News Desk

ജിഎസ്ടി വരുമാനത്തില്‍ വീണ്ടും വര്‍ധനവ്

Spread the love

ഡല്‍ഹി: ജിഎസ്ടി വരുമാന ശേഖരത്തില്‍ വീണ്ടും വന്‍ കുതിച്ചുചാട്ടം ഉണ്ടായി. 2021 സെപ്റ്റംബര്‍ മാസത്തെ മൊത്തം ജിഎസ്ടി റവന്യൂ കളക്ഷന്‍ ഒരു ലക്ഷത്തി പതിനേഴായിരം കോടി രൂപയാണ്. സര്‍ക്കാര്‍ ഡാറ്റ അനുസരിച്ച്, സെപ്റ്റംബറിലെ മൊത്തം ശേഖരത്തില്‍ CGST 20,578 കോടി, SGST 26,767 കോടി, IGST 60,911 കോടി, സെസ് 8,754 കോടി എന്നിവ ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 23 ശതമാനം കൂടുതലാണ് ഈ ശേഖരം. അതേസമയം, തുടര്‍ച്ചയായ മൂന്നാം മാസമാണ് കളക്ഷന്‍ ഒരു ലക്ഷം കോടി രൂപ കടക്കുന്നത്.

നേരത്തെ, 2021 ഓഗസ്റ്റില്‍ മൊത്തം ജിഎസ്ടി വരുമാനം 1,12,020 കോടി രൂപയായിരുന്നു. ഇതില്‍ CGST 20,522 കോടി, SGST 26,605 കോടി, IGST 56,247 കോടി, സെസ് 8,646 കോടി എന്നിവ ഉള്‍പ്പെടുന്നു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.