Entreprenuership Success Story

പെരിന്തല്‍മണ്ണയുടെ ദാഹമകറ്റി,ഹൃദയം കീഴടക്കി Erica Hotel International

Spread the love

പെരിന്തല്‍മണ്ണയുടെ ഹൃദയഭാഗത്ത് മനുഷ്യസ്‌നേഹത്താല്‍ ജനങ്ങളുടെ ഹൃദയം സ്പര്‍ശിച്ച സ്ഥാപനമാണ് Erica Hotel International. മലപ്പുറം ജില്ലയിലെ മികച്ച ഹോട്ടല്‍ സേവനങ്ങളിലൂടെ പേരെടുത്ത ഈ സ്ഥാപനം, ജനപിന്തുണ നേടുന്ന സാമൂഹിക പദ്ധതികളുമായി ഇന്ന് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. ബിസിനസിനൊപ്പം മനുഷ്യസ്‌നേഹവും പങ്കുവയ്ക്കാമെന്ന സന്ദേശമാണ് Erica Hotel ചെയര്‍മാന്‍ ഷുഹൂദ് അരിപ്ര തന്റെ പദ്ധതികളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.

പെരിന്തല്‍മണ്ണയില്‍ പൊതുവായി കുടിവെള്ള സൗകര്യമില്ലെന്ന തിരിച്ചറിവും സ്വന്തം നാട്ടില്‍ തന്നെ കൊണ്ട് പറ്റുന്ന രീതിയിലുള്ള സമൂഹസേവനം കൂടി ഉള്‍പ്പെട്ടതായിരിക്കണം തന്റെ ബിസിനസ്സ് എന്ന ചിന്തയുമാണ് മുന്‍ പ്രവാസി കൂടിയായ ഷുഹൂദിനെ കുടിവെള്ള ബൂത്ത് സ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത്. കാല്‍നട യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും ദാഹം അകറ്റാന്‍ Erica Hotel ന് മുന്‍വശത്ത് നിര്‍മിച്ച ഈ ബൂത്ത്, ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടി. ഈ പദ്ധതിയിലൂടെ സൗജന്യ കുടിവെള്ളം നല്‍കുന്നതിനൊപ്പം, സമൂഹത്തിനായി നല്ലത് ചെയ്യാനുള്ള പ്രചോദനവുമാണ് Erica Hotel നല്‍കുന്നത്.

അത് പോലെ, വെയിലായാലും മഴയായാലും അവിശ്രമമായി സേവനം നല്‍കുന്ന ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കായി Erica Hotel സൗജന്യമായി വാട്ടര്‍ ബോട്ടിലും ഫേസ് ഷീല്‍ഡും വിതരണം ചെയ്തു. പലര്‍ക്കും ചെറുതായി തോന്നുന്ന ഈ നീക്കം, ഒരു മാതൃകാ സേവനത്തിനുള്ള മികച്ച ഉദാഹരണമായി മാറി. പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്ത ഈ പദ്ധതി, പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതിയ ദിശയായി കണക്കാക്കപ്പെട്ടു.

സ്ത്രീ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കി, അവ പരിഹരിക്കുന്നതിനായി Erica Hotel ആരംഭിച്ച ‘She Toilet’ പദ്ധതി മറ്റൊരു വിപ്ലവകരമായ ചുവടുവയ്പായിരുന്നു. നാപ്കിന്‍ മാറ്റാനും ഡിസ്‌പോസ് ചെയ്യാനും സൗകര്യമുള്ള ഈ ശുചിമുറി, സ്ത്രീകള്‍ക്ക് യാത്രയ്ക്കിടെ വലിയ ആശ്വാസമായി മാറി. ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ്. ജനോപകാരപ്രദമായ ഇത്തരം ആശയങ്ങള്‍ Erica Hotel ആരംഭിച്ചത് മുതല്‍ ഷുഹൂദിന്റെ മനസില്‍ ഉണ്ടായിരുന്ന പദ്ധതികളാണ്.

ഇത്തരം സേവനങ്ങള്‍ ആര് ചെയ്യുന്നു എന്നതല്ല പ്രധാനം, അവ ചെയ്യാനുള്ള മനസ് എല്ലാവര്‍ക്കും ഉണ്ടാകണമെന്ന സന്ദേശമാണ് ഷുഹൂദ് നല്‍കുന്നത്. സ്വന്തം വളര്‍ച്ചയോടൊപ്പം സമൂഹത്തിന്റെ നന്മയും ലക്ഷ്യമാക്കുന്ന Erica Hotel International, ഇതിനോടകം തന്നെ പെരിന്തല്‍മണ്ണയുടെ അഭിമാനമായി മാറി. മനുഷ്യസ്‌നേഹത്തിന്റെ ചൂടോടെ വളരുന്ന ഈ ഹോട്ടല്‍, ബിസിനസിന്റെ അതിരുകള്‍ കടന്ന് സേവനത്തിന്റെ പേരില്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്.

Contact Numbers : 9539 4000 82, 9539 4000 83

www. ericainteriors.in
www.ericahotelintl.com
Instagram: erica_hotel_inteternationa
l

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍