News Desk

രാജ്യത്തെ ജിഎസ് ടി വരുമാനത്തില്‍ വര്‍ധനവ്; സാമ്പത്തീകമേഖല തിരികെയത്തുന്നുവെന്ന് സൂചന

Spread the love

രാജ്യത്തെ ജിഎസ് ടി വരുമാനം ജൂലൈ മാസം ഒരു ലക്ഷം കോടി കടന്നു.ഇതിലൂടെ സാമ്പത്തിക മേഖല തിരികെയെത്തുന്നുവെന്ന സൂചന. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച സാഹചര്യത്തില്‍ ജൂണ്‍ മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയില്‍ താഴെയായിരുന്നു. ഇതേ പ്രവണത ജൂലൈയിലും ആവര്‍ത്തിക്കുമെന്ന് സാമ്പത്തിക മേഖലയില്‍ ആശങ്ക ഉണ്ടായിരുന്നു.എന്നാല്‍ അതിനൊരു മാറ്റം വന്നിരിക്കുകയാണ്.

2021 ജൂലൈ മാസത്തില്‍ രാജ്യം ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,16,393 കോടി രൂപയാണ്. കേന്ദ്ര ജിഎസ്ടി 22,197 കോടി രൂപയും, സംസ്ഥാന ജിഎസ്ടി 28,541 കോടി രൂപയും, സംയോജിത ജിഎസ്ടി 57,864 കോടി രൂപയുമാണ്. ജി.എസ്.ടി വരവില്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ 27,900 കോടിയും സെസ് ഇനത്തില്‍ 7,790 കോടിരൂപയും സമാഹരിച്ചു. ജിഎസ്ടി ശേഖരണം, തുടര്‍ച്ചയായി എട്ട് മാസ കാലയളവില്‍ 1 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ രേഖപ്പെടുത്തിയ ശേഷം ആണ് ആശങ്ക വിതച്ച് 2021 ജൂണില്‍ ഒരു ലക്ഷം കോടി രൂപയില്‍ താഴെ ആയത്.

രാജ്യത്തെ മൊത്തം ജിഎസ്ടി-യില്‍ നിന്നും, കേന്ദ്ര ജിഎസ്ടിയിലേക്ക് 28,087 കോടി രൂപയും, സംസ്ഥാന ജിഎസ്ടിയിലേക്ക് 24,100 കോടി രൂപയും ഗവണ്മെമന്റ് റെഗുലര്‍ സെറ്റില്‍മെന്റ് ആയി നല്‍കില്ല. ജൂലൈ മാസത്തില്‍ റെഗുലര്‍ സെറ്റില്‍മെന്റിന് ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം വരുമാനം, കേന്ദ്ര ജിഎസ്ടി ഇനത്തില്‍ 50,284 കോടി രൂപയും, സംസ്ഥാന ജിഎസ്ടി ഇനത്തില്‍ 52,641 കോടി രൂപയുമാണ്. 2021 ജൂലൈ മാസത്തെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 33% കൂടുതലാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.