പാഷനില്‍ കെട്ടിപ്പടുത്ത അഭിരാമിന്റെ സാമ്രാജ്യം; വിശ്വാസ്യതയില്‍ ഉയര്‍ന്ന ഡിമേക്കേഴ്‌സ് 13ാം വര്‍ഷത്തിലേക്ക് !!
സ്വപ്‌നങ്ങളെ പിന്തുടരാന്‍ ആര്‍ജവം കാണിക്കുമ്പോഴാണ് ഓരോ സംരംഭക യാത്രയും പ്രചോദനമായി മാറുന്നത്. സ്ഥിര വരുമാന മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നിട്ടും അവയുപേക്ഷിച്ച് തന്റെ ഉള്ളിലെ അഭിനിവേശത്തെ വിശ്വസിച്ച് ഇറങ്ങിത്തിരിച്ച ഒരു സംരംഭകനുണ്ട് കണ്ണൂര്‍ പയ്യന്നൂരില്‍… അഭിരാം ജനാര്‍ദ്ദനന്‍ ! സിവില്‍ എഞ്ചിനീയറിംഗിന് പ്രവേശനം ലഭിച്ചിട്ടും, ഇന്റീരിയര്‍ ആര്‍ക്കിടെക്ചറില്‍ ബി.എസ്.സി.യും തുടര്‍ന്ന് എം.ബി.എ.യും പൂര്‍ത്തിയാക്കാന്‍ അഭിരാം തീരുമാനിച്ചതും ഇതേ അഭിനിവേശത്തിന്റെ ബലത്തില്‍ തന്നെയായിരുന്നു. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി ഇന്ന് നിര്‍മാണ രംഗത്ത് തന്റേതായൊരു വ്യക്തിമുദ്ര കെട്ടിപ്പടുത്തിരിക്കുകയാണ് അദ്ദേഹം.

കേരളത്തിലെ മുന്‍നിര ബില്‍ഡര്‍മാരായ സ്‌കൈ ലൈന്‍, അസറ്റ് ഹോംസ് ഉള്‍പ്പെടെയുള്ള നിര്‍മാണ കമ്പനികളില്‍ നിന്നുള്ള പ്രവൃത്തി പരിചയമായിരുന്നു ഡിമേക്കേഴ്‌സ് ഇന്റീരിയര്‍ ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്റ്‌സ് എന്ന സ്വന്തം സ്ഥാപനത്തിന് തുടക്കം കുറിക്കാന്‍ അഭിരാമിന് പ്രചോദനമായത്. സംരംഭക യാത്രയുടെ 13-ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴും ഗുണമേന്മയും, വൈവിധ്യവും, കൃത്യനിഷ്ഠയുമുള്‍പ്പെടെ അഭിരാമിന്റെ വിശ്വാസങ്ങളും നയങ്ങളും തന്നെയാണ് ഡിമേക്കേഴ്‌സ് എന്ന സംരംഭത്തിന്റെ അടിത്തറ ശക്തമാക്കുന്നതും.

പ്രൊഫഷണല്‍ ഇന്റീരിയര്‍ ആര്‍ക്കിടെക്ചറല്‍ ഡിസൈനിംഗ് രംഗത്തെ എല്ലാ സര്‍വീസുകള്‍ക്കും ഒറ്റവാക്കായി മാറിയിരിക്കുകയാണ് ഇന്ന് ഡിമേക്കേഴ്‌സ്.
റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പ്രോജക്റ്റുകള്‍ക്കായി ഇന്റീരിയര്‍, എക്സ്റ്റീരിയര്‍, ആര്‍ക്കിടെക്ചറല്‍ ഡിസൈനിംഗ്, ലാന്‍ഡ്‌സ്‌കേപ്പിംഗ് എന്നിവയ്ക്ക് പുറമെ പഴയ കെട്ടിടങ്ങള്‍ റെനോവേഷന്‍ ചെയ്യുന്നതിനും DMakers ശ്രദ്ധ ചെലുത്തുന്നുണ്ട്. ഫ്‌ളോര്‍ പ്ലാനിങ് മുതല്‍ കെട്ടിടം രൂപകല്‍പ്പന ചെയ്യുന്നതും ഇന്റീരിയര്‍ വര്‍ക്കുകളും ഉള്‍പ്പെടെ ഗൃഹനിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഡിമേക്കേഴ്‌സില്‍ ഭദ്രമാണ്.

തങ്ങള്‍ക്ക് മുന്നിലെത്തുന്ന കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരുടെ ബജറ്റ്‌നനുസരിച്ചാണ് ഡിമേക്കേഴ്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നത്. ക്ലെയ്ന്റുകളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ അനാവശ്യ ചിലവുകള്‍ ഒഴിവാക്കി ബഡ്ജറ്റ് ഓറിയന്റഡ് ആയി, എന്നാല്‍ ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ തന്നെ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ ഡിമേക്കേഴ്‌സ് സഹായിക്കുന്നുണ്ട്. ഇതിനുപുറമെ സ്വന്തമായി വീട് പണിയിക്കുന്നവര്‍ക്കുള്ള കണ്‍സള്‍ട്ടേഷന്‍ സര്‍വീസകളും, മറ്റുള്ളവര്‍ ചെയ്ത വര്‍ക്കുകള്‍ക്കുള്ള മെയ്‌ന്റെനന്‍സ് സര്‍വീസുകളും ഡിമേക്കേഴ്‌സ് നല്‍കുന്നുണ്ട്.

ഈ സമീപനമാണ് നിര്‍മാണ മേഖല മത്സരാധിഷ്ഠിതമായി മാറിക്കൊണ്ടിരിക്കുമ്പോഴും ഡിമേക്കേഴ്‌സ് എന്ന സംരംഭത്തെ വേറിട്ടുനിര്‍ത്തുന്നത്. പ്രോജക്റ്റ് പൂര്‍ത്തിയാക്കിയ ശേഷമുള്ള സേവനങ്ങളാണ് ഡിമേക്കേഴ്‌സിന്റെ പ്രധാന സവിശേഷത. കൂടാതെ പ്രവാസികളായ കസ്റ്റമേഴ്‌സിന് വേണ്ടി ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ഡീപ് ക്ലീനിംഗ് സേവനങ്ങള്‍ ഉള്‍പ്പെടുന്ന ഫെസിലിറ്റി മാനേജ്‌മെന്റ് സേവനങ്ങളും ടീം ഡിമേക്കേഴ്‌സിന്റെ മാത്രം സവിശേഷതയാണ്.

മലബാര്‍ മേഖലയിലെ പ്രമുഖ ബില്‍ഡേഴ്‌സ്, എഞ്ചിനീയേഴ്‌സ്, ആര്‍ക്കിടെക്ട്‌സ് എന്നിവര്‍ക്ക് വേണ്ടിയും ഡിമേക്കേഴ്‌സ് സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. ഒരു കാലത്ത് ലക്ഷ്വറി പ്രൊജക്റ്റുകള്‍ക്കൊപ്പം മാത്രം ഉള്‍പെടുത്തിയ ഇന്റീരിയര്‍ ഡിസൈനിങ്ങിനെ ഇന്ന് സാധാരണക്കാരനും കയ്യെത്തിപ്പിടിക്കാവുന്ന ഒന്നായി മാറ്റുകയാണ് തങ്ങളുടെ സേവനങ്ങളിലൂടെ ഡിമേക്കേഴ്‌സ്.

കോസ്റ്റ് എഫക്റ്റീവ് ആയി ബഡ്ജറ്റ് ഹോമുകള്‍ക്ക് വേണ്ടിയുള്ള ക്വാളിറ്റി ഇന്റീരിയര്‍ എന്ന കോണ്‍സെപ്റ്റിലാണ് നിലവില്‍ അഭിരാമും ഡിമേക്കേഴ്‌സും ശ്രദ്ധ ചെലുത്തുന്നത്. വരും വര്‍ഷങ്ങളില്‍ ‘എല്ലാവര്‍ക്കും ഇന്റീരിയര്‍സ്’ എന്ന രീതി രൂപകല്പന ചെയ്യുക എന്നതാണ് അഭിരാമിന്റെ സ്വപ്‌നം. അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് ഡിമേക്കേഴ്‌സും ടീമും.
https://www.instagram.com/dmakers_interiorarchitecture?igsh=MzlnNXc1d2ZpNGJn






