എസ്.ജി.എസ് റിയല്‍റ്റേഴ്‌സ് & ഡെവലപ്പേഴ്‌സ് (SGS); 15 വര്‍ഷങ്ങളുടെ വിശ്വാസവും ഗുണനിലവാരവും
ഒരു വീടെന്നത് വെറും നാല് ചുമരുകള്‍ മാത്രമല്ല, അത് ഒരാളുടെ സ്വപ്‌നത്തിന് രൂപം നല്‍കുന്ന ഒരു വിശ്വാസമാണ്. ഇതേ വിശ്വാസമാണ് കഴിഞ്ഞ 15 വര്‍ഷമായി എസ്.ജി.എസ് റിയല്‍റ്റേഴ്‌സ് & ഡെവലപ്പേഴ്‌സ് (SGS) കേരളത്തില്‍ സ്വന്തമാക്കിയത്. യാദൃശ്ചികമായ തുടക്കത്തില്‍ നിന്ന് ഗുണനിലവാരത്തെയും സത്യസന്ധതയെയും മൂലധനമാക്കി കേരളത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ തങ്ങളുടെ പേരുറപ്പിച്ച ബ്രാന്‍ഡാണ് എസ്.ജി.എസ് റിയല്‍റ്റേഴ്‌സ് & ഡെവലപ്പേഴ്‌സ് (SGS).

തിരുവനന്തപുരം കരിക്കകം സ്വദേശിയായ ശിവലാല്‍ 15 വര്‍ഷം മുമ്പ് യാദൃശ്ചികമായി തുടക്കമിട്ട ഒരു സ്വപ്‌നമാണ് ഇന്ന് എസ്.ജി.എസ് റിയല്‍റ്റേഴ്‌സ് & ഡെവലപ്പേര്‍സ് (SGS) എന്ന ശക്തമായ ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നത്. ശിവലാല്‍, ഗിരിജ (അമ്മ), ശിവരാജ്… ഇവര്‍ മൂന്ന് പേരാണ് ഈ കമ്പനിയുടെ ഡയറക്‌ടേഴ്‌സ്. സഹോദരന്റെയും അമ്മയുടെ പ്രാര്‍ത്ഥനയും പ്രചോദനവും പിന്തുണയും കരുത്താക്കിയ ശിവലാല്‍, ആദ്യമായി വാങ്ങിയ ഒരു വസ്തുവില്‍ രണ്ടു വീടുകള്‍ നിര്‍മിച്ചതോടെയാണ് ഈ യാത്ര ആരംഭിച്ചത്. അതിന് വഴികാട്ടിയായി മാറിയത് ശിവലാലിന്റെ മൂത്ത ജേഷ്ഠന്റെ (സുദര്‍ശന്‍) അനുഗ്രഹവും സാമ്പത്തിക സഹായവും പ്രേരണയുമാണ് ഇന്ന് ഈ നിലയില്‍ കമ്പനിയെ ജനഹൃദയങ്ങളില്‍ എത്തിച്ചത്!
കാലം മുന്നോട്ട് നീങ്ങുന്തോറും, ആത്മാര്‍ത്ഥതയും സത്യസന്ധതയും ചേര്‍ന്ന്, ഇരുനൂറോളം വീടുകളുടെ നിര്‍മാണത്തിലൂടെ എസ്.ജി.എസ് റിയല്‍റ്റേഴ്‌സ് & ഡെവലപ്പേഴ്‌സ് (SGS) ആയിരക്കണക്കിന് ഹൃദയങ്ങളില്‍ വിശ്വാസം നേടിയിരിക്കുന്നു. ആരംഭം മുതല്‍ ക്ലെയ്ന്റിന്റെ ‘മൗത്ത് പബ്ലിസിറ്റി’യില്‍ കൂടി പ്രാധാന്യം കിട്ടിയിരുന്നെങ്കില്‍, കഴിഞ്ഞ ഒരു വര്‍ഷമായി ഓണ്‍ലൈന്‍ പ്രവര്‍ത്തനവും മാര്‍ക്കറ്റിങ്ങുമായി ബ്രാന്‍ഡിന്റെയും കമ്പനിയുടെയും വളര്‍ച്ചയ്ക്ക് കൂടുതല്‍ വേഗം നല്‍കി.

റസിഡന്‍ഷ്യല്‍ മുതല്‍ കൊമേര്‍ഷ്യല്‍ വരെ പ്ലാന്‍, എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈന്‍, റെനോവേഷന്‍, കസ്റ്റമൈസ്ഡ് വില്ലകള്‍ തുടങ്ങി ഒരു പ്രോജക്ടിനാവശ്യമായ എല്ലാ സേവനങ്ങളും എസ്.ജി.എസ് ഒരേ കുടക്കീഴില്‍ നല്‍കുന്നു. ഒരു പ്രോജക്ടിന്റെ ഓരോ ഘട്ടത്തിലും ക്ലെയ്ന്റിന് 100 ശതമാനം സംതൃപ്തി നല്‍കുക എന്നതാണ് എസ്.ജി.എസ് റിയല്‍റ്റേഴ്‌സ് & ഡെവലപ്പേഴ്‌സിന്റെ (SGS) അജണ്ട. രണ്ട് വര്‍ഷത്തെ സൗജന്യ സര്‍വീസും അതിന് ശേഷമുള്ള 24 മണിക്കൂറും ലഭ്യമായ പെയ്ഡ് സര്‍വീസും ബ്രാന്‍ഡിന്റെ ഗുണമേന്മയുടെ തെളിവാണ്. ക്ലെയ്ന്റിന്റെ ആശയങ്ങള്‍ കേട്ടും അതിനെ ഉയര്‍ത്തിപ്പിടിച്ചും പൂര്‍ണമായി ‘കസ്റ്റമൈസ്ഡ്’ വര്‍ക്കുകളാണ് എസ്.ജി.എസ് റിയല്‍റ്റേഴ്‌സ് & ഡെവലപ്പേഴ്‌സ് നല്‍കി വരുന്നത്.
20ല്‍ അധികം അംഗങ്ങളടങ്ങുന്ന പ്രൊഫഷണല്‍ ടീമിന്റെ കരുത്തോടെ, ശിവലാലിന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. 2026 മുതല്‍ എറണാകുളത്തേക്കും പിന്നീട് 2030നുള്ളില്‍ കേരളത്തുടനീളം സേവനങ്ങള്‍ വ്യാപിപ്പിക്കുകയാണ് എസ്.ജി.എസ് റിയല്‍റ്റേഴ്‌സ് & ഡെവലപ്പേഴ്‌സിന്റെ (SGS) അടുത്ത ലക്ഷ്യം.
ക്വാളിറ്റി, വിശ്വാസം, കസ്റ്റമര്‍ സാറ്റിസ്ഫക്ഷന്‍ ഈ മൂല്യങ്ങളാണ് എസ്.ജി.എസ് റിയല്‍റ്റേഴ്‌സ് & ഡെവലപ്പേഴ്‌സിനെ മറ്റെല്ലാ ബില്‍ഡര്‍മാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. ഉയര്‍ന്ന ക്വാളിറ്റിക്കൊപ്പം വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിച്ച് ഓരോ വീടിനെയും ഒരു കുടുംബത്തിന്റെ സ്വപ്‌നമാക്കി (SGS) Family Team എന്ന ഒരു Family Care സംവിധാനം നിലനില്‍ക്കുന്നു നിലവില്‍ ഇപ്പോള്‍. 15 വര്‍ഷത്തെ അനുഭവ സമ്പത്തും നൂറുകണക്കിന് സന്തുഷ്ട കുടുംബങ്ങളുടെ അംഗീകാരവും നിര്‍മാണ മേഖലയില്‍ അപൂര്‍വമായി കാണുന്ന സത്യസന്ധതയും ചേര്‍ന്നാണ് എസ്.ജി.എസ് (SGS) ഇന്ന് ഒരു ബ്രാന്‍ഡിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വത്തിന്റെ മറ്റൊരു പേരായി മാറിയത്.
”ഒരു വീടിന്റെ അടിത്തറ പണിയുന്നത് ഞങ്ങളായാലും, അതില്‍ ജീവിക്കുന്നവരുടെ വിശ്വാസമാണ് ഞങ്ങളുടെ ശക്തി”, എന്നതാണ് എസ്.ജി.എസിന്റെ (SGS) ഇന്ന് വരെയുള്ള വിജയവും നാളെയിലേക്കുള്ള ആത്മവിശ്വാസവും. കേരളത്തിന്റെ ഓരോ ജില്ലയിലും തങ്ങളുടെ കയ്യൊപ്പ് പതിക്കാനുള്ള ദൗത്യവുമായാണ് എസ്.ജി.എസ് (SGS)മുന്നേറുന്നത്.
For connecting us, please visit;
https://www.instagram.com/sgs_realtors?igsh=ZmZlMmY2NWYxNHE
https://www.facebook.com/sgsrealtorsanddevelopers?mibextid=ZbWKwL
https://www.youtube.com/@sgsrealtorsanddevelopers
Website Link;





