News Desk

ജിഎസ്ടി വരുമാനത്തില്‍ വീണ്ടും വര്‍ധനവ്

ഡല്‍ഹി: ജിഎസ്ടി വരുമാന ശേഖരത്തില്‍ വീണ്ടും വന്‍ കുതിച്ചുചാട്ടം ഉണ്ടായി. 2021 സെപ്റ്റംബര്‍ മാസത്തെ മൊത്തം ജിഎസ്ടി റവന്യൂ കളക്ഷന്‍ ഒരു ലക്ഷത്തി പതിനേഴായിരം കോടി രൂപയാണ്. സര്‍ക്കാര്‍ ഡാറ്റ അനുസരിച്ച്, സെപ്റ്റംബറിലെ മൊത്തം ശേഖരത്തില്‍ CGST 20,578 കോടി, SGST 26,767 കോടി, IGST 60,911 കോടി, സെസ് 8,754 കോടി എന്നിവ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 23 ശതമാനം കൂടുതലാണ് ഈ ശേഖരം. അതേസമയം, തുടര്‍ച്ചയായ മൂന്നാം മാസമാണ് […]

News Desk

സംസ്ഥാനത്തെ ജിഎസ്ടി വരുമാനത്തില്‍ 31 ശതമാനം വര്‍ധനവ്

തിരുവനന്തുപുരം: സംസ്ഥാനത്ത് ജിഎസ്ടിയില്‍ (ചരക്ക് സേവന നികുതി) 31 ശതമാനത്തിന്റെ വര്‍ദ്ധനവാണ് കഴിഞ്ഞ മാസത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ ഓഗസ്റ്റ് മാസത്തെ വരുമാനം 1,612 കോടി രൂപയെന്ന് കണക്കുകള്‍. ഈ വര്‍ഷത്തെ ഏറ്റവും മികച്ച വരുമാനം ലഭിച്ചത് ഏപ്രില്‍ മാസത്തിലാണ്. 2,285.84 കോടി രൂപയാണ് ഏപ്രില്‍ മാസത്തില്‍ ലഭിച്ചത്. കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടായതാണ് ജിഎസ്ടി വരുമാനം ഉയരാന്‍ ഇടയാക്കിയതിന് കാരണം. കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകള്‍ പ്രകാരം, രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ഒരു […]

News Desk

രാജ്യത്തെ ജിഎസ് ടി വരുമാനത്തില്‍ വര്‍ധനവ്; സാമ്പത്തീകമേഖല തിരികെയത്തുന്നുവെന്ന് സൂചന

രാജ്യത്തെ ജിഎസ് ടി വരുമാനം ജൂലൈ മാസം ഒരു ലക്ഷം കോടി കടന്നു.ഇതിലൂടെ സാമ്പത്തിക മേഖല തിരികെയെത്തുന്നുവെന്ന സൂചന. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച സാഹചര്യത്തില്‍ ജൂണ്‍ മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയില്‍ താഴെയായിരുന്നു. ഇതേ പ്രവണത ജൂലൈയിലും ആവര്‍ത്തിക്കുമെന്ന് സാമ്പത്തിക മേഖലയില്‍ ആശങ്ക ഉണ്ടായിരുന്നു.എന്നാല്‍ അതിനൊരു മാറ്റം വന്നിരിക്കുകയാണ്. 2021 ജൂലൈ മാസത്തില്‍ രാജ്യം ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,16,393 കോടി രൂപയാണ്. കേന്ദ്ര ജിഎസ്ടി 22,197 കോടി രൂപയും, സംസ്ഥാന […]

News Desk

സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം ; കേരളത്തിന് 4122 കോടി രൂപ

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് 75000 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതുപ്രകാരം കേരളത്തിന് 4122 കോടി രൂപ ലഭിക്കും. നികുതി പിരിവില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമേയാണ് ഇന്ന് 75000 കോടി രൂപ കൂടി അനുവദിച്ചത്. രണ്ടുമാസം കൂടുമ്പോഴാണ് ജി എസ് ടി നഷ്ടപരിഹാരം പതിവായി അനുവദിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജി എസ് ടി നഷ്ടപരിഹാര തുക അനുവദിച്ചതിനെ സ്വാഗതം ചെയ്തു ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തി. വൈകിയാണെങ്കിലും നഷ്ടപരിഹാര […]