സ്വപ്നത്തില്‍ നിന്ന് വിജയത്തിലേക്ക്; ഇത് സാര്‍വിന്‍ പ്ലാസ്റ്റിന്റെ വിജയഗാഥ
ഒരു സംരംഭകന് തന്റെ സ്വപ്നത്തെ എങ്ങനെ യാഥാര്‍ത്ഥ്യമാക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് സിജിത്ത് ശ്രീധര്‍. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് സമാരംഭം കുറിച്ച അദ്ദേഹത്തിന്റെ സംരംഭമായ ‘സാര്‍വിന്‍ പ്ലാസ്റ്റ്’, ഇന്ന് നിര്‍മാണ മേഖലയില്‍ ഒരു പുതിയ തരംഗമായി മാറിയിരിക്കുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം കണ്ട സ്വപ്നം ഇന്ന് കേരളത്തിന്റെ അതിരുകള്‍ക്കപ്പുറം വളര്‍ന്ന് പന്തലിച്ച് നില്‍ക്കുകയാണ്.

തന്റെ കരിയറിന്റെ തുടക്കത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടുവെങ്കിലും, ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയാനോ തന്റെ മൂല്യങ്ങളെ കൈവിടാനോ അദ്ദേഹം തയ്യാറായില്ല. ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലാക്കിയാണ് അദ്ദേഹം മുന്നോട്ട് പോയത്. ഈ കഠിനാധ്വാനത്തിന് അംഗീകാരമായി കേരള, കര്‍ണാടക സര്ക്കാരുകകളുടെ ആദരം അദ്ദേഹത്തെ തേടി എത്തുകയുണ്ടായി.

നിര്‍മാണ മേഖലയില്‍ ഒരു വിപ്ലവം സൃഷ്ടിച്ച ഉത്പന്നമാണ് സാര്‍വിന്‍ പ്ലാസ്റ്റ് അവതരിപ്പിച്ച HDOMR (High Density Organic Moisture Resistant) ഗ്രേഡ് പോളിമറൈസ്ഡ് ജിപ്സം. ഏത് ലോകോത്തര ബ്രാന്‍ഡുകളോടും കിടപിടിക്കുന്ന ഗുണനിലവാരത്തില്‍ ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ ഉത്പന്നം, ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രിസ്റ്റല്‍ റോക്കുകളില്‍ നിന്നാണ് നിര്‍മിക്കുന്നത്. ഇത് കേരളത്തിലെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ്.

സാധാരണ സിമന്റ് ഉപയോഗിച്ചുള്ള നിര്‍മാണം ചൂട് വര്‍ദ്ധിപ്പിക്കുമ്പോള്‍, HDOMR ജിപ്സം വീടിനകത്ത് തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ, വെള്ളം കുറച്ച് മാത്രം മതി എന്നതും, നിര്‍മാണച്ചെലവ് 40 ശതമാനം വരെ കുറയ്ക്കാം എന്നതും ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പ്ലാസ്റ്ററിങ്ങിന് ശേഷം വൈറ്റ് വാഷോ, പുട്ടിയോ ആവശ്യമില്ലാത്തതിനാല്‍ നേരിട്ട് പെയിന്റിംഗ് ചെയ്യാന്‍ സാധിക്കും.

98% ശുദ്ധിയുള്ള പ്ലാസ്റ്ററിങ് ഗ്രേഡ് പോളിമര്‍ ജിപ്സം പുറത്തിറക്കുന്ന ഏക കമ്പനി സാര്‍വിന്‍ പ്ലാസ്റ്റാണ്. കൂടാതെ, SSI, ISO, ഗ്ലോബല്‍ സേഫ്റ്റി സമ്മിറ്റ് ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയെല്ലാം ഈ ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നു.


ഇന്ന്, HDOMR ഗ്രേഡ് ജിപ്സം പ്ലാസ്റ്ററിന് പുറമെ മറ്റ് പല നിര്‍മാണ ഉത്പന്നങ്ങളും സാര്‍വിന്‍ പ്ലാസ്റ്റ് വിപണിയില്‍ എത്തിക്കുന്നു. ഉപഭോക്താക്കളെയും ജീവനക്കാരെയും ഒരുപോലെ വിശ്വാസത്തില്‍ എടുത്തുള്ള പ്രവര്‍ത്തന ശൈലിയാണ് തന്റെ വിജയരഹസ്യമെന്ന് സിജിത്ത് ശ്രീധര്‍ പറയുന്നു. 2030 ഓടെ ഇറക്കുമതിയെ ആശ്രയിക്കാതെ പ്രവര്‍ത്തനം സാധ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുമ്പോള്‍, കേരളം ഏഷ്യയിലെ ജിപ്സം പ്ലാസ്റ്ററിംഗ് മേഖലയിലെ ഒരു ഹബ്ബായി മാറുമെന്നതില്‍ സംശയമില്ല.






