ക്യാമറ ഫ്രെയിമിലൂടെ ലോകം കണ്ട ജൗഹര്‍
‘പാഷനെ’ ജീവിതമാക്കി മാറ്റിയ പ്രചോദന യാത്ര
സുരക്ഷിതമായ വഴികളേക്കാള്‍ ഹൃദയം തിരഞ്ഞെടുത്ത പാതയെ വിശ്വസിച്ച് മുന്നേറിയപ്പോള്‍, സ്വപ്‌നം തന്നെ ജീവിതമായ ഒരു അപൂര്‍വ കഥയാണ് മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ജൗഹറിന്റേത്. കുട്ടിക്കാലം മുതല്‍ ഫോട്ടോഗ്രഫിയോടുള്ള പാഷനാണ്, ജൗഹറിനെ ഇന്ന് ശ്രദ്ധേയനായൊരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാക്കി മാറ്റിയത്.
പ്ലസ് ടുവിന് ശേഷം ഡിസൈനിങ് മേഖലയിലേക്ക് കടന്ന ജൗഹര്‍, ഫോട്ടോഗ്രഫിയോടുള്ള ആഗ്രഹം കൊണ്ട് ഒരു സ്റ്റുഡിയോയില്‍ ജോലിയില്‍ പ്രവേശിച്ചു. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ കട്ട് ചെയ്യുന്നത് മുതല്‍ ഓരോ ചെറിയ ജോലികളിലൂടെയും ഫോട്ടോഗ്രഫിയുടെ അടിസ്ഥാന പാഠങ്ങള്‍ സ്വന്തമാക്കി. ക്യാമറ വാടകയ്‌ക്കെടുത്ത് ഫ്രീലാന്‍സ് വര്‍ക്കുകള്‍ ആരംഭിച്ചതോടെയാണ് സ്റ്റുഡിയോയുടെ ചുവരുകള്‍ കടന്ന് സ്വപ്‌നങ്ങള്‍ തേടിയുള്ള ജൗഹറിന്റെ യഥാര്‍ത്ഥ യാത്ര തുടങ്ങുന്നത്…!
കഴിഞ്ഞ ആറ് വര്‍ഷമായി പ്രത്യേകിച്ച് വെഡ്ഡിങ് ഫോട്ടോഗ്രഫി മേഖലയില്‍, ജൗഹര്‍ സ്വന്തമായൊരു വിശ്വാസ്യത കെട്ടിപ്പടുത്തു. ‘ക്വാളിറ്റി’യിലും ‘കസ്റ്റമര്‍ റിലേഷനി’ലും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അദ്ദേഹത്തിന്റെ ബ്രാന്‍ഡിന്റെ അടിത്തറ. അതോടൊപ്പം കണ്ടന്റ് ക്രിയേഷനായി Jawhar Photography എന്ന ഇന്‍സ്റ്റഗ്രാം പേജും, വെഡ്ഡിങ് വര്‍ക്കുകള്‍ക്കായിpotery.by.jawhar എന്ന ഇന്‍സ്റ്റഗ്രാം പേജും അദ്ദേഹം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു. ഇന്ന് 15000ത്തോളം ആളുകളാണ് രണ്ട് പേജുകളും പിന്തുടരുന്നത്.

ഈ യാത്ര ജൗഹറിന് അത്ര എളുപ്പമായിരുന്നില്ല. ഉറക്കമില്ലാത്ത രാത്രികള്‍, മാനസിക സമ്മര്‍ദങ്ങള്‍, സാമ്പത്തിക വെല്ലുവിളികള്‍ തുടങ്ങി പലതരം പ്രതിസന്ധികള്‍ അനുഭവിച്ചു. എന്നാല്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്ന്, രാവും പകലുമില്ലാതെ അധ്വാനിച്ച്, ഇന്ന് ഫോട്ടോഗ്രഫിക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്വന്തമായി നേടിയെടുത്തത് ജൗഹറിന്റെ സമര്‍പ്പണത്തിന്റെ തെളിവാണ്.
സ്ഥിരതയാര്‍ന്നൊരു ജോലിയില്‍ നിന്ന് ഫ്രീലാന്‍സ് ഫോട്ടോഗ്രഫിയിലേക്ക് മാറിയ തീരുമാനത്തെ ആദ്യഘട്ടത്തില്‍ കുടുംബമുള്‍പ്പടെ പലരും സംശയത്തോടെ നോക്കിയിരുന്നുവെങ്കിലും, ഇന്ന് തന്റെ സ്‌കില്ലും ക്വാളിറ്റി വര്‍ക്കും കൊണ്ട് ജീവിതത്തെ സുരക്ഷിതമാക്കുന്നതില്‍ ജൗഹര്‍ വിജയിച്ചു. ചെറിയ പ്രായത്തില്‍ തന്നെ കുടുംബത്തെ നല്ല രീതിയില്‍ സംരക്ഷിക്കാന്‍ കഴിയുന്നു എന്നതാണ് ഈ യാത്രയിലെ ജൗഹറിന്റെ ഏറ്റവും വലിയ നേട്ടം.
ഇന്ന് ജൗഹറിന്റെ ജോലി അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും വ്യാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ജൗഹര്‍ കണ്ടത്, 11 പ്രധാന നഗരങ്ങള്‍, ഒരു അന്താരാഷ്ട്ര യാത്ര, 9 ഇവന്റുകള്‍, 4 വിമാനയാത്രകള്‍, നിരവധി സ്ഥലങ്ങള്‍, ആളുകള്‍, വിവിധ സംസ്‌കാരങ്ങള്‍. ഓരോ യാത്രയും പുതിയ മുഖങ്ങളെയും പുതിയ കഥകളെയും പുതിയ അനുഭവങ്ങളെയും ജൗഹറിന് സമ്മാനിച്ചു.
സെലിബ്രിറ്റികളെ നേരില്‍ കണ്ട നിമിഷങ്ങളും വിവിധ ഡെസ്റ്റിനേഷനുകളിലെ വിവാഹങ്ങളും ജീവിതം മുഴുവന്‍ ഓര്‍മയില്‍ സൂക്ഷിക്കാവുന്ന അനുഭവങ്ങളായി മാറി. പതിനെട്ടാം വയസില്‍ ‘ലോകം കാണണം, യാത്ര ചെയ്യണം, ചിത്രങ്ങള്‍ പകര്‍ത്തണം’ എന്ന് സ്വപ്‌നം കണ്ട ജൗഹര്‍ ഇന്ന് അതേ സ്വപ്‌നം ജീവിച്ചു കൊണ്ടിരിക്കുകയാണ്.
പാഷനെ ധൈര്യത്തോടെ പിന്തുടര്‍ന്നപ്പോള്‍, ജൗഹര്‍ നേടിയെടുത്തത് ഒരു കരിയര്‍ മാത്രമല്ല, ഒരു ജീവിതം കൂടിയാണ്. ലെന്‍സിലൂടെ ലോകം കാണുകയും, ലോകത്തെ ഓര്‍മകളാക്കി മാറ്റുകയും ചെയ്യുന്ന ഈ യാത്ര, ലോകം അറിയപ്പെടുന്ന വലിയൊരു ഫോട്ടോഗ്രാഫറായി മാറാനുള്ള വഴിയില്‍, ഇന്നും അതേ ആവേശത്തോടെ ജൗഹര്‍ തുടരുകയാണ്.





