Career Success Story

ഇംഗ്ലീഷ് പഠനം എളുപ്പമാക്കാന്‍ പുതിയ രീതി അവതരിപ്പിച്ച് Pure English Academy

ഇന്നത്തെ കാലത്ത് ഇംഗ്ലീഷ് പരിജ്ഞാനം വളരെ അത്യാവശ്യമാണ്. പലര്‍ക്കും ഇംഗ്ലീഷ് പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ജോലി തിരക്ക് കാരണവും ഗ്രാമറിനോടുള്ള പേടി കാരണവും ഇതില്‍ നിന്നും പിന്മാറുകയാണ് പതിവ്.

ഇംഗ്ലീഷിലെ നമ്മുടെ കുറവുകള്‍ എന്താണെന്ന് മനസ്സിലാക്കി അത് അനുസരിച്ച് ക്ലാസുകള്‍ നല്‍കുകയാണ് Pure English Academy. Structure Based Practical Learning (SBPL) എന്ന എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്ന രീതിയിലാണ് ഇവരുടെ ക്ലാസുകള്‍. ഗ്രാമര്‍ നിയമങ്ങളില്ലാതെ, ഘടനയിലൂടെ പഠിപ്പിക്കുന്ന രീതിയാണ് ഇത്. ലൈവ് ആയിട്ടാണ് ക്ലാസും പ്രാക്ടീസും നല്‍കുന്നത് എന്നതാണ് ഇവരെ ശ്രദ്ധേയമാക്കുന്നത്. വാട്‌സാപ്പ് വഴിയും ഗൂഗിള്‍ മീറ്റ് വഴിയുമാണ് ക്ലാസുകള്‍ നല്‍കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം വേണ്ട മാറ്റങ്ങള്‍ ഒന്നും വിദ്യാര്‍ഥിക്ക് ലഭിച്ചില്ല എങ്കില്‍ മുഴുവന്‍ ഫീസും തിരിച്ച് നല്‍കും എന്നത് ഇവരുടെ പ്രത്യേകതയാണ്.

നാലാം വാര്‍ഷികത്തിലേക്ക് കടക്കുന്ന പ്യുവര്‍ ഇംഗ്ലീഷ് അക്കാദമിക്ക് ISO 9001- 2015 സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, കേരള ഗവണ്‍മെന്റിന്റെ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ എന്നീ അംഗീകാരങ്ങള്‍ ലഭിച്ചത് നേട്ടങ്ങളില്‍ ഒന്നാണ്.

ലോകത്തില്‍ എവിടെ ഇരുന്നും ഏത് സമയത്തും സംസാരിക്കാനുള്ള അവസരം ഒരുക്കുന്ന Talk Any Time (TAT) എന്ന കമ്മ്യൂണിറ്റിയുടെ ലോഞ്ചിങ് 2024 മാര്‍ച്ച് 16 ന് എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വച്ചു നടക്കുകയുണ്ടായി. കൂടാതെ ഒരു സ്ഥാപനത്തില്‍ ഉേദ്യാഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ ഇംഗ്ലീഷിലുള്ള പരിജ്ഞാനം എത്രത്തോളമാണെന്ന് അറിയാന്‍ സഹായിക്കുന്ന Pure English Proficiency Evaluation Test (PEPET) എന്ന ടെസ്റ്റും ഇവര്‍ നടത്തി വരുന്നുണ്ട്.

ഇംഗ്ലീഷില്‍ പരിജ്ഞാനം ഇല്ലാത്തതുകൊണ്ട് നല്ലൊരു ജോലി ലഭിക്കാത്ത സാഹചര്യം ആഷിക് അഹമ്മദിന് നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഇംഗ്ലീഷ് പഠിച്ചെടുക്കുകയും തനിക്ക് വന്ന അതെ പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പരിഹാരവുമായിട്ടാണ് 2020 ല്‍ ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് തന്റെ സുഹൃത്ത് ഷറഫുദീനോടൊപ്പം ഇതിന്റെ ആദ്യ ചുവടുകള്‍ ബാംഗ്ലൂരില്‍ നിന്ന് തുടക്കം കുറിച്ചു. ഫായിസ് മുഹമ്മദ്, സാദിക്ക് മുഹമ്മദ് എന്നിവര്‍ പിന്നീട് പങ്കാളികളാവുകയും ചെയ്തു. മികച്ച പരിശീലകരാണ് ലൈവ് ക്ലാസുകള്‍ നല്‍കുന്നത്. ഗുണമേന്മയുള്ള ഇംഗ്ലീഷ് പരിശീലകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോട് കൂടെ അവര്‍ക്ക് വേണ്ടിയുള്ള കോഴ്‌സും ഇവര്‍ നല്‍കുന്നുണ്ട്.

സ്‌കൂളുകളിലും കോളേജുകളിലുമുള്ള അധ്യാപകര്‍ക്ക് വേണ്ടി ഇവര്‍ പ്രത്യേകം തയ്യാറാക്കിയ കോഴ്‌സ് നല്‍കി വരുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇവര്‍ക്ക് ഇപ്പോഴുള്ളത്. ഈ വരുന്ന രണ്ട് വര്‍ഷം കൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ തല്പരര്‍ ആയവരുടെ സഹായത്തോടെ കേരളത്തിലുടനീളം ഫ്രാഞ്ചൈസികള്‍ സ്ഥാപിച്ചു ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇവരുടെ സേവനം എത്തിക്കുവാനാണ് സംരംഭകര്‍ ലക്ഷ്യമിടുന്നത്.

Contact No : 8129891186

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Career

ബ്യൂട്ടീഷ്യന്‍: ഉയരുന്ന സാധ്യതകള്‍

കരിയര്‍ എന്ന പദത്തിനു ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രാധാന്യം ഉണ്ട്. നമ്മുടെ സമൂഹത്തില്‍ കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസുകളും പരിശീലന ക്ലാസുകളും തുടര്‍ച്ചയായി നടന്നുവരികയാണ്.