News Desk

ക്രിപ്റ്റോകറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കണം; ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Spread the love

ക്രിപ്റ്റോകറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കണമെന്ന് എക്സ്ചേഞ്ചുകളോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. കറന്‍സികളുടെ വില, ഇടപാട് നടന്ന സമയം, എണ്ണം എന്നിവ അന്വേഷിക്കുന്നതിനായി ലഡ്ജറുകളിലെ ഇടപാട് വിവരങ്ങളെക്കുറിച്ചറിയാനാണ് മൂന്ന് എക്സ്ചേഞ്ചുകള്‍ക്ക് ഐടി വകുപ്പ് നോട്ടീസ് അയച്ചത്.

സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ഇടനിലക്കാര്‍വഴിയാണ് ഇടപാട് നടക്കന്നത്. എന്നാല്‍ ക്രിപ്റ്റോകറന്‍സികളുടെ ഇടപാടുകള്‍ എക്സ്ചേഞ്ചുകള്‍വഴി നേരിട്ടാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇടപാടുകാരുടെ വിവരങ്ങള്‍ ലഭിക്കാനുള്ള ഏക ഉറവിടവും ഇത്തരം എക്സ്ചേഞ്ചുകളാണ്.

ഇടപാട് നടന്നാല്‍ പണം ബാങ്കിലേക്ക് മാറ്റാന്‍ ആദായനികുതി വകുപ്പ് എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കിയേക്കുമെന്ന് അറിയുന്നു. സെക്യൂരിറ്റീസ് ആക്ടിനുകീഴില്‍വരാത്തതിനാല്‍ ക്രിപ്റ്റോ കറന്‍സിയുടെ വില്പനക്ക് 30ശതമാനം നികുതി നല്‍കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.