന്‍ തയ്യാറാണ്. കൂടുതല്‍ മികവോടെ സംരംഭത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളിലാണ് ബിനാഷും സംഘവും. ഒപ്പം തങ്ങള്‍ക്ക് മുന്നിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് തണലാകുക കൂടിയാണ് തങ്ങളുടെ സേവനങ്ങളിലൂടെ ക്രോസ്ഓവര്‍.
Contact No: 9995259664, 7356356999





