Success Story

രുചി വിസ്മയം തീര്‍ത്ത് ‘Libake Cake’

Spread the love

വിവാഹം, ജന്മദിനം തുടങ്ങി എല്ലാ ആഘോഷങ്ങള്‍ക്കും മാറ്റ് കൂട്ടുന്നതിനും രുചിഭേദങ്ങള്‍ കൊണ്ട് സന്തോഷമൊരുക്കുന്നതിനും കേക്കുകള്‍ ഏറെ പ്രധാനമാണ്. അത്തരത്തില്‍ രുചികരമായ കേക്കുകള്‍ നിര്‍മിക്കുകയും പാഷനെ ബിസിനസാക്കി മാറ്റി അതിലൂടെ വിജയം തീര്‍ക്കുകയും ചെയ്യുന്ന ഒരു സംരംഭകയുണ്ട്. കണ്ണൂര്‍ സ്വദേശിനിയായ ഹാജറ 2018ലാണ് Libake Cake എന്ന ഹോം ബേക്കിങ് സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കേ കുക്കിങ് മേഖലയോട് ഏറെ ഇഷ്ടമുണ്ടായിരുന്ന ഹാജറ യൂട്യൂബ് വീഡിയോകള്‍ വീക്ഷിച്ചാണ് ആദ്യമായി കേക്ക് നിര്‍മിച്ചു പഠിക്കുന്നത്.

യു.എ.ഇയിലെ ഫ്‌ളാറ്റില്‍ വെറുതെയിരിക്കുമ്പോള്‍ ഒരു കൗതുകത്തിന് ആരംഭിച്ച കേക്ക് നിര്‍മാണം വളരെ പെട്ടെന്നാണ് ഒരു സംരംഭം എന്ന നിലയിലേക്ക് മാറിയത്. മെഡിക്കല്‍ ഫീല്‍ഡില്‍ പഠനം പൂര്‍ത്തിയാക്കിയെങ്കിലും പാഷനെ പ്രൊഫഷനാക്കി മാറ്റുക എന്നതായിരുന്നു ഹാജറയുടെ സ്വപ്‌നം. ഭര്‍ത്താവ് കമാലുദ്ധീന്റെയും തങ്ങള്‍ ഇരുവരുടെയും കുടുംബത്തിന്റെയും പിന്തുണയാണ് ഈ ഒരു സ്വപ്നത്തെ യാഥാര്‍ഥ്യമാക്കാന്‍ ഹാജ്‌റയ്ക്ക് കരുത്തുപകര്‍ന്നത്.

കേക്ക്‌സ്, ബ്രൗണീസ്, കുക്കീസ്, ഗിഫ്റ്റ് ഹാംപര്‍, ക്രാഫ്റ്റിങ് തുടങ്ങി ധാരാളം സേവനങ്ങളാണ് Libake Cake കസ്റ്റമേഴ്‌സിന് നല്‍കുന്നത്. ഏറ്റവും രുചികരമായ കേക്കുകള്‍ ഏറ്റവും ക്വാളിറ്റിയില്‍ നല്‍കുന്നതിനാല്‍ തന്നെ ധാരാളം കസ്റ്റമേഴ്‌സാണ് Libake Cake തേടിയെത്തുന്നത്. കേരളത്തിലും അത് പോലെ യു.എ.ഇയില്‍ എല്ലായിടത്തും Libake Cake ന് ധാരാളം കസ്റ്റമേഴ്‌സാണ് നിലവിലുള്ളത്.

ആഘോഷങ്ങള്‍ ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ അത്രമേല്‍ അര്‍ത്ഥമുള്ള നിമിഷങ്ങളാണ് എന്ന തിരിച്ചറിവിലാണ് ഓരോ ഓര്‍ഡറുകളും ഹാജറ സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ കസ്റ്റമറുടെ സന്തോഷത്തിനാണ് Libake Cake ഏറെ പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ തന്നെ ഓരോ കസ്റ്റമറുടെയും ഇഷ്ടത്തിന് അനുസരിച്ചാണ് കേക്കുകളും ഗിഫ്റ്റ് ഹാംപറുകളും ഇവര്‍ നിര്‍മിച്ചു നല്‍കുന്നത്.

https://www.instagram.com/libake_cakes/?igsh=YzRsM3ZnaXQwMmF5&utm_source=qr#

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ