Entreprenuership Success Story

ആയിരങ്ങളുടെ ജീവിതത്തില്‍ ശബ്‌ദം പകര്‍ന്ന പ്രതീക്ഷയുടെ പേര്; ജെ കെ ഹിയറിങ് ക്ലിനിക്

Spread the love

‘ജീവിതത്തിലെ ഓരോ ശബ്ദവും ഒരു ഓര്‍മയാണ്, അത് മാഞ്ഞുപോകുമ്പോഴാണ് നിശബ്ദതയുടെ ഭാരം മനസ്സിലാകുന്നത്’. എന്നാല്‍ അത്തരക്കാര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി 21 വര്‍ഷമായി കൂടെ നില്‍ക്കുന്ന സ്ഥാപനമാണ് ജെ കെ ഹിയറിങ് ക്ലിനിക് ആന്‍ഡ് സ്പീച്ച് തെറാപ്പി സെന്റര്‍. കേള്‍വിക്കുറവുള്ളവര്‍ക്കായി ആധുനിക സാങ്കേതികവിദ്യയുടെയും വിദഗ്ധ പരിചരണത്തിന്റെയും ശക്തിയില്‍ ജീവന്‍ പുതുക്കിക്കൊടുത്ത ഈ സ്ഥാപനം ഇന്ന് കേരളത്തിലെ ശ്രവണാരോഗ്യ രംഗത്തെ വിശ്വസ്ത നാമമാണ്.

കേള്‍വിക്കുറവ് പരിഹരിക്കുന്നത് മാത്രമല്ല, ജീവിതം തിരിച്ചുകൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ജെ കെ ഹിയറിങ് നല്‍കുന്ന സന്ദേശം. ശങ്കര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും ഡോ. നായേഴ്‌സ് ഹോസ്പിറ്റലിലും പ്രവൃത്തി പരിചയമുള്ള ഓഡിയോളജിസ്റ്റ് കിരണ്‍ രാധാകൃഷ്ണന്‍ നയിക്കുന്ന ഈ ക്ലിനിക്, ഓഡിയോളജിയും സ്പീച്ച് തെറാപ്പിയും എന്നിങ്ങനെ രണ്ട് ശക്തമായ ഡിപ്പാര്‍ട്ട്‌മെന്റുകളിലൂടെ നൂറുകണക്കിനാളുകളുടെ ജീവിതത്തില്‍ ശബ്ദത്തിന്റെയും വാക്കുകളുടെയും അത്ഭുതം പുനര്‍സൃഷ്ടിച്ചിരിക്കുന്നു.

21 വര്‍ഷത്തെ ഈ യാത്രയില്‍ ഏറ്റവും അഭിമാനകരമായ ഭാഗം, തുടക്കം മുതല്‍ അവരോടൊപ്പം ചേര്‍ന്ന ക്ലെയിന്റുകള്‍ ഇന്നും സന്തോഷത്തോടെ അവരോടൊപ്പമുണ്ട് എന്നതാണ്. നിരവധി കുട്ടികള്‍ക്ക് അവരുടെ പഠനം ആത്മവിശ്വാസത്തോടെ തുടരാനായതും ജെ കെ ഹിയറിങ് നല്‍കുന്ന സേവനങ്ങളുടെ മഹത്വം സമൂഹത്തിനു മുന്നില്‍ തെളിയിക്കുന്നു.

സിഗ്‌നിയ, ഒട്ടിക്കോണ്‍, ഫോണാക്, ബെര്‍നാഫോണ്‍, റെക്സ്റ്റണ്‍, ഹാന്‍സാറ്റണ്‍ തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ ഹിയറിങ് എയ്ഡുകള്‍ ഇവിടെ ലഭ്യമാണ്. 5000 രൂപ മുതല്‍ ഏഴ് ലക്ഷം രൂപവരെ വിലയുള്ള ശ്രവണ സഹായികള്‍ വരെ വ്യക്തിഗത ആവശ്യാനുസരണം ശുപാര്‍ശ ചെയ്യപ്പെടുന്നു. അതോടൊപ്പം തന്നെ ഇ.എം.ഐ ഓപ്ഷനും ഇവിടെ ലഭ്യമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തുകയില്‍ പ്രത്യേക ഡിസ്‌കൗണ്ടും ജെ കെ ഹിയറിങ് നല്‍കുന്നു. ബജാജ് ഇ.എം.ഐ വഴി, ഇനീഷ്യല്‍ പെയ്‌മെന്റ് നടത്താതെ മാസതവണയായി പെയ്‌മെന്റ് പൂര്‍ത്തിയാക്കാനും സാധിക്കും.

ശരിയായ പരിശോധനയിലൂടെ കേള്‍വിക്കുറവിന്റെ കാരണങ്ങള്‍ കണ്ടെത്തി അതനുസരിച്ചുള്ള പരിഹാരമാണ് ഇവിടെ നല്‍കുന്നത്. അതാണ് ഈ സ്ഥാപനത്തിന്റെ വ്യത്യസ്തതയും വിജയത്തിന്റെ രഹസ്യവും.

വില്‍പനാനന്തര സേവനത്തിലും ജെ കെ ഹിയറിങ് ക്ലിനിക് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. എല്ലാ ബ്രാന്‍ഡുകള്‍ക്കും മികച്ച ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് സൗകര്യം, 2 മുതല്‍ 4 വര്‍ഷം വരെ വാറണ്ടി, കൂടാതെ മൂന്ന് വര്‍ഷം വരെ സൗജന്യ ബാറ്ററി സേവനം എന്നിവയും ലഭ്യമാണ്.

കൊല്ലം ഉപാസന ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള പ്രധാന സെന്ററിനൊപ്പം, കരുനാഗപ്പള്ളി, കൊട്ടാരക്കര, മാവേലിക്കര, പുനലൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളിലുമുള്ള മറ്റ് ബ്രാഞ്ചുകള്‍ വഴി ജെ കെ ഹിയറിങ് ക്ലിനിക് അവരുടെ സേവനം വിപുലമാക്കിക്കൊണ്ടിരിക്കുന്നു.

ജീവിതത്തില്‍ ശബ്ദം തിരികെ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജെ കെ ഹിയറിങ് വെറുമൊരു ക്ലിനിക് മാത്രമല്ല, അത് ആത്മവിശ്വാസം തിരിച്ചുപിടിക്കാനുള്ള ഒരു വാതില്‍പ്പടി കൂടിയാണ്. 21 വര്‍ഷമായി ‘മറന്നുപോയ ശബ്ദങ്ങളെ വീണ്ടും കേള്‍പ്പിക്കുക’ എന്ന ദൗത്യവുമായി അവര്‍ മുന്നോട്ടുപോകുമ്പോള്‍, അനവധി കുടുംബങ്ങള്‍ക്ക് ജെ കെ ഹിയറിങ് ക്ലിനിക് ആന്‍ഡ് സ്പീച്ച് തെറാപ്പി സെന്റര്‍ പ്രതീക്ഷയുടെ മറ്റൊരു പേരായി മാറി.

ജീവിതത്തിലെ ഓരോ നിമിഷത്തെയും വീണ്ടും കേള്‍ക്കാന്‍, സന്തോഷത്തിന്റെ ശബ്ദം വീണ്ടും അനുഭവിക്കാന്‍, ജെ കെ ഹിയറിങ് ക്ലിനിക് നിങ്ങളോടൊപ്പമുണ്ട്. ഇത് വെറുമൊരു ചികിത്സയല്ല, ജീവിതം തിരികെ നേടാനുള്ള ശബ്ദയാത്രയാണ്.

Contact No: 7561870007

Facebook: https://www.facebook.com/jkhearingclinic7

Instagram: https://www.instagram.com/jk_hearing_aids?igsh=MXNzZWYyZzdlZTg3dQ%3D%3D

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍