News Desk

ഐ.എസ്.ഡി.സിയും അമൃത യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസും ധാരണാപത്രം ഒപ്പുവെച്ചു

Spread the love

കൊച്ചി: ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഐ.എസ്.ഡി.സി), അമൃത യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസുമായി ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്‌സിറ്റിയിലെ ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് എസിസിഎ അംഗീകൃത ബിരുദം നേടുവാന്‍ അവസരം ഒരുക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. അമൃത യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ഡി.സി സോണല്‍ മേധാവി ജിഷ രാജ്, അമൃത യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. യു. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ബി.കോം പഠനത്തോട് ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരമുള്ള എസിസിഎ യോഗ്യത കരസ്ഥമാക്കുവാനും അതുവഴി ലോകത്തെ മികച്ച തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാനും പുതിയ പങ്കാളിത്തം വഴിയൊരുക്കുമെന്ന് ഐ.എസ്.ഡി.സി സോണല്‍ മേധാവി ജിഷ രാജ് പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി ഇന്ത്യയിലെ 300ലേറെ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനമാണ് ഐ.എസ്.ഡി.സി. എസിസിഎ സംയോജിത കോഴ്‌സുകള്‍ ഭാവിയിലെ മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.

പ്രൊഫഷണല്‍ അക്കൗണ്ടന്റുമാരുടെ പ്രധാന്യം വര്‍ദ്ധിച്ചുവരുന്ന കാലത്ത് എസിസിഎ സംയോജിത ബി.കോം കോഴ്‌സുകളുടെ പ്രാധാന്യം വലുതാണെന്ന്
അമൃത യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. യു കൃഷ്ണകുമാര്‍ പറഞ്ഞു. പുതിയ സഹകരണത്തിലൂടെ വിദ്യാര്‍ത്ഥികളുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഐ.എസ്.ഡി.സി റീജിയണല്‍ മാനേജര്‍ അര്‍ജുന്‍ രാജ്, ഐഎസ്ഡിസി റീജിയണല്‍ മേധാവി ശരത് വേണുഗോപാല്‍, അമൃത യൂണിവേഴ്‌സിറ്റി വൈസ് പ്രിന്‍സിപ്പാള്‍ ഡോ.പി. ബാലസുബ്രഹ്മണ്യന്‍, അമൃത യൂണിവേഴ്‌സിറ്റി ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ ഡോ. ഷാബു കെ.ആര്‍ എന്നിവര്‍ പങ്കെടുത്തു

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.