Entreprenuership Success Story

ആഗ്രഹങ്ങള്‍ക്കൊത്ത് നിങ്ങളുടെ വീടും ഇനി ഉയരട്ടെ; നിങ്ങളുടെ സ്വപ്‌നഭവനം ഞങ്ങളുടെ കൈകളില്‍ സുരക്ഷിതം… വിശ്വസ്തമായ സേവനവുമായി എച്ച് എം ബില്‍ഡേഴ്‌സ്‌

Spread the love

കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിഗ് എന്നിവയുടെ ലോകം വളരെ വിശാലമാണ്. കൃത്യമായി നിശ്ചയിച്ച പാതയിലൂടെ അല്ലാതെയുള്ള സഞ്ചാരം ഈ മേഖലയില്‍ നിരവധി വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. എക്‌സ്പീരിയന്‍സ് ഇല്ലാതെ ഈ മേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒന്നല്ല, പലതവണ ചിന്തിക്കേണ്ടതുണ്ട്. എന്നാല്‍ തന്റെ കഴിവ് കൊണ്ടും പരിശീലനം കൊണ്ടും പരിശ്രമം കൊണ്ടും എച്ച് എം ബില്‍ഡേഴ്‌സ് ഇന്ന് ലോകോത്തര നിലവാരമുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയായി മാറിയിരിക്കുന്നു.

കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക് കേന്ദ്രമാക്കിയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. കേവലം ഒരു വീടിന്റെ കണ്‍സ്ട്രക്ഷന്‍ ചെയ്യുക എന്നതിലുപരി വീടിന്റെ തുടക്കം മുതലുള്ള പ്ലാനിങ്, ത്രീഡി ഡിസൈനിങ്, പെര്‍മിറ്റ് അലോക്കേഷന്‍, ഡോക്യുമെന്റ് പ്രിപ്പറേഷന്‍, സൈറ്റ് വിസിറ്റ്, ഇന്റീരിയര്‍ ഡിസൈനിങ് എന്നിവയെല്ലാം വളരെ വിശ്വാസ്യതയോടെ എച്ച് എം ബില്‍ഡേഴ്‌സ് ചെയ്തു നല്‍കുന്നു.

മുഹമ്മദ് ഹാഷിറാണ് ഈ കമ്പനിയെ ഇന്നു കാണുന്ന നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നത്. ബികോം ബിരുദവും എംബിഎയും നേടിയ വ്യക്തിയാണ് മുഹമ്മദ് ഹാഷിര്‍. മുഹമ്മദിന്റെ സ്വപ്‌നവും അതില്‍ കവിഞ്ഞ പാഷനുമാണ് എച്ച് എം ബില്‍ഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉദയത്തിനു കാരണമായത്. വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഒരു സംരംഭമായിരുന്നു ഇത്. എന്നാല്‍ കുറഞ്ഞ കാലയളവ് കൊണ്ടു തന്നെ, കേരളത്തില്‍ ഉടനീളവും കേരളത്തിന് പുറത്തും സര്‍വീസുകള്‍ ചെയ്തുവരുന്ന വലിയൊരു കമ്പനിയായി മാറാന്‍ എച്ച് എം ബില്‍ഡേഴ്സിന് സാധിച്ചു.

ഈ കമ്പനിയെ സംബന്ധിച്ചിടത്തോളം എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ് കസ്റ്റമൈസ്ഡ് സര്‍വീസുകള്‍. ഒരു കസ്റ്റമര്‍ തന്റെ പ്ലാന്‍ പറയുകയാണെങ്കില്‍ അതിനനുസരിച്ചുള്ള ഏത് വര്‍ക്കുകളും ഇവിടെ നിന്നും ചെയ്തു കൊടുക്കുന്നു. അതും അവര്‍ പറയുന്ന ബഡ്ജറ്റില്‍. ചെറുതോ വലുതുമായ വീടുകള്‍ ആകട്ടെ, നിങ്ങളുടെ സ്വപ്‌നഭവനം എച്ച് എം ബില്‍ഡേഴ്‌സിന്റെ കൈകളില്‍ സുരക്ഷിതമാണ്. ഈ മേഖലയില്‍ വളരെ വിദഗ്ധരായ എഞ്ചിനീയര്‍മാരാണ് വീടിന്റെ ഓരോ ഘട്ട നിര്‍മാണത്തിലും മേല്‍നോട്ടം വഹിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു വീടിന്റെ നിര്‍മിതിയില്‍ യാതൊരുവിധ ആശങ്കയും കസ്റ്റമറിന് ഉണ്ടാകേണ്ടതില്ല.

ഏഴര വര്‍ഷമായി എച്ച് എം ബില്‍ഡേഴ്‌സ് കണ്‍സ്ട്രക്ഷന്‍ മേഖലയിലും ഇന്റീരിയര്‍ ഡിസൈനിങ് മേഖലയിലും സജീവ സാന്നിധ്യമാണ്. ഈ ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ ജനഹൃദയങ്ങളില്‍ വലിയ സ്ഥാനം പിടിച്ചുപറ്റാന്‍ ഈ കമ്പനിക്ക് സാധിച്ചിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. സുരക്ഷിതമായ കൈകളില്‍ നിങ്ങളുടെ സ്വപ്‌ന ഭവനം യാഥാര്‍ത്ഥ്യമാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍, നിങ്ങള്‍ക്ക് സധൈര്യം എച്ച് എം ബില്‍ഡേഴ്‌സിനെ ബന്ധപ്പെടാവുന്നതാണ്.

Mob: +91 90371 48030
Mail id : hmbuilders70@gmail.com
https://www.handmbuilders.in/

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍