News Desk

ഡിജിറ്റല്‍ കറന്‍സി ഘട്ടംഘട്ടമായി നടപ്പിലാക്കും ; റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍. ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പുരോഗമിക്കുകയാണ്.

ഘട്ടംഘട്ടമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനും ഉപയോഗം സംബന്ധിച്ച വിഷയങ്ങള്‍ നിരന്തരം പരിശോധിക്കാനുമാണ് റിസര്‍വ് ബാങ്കിന്റെ നീക്കം. ഇങ്ങിനെ വരുമ്പോള്‍ ഈ സംവിധാനത്തില്‍ തടസങ്ങള്‍ കുറയ്ക്കാനും തീരെ ഒഴിവാക്കാനും സാധിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ പ്രതീക്ഷ. ഹോള്‍സെയ്ല്‍, റീടെയ്ല്‍ സെഗ്മെന്റുകളില്‍ ഉപയോഗിക്കാവുന്ന ഈ കറന്‍സികള്‍ ഉടന്‍ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റഘട്ടമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്ന ബാങ്കിങ് രംഗത്തെയും പണ വ്യവസ്ഥയെയും തിരിച്ചടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡിജിറ്റല്‍ കറന്‍സിയുടെ ഭാവി, ടെക്‌നോളജി തുടങ്ങി വിവിധ കാര്യങ്ങള്‍ റിസര്‍വ് ബാങ്ക് പരിശോധിക്കുന്നുണ്ടെന്നും ശങ്കര്‍ വ്യക്തമാക്കി.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

ന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

ന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു. തുടര്‍ച്ചയായ എട്ടാം