Special Story Success Story

അതുല്യമായ പുരസ്‌കാരനിറവില്‍ ഡോ: ജിജി ജോര്‍ജ്

Spread the love

അത്യാധുനിക മെഷിനുകളാലും വിദഗ്ധരായ ഡോക്ടര്‍മാരാലും സജ്ജമാണ് തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ ഡോ. ജിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മില്യണ്‍ ഡോളര്‍ സ്‌മൈല്‍ ഡെന്റല്‍ ക്ലിനിക്. Orthodontist, Implantologist, Laser Dentistry എന്നീ മേഖലകളിലെല്ലാം പ്രവര്‍ത്തന പരിചയമുള്ള ഡോ. ജിജി ജോര്‍ജ് ഒരു Certified Invisalign Provider കൂടിയാണ്. .

ദന്തചികിത്സയെ പേടിയോടെ അഭിമുഖീകരിക്കുന്നവര്‍ക്കായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന Conscious Sedation Machine ഇവിടെ ലഭ്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അത്യാധുനിക മെഷീനായ i Tero Scanner ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് 15 മിനിറ്റുള്ളില്‍ തന്നെ ചികിത്സയ്ക്കുശേഷം നിരതെറ്റിയ പല്ലുകളെ എങ്ങനെ ക്രമീകരിക്കാന്‍ സാധിക്കുമെന്ന് ചികിത്സ തുടങ്ങുന്നതിനു മുന്നേ തന്നെ അറിയാന്‍ സാധിക്കുന്നു. ഒന്നര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ള ഡോ. ജിജി ജോര്‍ജിനു MDS ലൂടെ അനവധി മുഖങ്ങളില്‍ അതിമനോഹരമായ പുഞ്ചിരി വിരിക്കുവാനായി.

ദന്തരക്ഷാമേഖലയില്‍ പകരം വയ്ക്കാനാവാത്ത സേവനവും അത്യാധുനിക സജ്ജീകരണങ്ങളും കാഴ്ചവച്ച മില്യണ്‍ ഡോളര്‍ സ്‌മൈല്‍ ഡെന്റല്‍ ക്ലിനിക്കിനെയും അതിന്റെ അമരക്കാരിയായ ഡോ. ജിജി ജോര്‍ജിനെയും തേടി നിരവധി പുരസ്‌കാരങ്ങളാണ് എത്തിയിട്ടുള്ളത്. ഈ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡെന്റല്‍ ജിജിയ്ക്ക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. കൂടാതെ MSME പുരസ്‌കാരം, ഗാന്ധിയന്‍ പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങള്‍, കൂടാതെ ടെക്‌നോപാര്‍ക്ക് ടുഡേയുടെ സ്‌മൈല്‍ പാര്‍ട്ണര്‍ എന്നിങ്ങനെ പോകുന്നു മില്യണ്‍ ഡോളര്‍ സ്‌മൈല്‍ ക്ലിനിക്കിന്റെ നേട്ടങ്ങള്‍.

ഇന്ത്യയിലെ ആതുരസേവന കേന്ദ്രങ്ങളുടെ നിലവാരം നിര്‍ണയിക്കുന്ന എന്‍എബിഎച്ച് ദേശീയ കൗണ്‍സിലിന്റെ 9 ദന്ത വിഭാഗങ്ങളിലും അംഗീകാരം ലഭിച്ച നിലവിലെ കേരളത്തിലെ ഒരേയൊരു ഡെന്റല്‍ ക്ലിനിക് എന്ന ബഹുമതിയുടെ നിറവിലാണ് ഈ വനിതാ ദിനത്തില്‍ ഡോ: ജിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മില്യണ്‍ ഡോളര്‍ സ്‌മൈല്‍ ഡെന്റല്‍ ക്ലിനിക്. ഈ മേഖലയില്‍ മികച്ച സേവനം കാഴ്ചവച്ചതിലൂടെയാണ് ദേശീയതലത്തിലെ ആക്രഡിറ്റേഷന്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ദന്തരക്ഷാ കേന്ദ്രത്തെ തേടിയെത്തിയത്.

മില്യണ്‍ ഡോളര്‍ സ്‌മൈലിനെ അതുല്യമാക്കുന്നതില്‍ ഒരു ഘടകം എന്നത് അഡ്വാന്‍സ്ഡ് ആയിട്ടുള്ള ടെക്‌നോളജിയുടെയും മെഷിനറികളുടെയും ഉപയോഗവും ഒപ്പം ഡോക്ടര്‍ ജിജിയുടെ സേവന വ്യഗ്രതയും തന്നെയാണ്. അനിവാര്യമായ അംഗീകാരങ്ങള്‍ തേടിയെത്തുന്ന ഈ വേളയിലും തന്റെ സേവനത്തിലൂടെ ഓരോ മുഖത്തും വിരിയുന്ന ആത്മവിശ്വാസത്തോടുകൂടിയുള്ള ഓരോ പുഞ്ചിരിയുമാണ് തനിക്കു ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള അവാര്‍ഡുകളെന്ന് ഡോ: ജിജി ജോര്‍ജ് പറയുന്നു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു