Success Story

മഞ്ചേരിയില്‍ നിന്നുള്ള ഒരു സാധാരണക്കാരന്റെ സ്വപ്‌നം, Middleast Mattress-ന്റെ 100 കോടിയിലേക്കുള്ള വിജയക്കഥ!

Spread the love

മലപ്പുറത്തിന്റെ ഹൃദയഭാഗമായ മഞ്ചേരിയില്‍, നല്ല ഉറക്കത്തിന് പുതു ആയാമങ്ങള്‍ നല്‍കാന്‍ ഒരു സംരംഭം ഉയര്‍ന്നുവരികയാണ്… ബിസിനസ് ലോകത്ത് 31 വര്‍ഷത്തെ സമൃദ്ധമായ അനുഭവം കൈവരിച്ച ഉസ്മാന്‍ കോയയുടെ സ്ഥാപനമായ Middleast Mattress Manufacturers വെറും മൂന്നര വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെ മെത്ത നിര്‍മ്മാണ രംഗത്ത് ശ്രദ്ധേയമായ വളര്‍ച്ചയാണ് കൈവരിച്ചത് !

ഈ വിജയത്തിന് പിന്നില്‍, ഒരു സാധാരണക്കാരന്റെ കഠിനാധ്വാനവും അടങ്ങാത്ത സ്വപ്‌നങ്ങളുമാണ്. സാമ്പത്തിക ഞെരുക്കത്തിന്റെ ചൂളയില്‍ കത്തിച്ചെരിഞ്ഞ ഒരു ബാല്യം… പിന്നീട് ലോകത്തെ നേരിടാന്‍ ഉരുക്കിയ ആത്മവിശ്വാസം…. ഇതായിരുന്നു ഉസ്മാന്‍ കോയയുടെ ജീവിത യാത്രയ്ക്ക് ഇന്ധനമായത്.

19 – ാം വയസ്സിലാണ് ഉസ്മാന്‍ കോയയുടെ ബിസിനസ് യാത്ര ആരംഭിച്ചത്. ”അന്ന് ഒരു പുതിയ ഷര്‍ട്ട് വാങ്ങാന്‍ പോലും കഷ്ടപ്പെട്ട കാലം. പക്ഷേ, ആ ജീവിത സാഹചര്യം എന്നെ ബലപ്പെടുത്തി”, അദ്ദേഹം ഓര്‍ക്കുന്നു. നാട്ടില്‍ ചെറുകിട ബിസിനസുകള്‍ നടത്തി, പിന്നീട് GCCയില്‍ വര്‍ഷങ്ങളോളം ജോലിയും ബിസിനസും ഒരുമിച്ച് നയിച്ച അദ്ദേഹം, സമ്പന്നമായ അനുഭവങ്ങളോടെ നാട്ടിലേക്ക് തിരിച്ചെത്തി.

”തുടക്ക കാലത്ത് നടത്തിയ ചില്ലറ വ്യാപാരങ്ങളില്‍ നിന്നാണ് ഞാന്‍ വലിയൊരു ബോധ്യത്തിലേക്കെത്തിയത്: വലിയ വളര്‍ച്ച നേടണമെങ്കില്‍ നിര്‍മാണ മേഖലയിലേക്ക് തിരിയണം. ഇവിടെ പുതിയതിനെ തേടി മുന്നോട്ട് പോകാനും വിശാലമായ വിപണിയെ സ്വാധീനിക്കാനും അവസരമുണ്ട്”, ഉസ്മാന്‍ കോയ പങ്കുവെക്കുന്നു. ആ വീക്ഷണത്തിന്റെ ഫലമാണ് Middleast Mattress Manufacturers !

ഇന്ന് 25 കോടി വിറ്റുവരവുള്ള, 150 – 200 മെത്തകള്‍ പ്രതിദിനം നിര്‍മിക്കുന്ന കമ്പനി, 2025 അവസാനത്തോടെ ഉത്പാദന ശേഷി മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാന വിപുലീകരണത്തിന്റെ പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്. ഇത് പ്രതിദിന നിര്‍മാണം 600 മെത്തകളിലധികമായി വര്‍ദ്ധിപ്പിക്കും.

”ഞങ്ങളുടെ ഓരോ മെത്തയും ഒരു സ്വപ്‌നത്തിന്റെ സാക്ഷ്യമാണ്. ഒരുകാലത്ത് ചെറിയൊരു മെത്തയില്‍ ഉറങ്ങിയ ഞാന്‍, ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ക്ക് സുഖനിദ്ര ഉറപ്പാക്കുന്നു”, ഉസ്മാന്‍ കോയയുടെ വാക്കുകളില്‍ അഭിമാനവും ആത്മസംതൃപ്തിയും ഒരുമിച്ച് പ്രകടമാകുന്നു.

ക്ലാസിക് സ്‌ക്വയര്‍ മെത്തകള്‍ മുതല്‍ കട്ടിംഗ് എഡ്ജ് ഹൈബ്രിഡ് മോഡലുകള്‍ വരെ 22ലധികം ഉത്പന്ന വിഭാഗങ്ങളിലായി കമ്പനി മെത്തകള്‍ നിര്‍മിക്കുന്നു. ദക്ഷിണേന്ത്യയിലുടനീളം വ്യാപിച്ച B2B നെറ്റ്‌വര്‍ക്കിലൂടെ, 2028ഓടെ 100 കോടി വിറ്റുവരവ് കൈവരിക്കുക എന്നതാണ് ഉസ്മാന്‍ കോയയുടെ ലക്ഷ്യം.

”ഗുണനിലവാരം എന്നത് ഞങ്ങളുടെ DNA യാണ്”, ഉസ്മാന്‍ കോയ ആത്മവിശ്വാസത്തോടെ പറയുന്നു. ”ഞങ്ങള്‍ ഫസ്റ്റ് ക്വാളിറ്റി മെറ്റീരിയല്‍സ് മാത്രം ഉപയോഗിച്ച്, വിദഗ്ധ തൊഴിലാളികളിലൂടെ നിരന്തരം പുതുമ പിന്തുടര്‍ന്ന് ഉത്പാദനം നടത്തുന്നു”, അദ്ദേഹം വിശദമാക്കുന്നു. ഡെഡിക്കേറ്റഡ് ആയിട്ടുള്ള ക്വാളിറ്റി കണ്ട്രോള്‍ ടീമും ഉസ്മാന്‍ കോയയുടെ വ്യക്തിഗത മേല്‍നോട്ടവും ഓരോ ഉത്പന്നവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നു.

ഭാര്യയും ബിസിനസ് പങ്കാളിയുമായ സഹ്‌ന, ഉസ്മാന്‍ കോയയുടെ ശക്തമായ പിന്തുണയാണ്. നേരിട്ടും അല്ലാതെയുമായി ഏകദേശം 200 തൊഴിലാളികള്‍ ഇന്ന് ഈ സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്നു. ഉസ്മാന്‍ കോയയുടെ സാമ്പത്തിക അച്ചടക്കവും സമയനിഷ്ഠയും അദ്ദേഹത്തിന്റെ വിജയത്തിന്റെ വലിയ പാടവങ്ങളാണ്. ആഗോള എക്‌സ്‌പോകളിലെ അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തം, പുതിയതിനെ പരിചയപ്പെടാനും പഠിക്കാനും അവസരമാകുന്നതിലൂടെ കമ്പനിയെ വ്യവസായ പ്രവണതകളില്‍ മുന്‍പന്തിയില്‍ നിര്‍ത്താന്‍ സഹായകമാകുന്നു.

2028 ഓടെ ദക്ഷിണേന്ത്യന്‍ വിപണി മുഴുവനും കൈവരിച്ച്, തുടര്‍ന്ന് ദേശീയ, അന്തര്‍ദേശീയ വിപണിയിലേക്കുള്ള യാത്രയാണ് ലക്ഷ്യം. Middleast Mattress Manufacturers ഒരു സാധാരണ കമ്പനിയല്ല; ഒരു സാധാരണ മനുഷ്യന്റെ അസാധാരണമായ സ്വപ്‌നത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉദാഹരണമാണിത്. ഓരോ കുടുംബത്തിനും മികച്ച ഉറക്കം ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു ദൗത്യമാണ് ഉസ്മാന്‍ കോയയുടെ ഈ സംരംഭം…!

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ