ഫ്യൂച്ചറിസ്റ്റിക് ഡിസൈനില്‍ കേരളത്തിന്റെ മേല്‍വിലാസം; Prakriti Architects
കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് ഉയര്‍ന്ന്, ആര്‍കിടെക്ചര്‍ ലോകത്ത് സ്വന്തം അടയാളം പതിപ്പിച്ച ഒരാളുടെ കഥയാണ് Prakriti Architects എന്ന ബ്രാന്‍ഡിന് പിന്നിലെ ശക്തി അബ്ദുല്‍ നസീറിന്റേത്. 25 വര്‍ഷത്തിലധികം കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തും, 16 വര്‍ഷത്തെ സംരംഭക യാത്രയും ചേര്‍ന്ന് ഇന്ന് Prakriti Architects എന്നത് ഒരു സ്ഥാപനം മാത്രമല്ല, മറിച്ച് വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും ഭാവിദര്‍ശനത്തിന്റെയും പേരായി മാറിയിരിക്കുന്നു.
തന്റെ പാഷനെ ജീവിതവഴിയാക്കി മാറ്റിയ നസീര്‍, കാലത്തിന്റെ മാറ്റങ്ങള്‍ സൂക്ഷ്മമായി വായിച്ചാണ് ഓരോ ഡിസൈനും രൂപപ്പെടുത്തുന്നത്. ട്രെന്‍ഡുകള്‍ പിന്തുടരുന്നതില്‍ മാത്രം ഒതുങ്ങാതെ, വരാനിരിക്കുന്ന കാലത്തിനായി ഇപ്പോഴേ ഡിസൈനുകള്‍ സൃഷ്ടിക്കുന്നതാണ് Prakriti Architects ന്റെ പ്രത്യേകത. പ്ലാനിങ് മുതല്‍ ഡിസൈനിങ് വരെ, കസ്റ്റമറുടെ ആവശ്യങ്ങളും സ്വപ്‌നങ്ങളും ആഴത്തില്‍ മനസ്സിലാക്കി, ഉയര്‍ന്ന നിലവാരമുള്ള, പ്രായോഗികതയും ആഡംബരവും ഒരുപോലെ നിറഞ്ഞ ഡിസൈനുകളാണ് ഇവര്‍ ഒരുക്കുന്നത്.

ഒരു ബിസിനസ് എന്നതിനേക്കാള്‍ കസ്റ്റമറുടെ സംതൃപ്തിയാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് നസീര്‍ അഭിമാനത്തോടെ പറയുന്നു. അതിന്റെ തെളിവാണ് 16 വര്‍ഷത്തിനിടയില്‍ ജൃമസൃശശേ അൃരവശലേരെേ നേടിയെടുത്ത അനവധി ‘ഹാപ്പി’ കസ്റ്റമേഴ്‌സും വിജയകരമായി പൂര്‍ത്തിയാക്കിയ ആയിരത്തിലേറെ പ്രോജക്ടുകളും! ഓരോ വര്‍ക്കിലും വ്യക്തമായ ഒരു ഐഡന്റിറ്റിയും, മോഡേണ്‍ എലമെന്റ്‌സും ഉള്‍പ്പെടുത്തുന്നതാണ് കടുത്ത മത്സരമുള്ള ഈ മേഖലയിലും Prakriti Architects നെ വേറിട്ടു നിര്‍ത്തുന്നത്.
റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളില്‍ റോയല്‍, കണ്‍ടംപ്രറി, ക്ലാസിക്, കേരള സ്‌റ്റൈല്‍, ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ശൈലികള്‍ അവതരിപ്പിക്കുന്നതോടൊപ്പം, സ്‌കൂളുകള്‍, കോളേജുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങി എല്ലാ മേഖലകളിലും Prakriti Architects തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ഡിസൈനിനൊപ്പം പ്ലാനിങ്, മെറ്റീരിയല്‍ സെലക്ഷന്‍, എക്യുപ്‌മെന്റ്‌സ് എന്നിവയെല്ലാം ഫ്യൂച്ചറിസ്റ്റിക് സമീപനത്തില്‍ ഒരുക്കുന്നതാണ് ഇവരുടെ ‘വര്‍ക്ക് ഫിലോസഫി’.
ഇന്ന് Prakriti Architects കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഫ്യൂച്ചറിസ്റ്റിക് ഡിസൈനുകളിലാണ്. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള ആവശ്യങ്ങള്‍ മുന്‍കൂട്ടി കണക്കാക്കി, എക്‌സ്‌ക്ലൂസീവ് യൂണിക് ഡിസൈനുകള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനോടകം തന്നെ ഫ്യൂച്ചറിസ്റ്റിക് കാറ്റഗറിയില്‍ എട്ടോളം പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയ ടീം, ഭാവിയില്‍ ഈ മേഖലയില്‍ മാത്രം ഫോക്കസ് ചെയ്ത് ബ്രാന്‍ഡിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്.

ഇന്ത്യയിലാകെയും, മിഡില്‍ ഈസ്റ്റിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ച Prakriti Architects, സോഷ്യല്‍ മീഡിയയിലും വലിയ സ്വീകാര്യത നേടിയെടുത്തു. 30,000ത്തിലധികം ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നസീറിന്റെ കഠിനാധ്വാനത്തിനും സമര്‍പ്പണത്തിനും ലഭിച്ച വലിയ അംഗീകാരമാണ്. അടുത്ത ഘട്ടമായി ഹൈദരാബാദിലും ദുബൈയിലും ബ്രാഞ്ചുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നസീര്‍.
ഡിസൈനറെന്ന നിലയില്‍, ഇന്ത്യയിലെ ജനങ്ങള്‍ക്ക് നേരിട്ട് ഉപകാരപ്പെടുന്ന ഒരു പബ്ലിക് പ്രോജക്ട് ചെയ്യണമെന്ന ആഗ്രഹവും നസീര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ഫ്യൂച്ചറിസ്റ്റിക് ഡിസൈനില്‍ ലോകത്തിലെ തന്നെ മികച്ച ബ്രാന്‍ഡുകളിലൊന്നായി Prakriti Architects നെ മാറ്റുക എന്ന ലക്ഷ്യത്തോടെ, ഓരോ ദിവസവും അദ്ദേഹം ഭാവിയെ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, Prakriti Architects ഇന്ന് വീടുകള്‍ക്കൊപ്പം ഭാവി കൂടിയാണ് കെട്ടിപ്പണിയുന്നത്.
Contact No: +91 90725 55227
E-mail: info@prakritiarch.com





