News Desk

എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ എം.ഡി സ്ഥാനത്ത് നിന്ന് ശിവ് നടാര്‍ ചെയര്‍മാന്‍ എമെറിറ്റസ് അഡൈ്വസറായി

Spread the love

മുംബൈ: എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ചെയര്‍മാന്‍ എമിററ്റ്‌സായും സ്ട്രാറ്റജിക് അഡൈ്വസറായും ശിവ് നടാറിനെ നിയമിച്ചു. കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ശിവ് നടാര്‍ രാജിവെച്ചു.

അഞ്ച് വര്‍ഷത്തേക്കാണ് കമ്പനി പുതിയ നിയമനം നല്‍കിയിരിക്കുന്നത്. ജൂലൈ 20 മുതല്‍ ഈ സ്ഥാനത്ത് അദ്ദേഹം ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സിന്റെ ഭാഗമായിരിക്കും. ഓഹരി ഉടമകളുടെ അംഗീകാരത്തോടെയായിരിക്കും അദ്ദേഹത്തിന്റെ ഈ സ്ഥാനത്തുള്ള വേതനവും ആനുകൂല്യങ്ങളും നിശ്ചയിക്കുക.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് നടാര്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്. പിന്നീട് ഇദ്ദേഹത്തിന്റെ മകള്‍ റോഷ്‌നിയായിരുന്നു ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് ചുമതലയേറ്റത്. നിലവില്‍ കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ സി വിജയകുമാറാണ് ശിവ് നടാറുടെ പിന്‍ഗാമി.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.