Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് രൂപം നല്‍കി, വിശ്വാസം പകര്‍ന്ന് മുന്നോട്ട്; സാല്‍മിയ വെഞ്ചേഴ്‌സിന്റെ വിജയവഴി

ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ സ്ഥാപനമായി പെരുമ്പാവൂര്‍ സ്വദേശി തൗഫീഖ് അബ്ദുള്‍ അസീസ് ആരംഭിച്ച സംരംഭം ഇന്ന് നിര്‍മാണ മേഖലയിലെ വിശ്വാസ്യതയേറിയ പേരായി മാറിയിരിക്കുകയാണ്… സാല്‍മിയ വെഞ്ചേഴ്‌സ്. കുട്ടിക്കാലം മുതല്‍ക്കേ കെട്ടിടങ്ങളുടെ നിര്‍മാണങ്ങളോടായിരുന്നു തൗഫീഖിന് താത്പര്യം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയതോടെ സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമെടുക്കാന്‍ തീരുമാനിച്ചതിന് പിന്നിലും ഇതേ താത്പര്യമായിരുന്നു.

പഠിച്ച മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കണമെന്നത് തൗഫീഖിന് നിര്‍ബന്ധമായിരുന്നു. തുടക്കക്കാരനെന്ന നിലയിലെ ആശങ്കകളെല്ലാം മാറ്റിക്കൊണ്ട് 2015ലാണ് സാല്‍മിയ വെഞ്ചേഴ്‌സ് എന്ന സ്വപ്‌ന സംരംഭത്തിന് തൗഫീഖ് തുടക്കം കുറിക്കുന്നത്. ചെറിയ ഡിസൈനിംഗ് വര്‍ക്കുകളോടെ തുടങ്ങിയ സംരംഭത്തിന് 2017ഓടെയാണ് ഓഫീസ് ആരംഭിക്കുന്നതും രജിസ്‌ട്രേഷന്‍ ലഭിക്കുന്നതും. പിന്നീടങ്ങോട്ടുള്ള യാത്രയില്‍ വീടുകള്‍ക്ക് പുറമെ കോമേഴ്ഷ്യല്‍ പദ്ധതികളിലും സാല്‍മിയ തങ്ങളുടെ കയ്യൊപ്പ് ചേര്‍ത്തിട്ടുണ്ട്.

ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍, 3D വിഷ്വലൈസേഷന്‍, സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ്, എസ്റ്റിമേഷന്‍, ഡോക്യുമെന്റേഷന്‍, സൂപ്പര്‍വിഷന്‍, ഫര്‍ണിഷിംഗ്, റിനോവേഷന്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങളെല്ലാം സംരംഭം ഉറപ്പാക്കുന്നുണ്ട്. നിര്‍മാണത്തിന് മുമ്പേ വീടിന്റെ പൂര്‍ണ ചിത്രം വിആര്‍ സാങ്കേതിക വിദ്യയുപയോഗിച്ച് ക്ലെയ്ന്റുകളിലേക്ക് എത്തിക്കുന്നതും സാല്‍മിയയുടെ പ്രത്യേകതയാണ്. ക്ലെയ്ന്റ് കേന്ദ്രീകൃതമായ സമീപനമാണ് സംരംഭത്തെ മറ്റ് ബില്‍ഡേഴ്‌സില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. തനിക്ക് മുന്നിലെത്തുന്ന പ്രോജക്ടിന്റെ വലുപ്പത്തേക്കാള്‍ ക്ലെയ്ന്റിന്റെ സംതൃപ്തിയാണ് പ്രധാനമെന്ന് തൗഫീഖ് വ്യക്തമാക്കുന്നുണ്ട്.

ക്രിയേറ്റിവിറ്റിയും സാങ്കേതികതയും ഒത്തുചേര്‍ക്കുന്നതോടൊപ്പം ഓരോ ഘട്ടത്തിലും ക്ലെയ്ന്റുമായി സുതാര്യമായ ആശയവിനിമയം ഉറപ്പാക്കാനും സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാനും സാല്‍മിയ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ക്ലെയ്ന്റിന്റെ ബജറ്റിലൊതുങ്ങുന്ന വിധം ഗുണനിലവാരത്തില്‍ വീഴ്ച വരുത്താതെയാണ് സാല്‍മിയ ഓരോ കെട്ടിടങ്ങളും പടുത്തുയര്‍ത്തിയത്. നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും ക്ലെയ്ന്റുമായി ചര്‍ച്ച ചെയ്ത ശേഷം തിരഞ്ഞെടുക്കാനും സ്ഥാപനം ശ്രദ്ധിക്കാറുണ്ട്.

3D വിഷ്വലൈസേഷനിലൂടെയാണ് ഓരോ പ്രോജക്ടും ആരംഭിക്കുന്നത്. ഇന്ത്യയിലെ നിലവിലെ നിര്‍മാണ ചെലവുകള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ബദല്‍ സംവിധാനങ്ങള്‍ ഉറപ്പാക്കാനും സംരംഭം ശ്രദ്ധിക്കാറുണ്ട്.

ഇടപ്പള്ളിയിലും പെരുമ്പാവൂരിലുമായി നടത്തിവരുന്ന ഓഫീസുകളിലൂടെ അഞ്ഞൂറിലേറെ പ്രോജക്ടുകള്‍ക്കാണ് സാല്‍മിയ നിറം പകര്‍ന്നിട്ടുള്ളത്. വിദഗ്ധരായ ആര്‍ക്കിടെക്റ്റുകള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമൊപ്പം നൂറിലേറെ ഇതര തൊഴിലാളികളുമടങ്ങുന്നതാണ് സാല്‍മിയ എന്ന സ്ഥാപനം. YES CAN 15 പരിപാടിയില്‍ അവതരിപ്പിച്ച പദ്ധതിയ്ക്ക് കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷനില്‍ (KSIDC) നിന്നും ലഭിച്ച അവാര്‍ഡ് ഉള്‍പ്പെടെ പത്ത് വര്‍ഷങ്ങള്‍ക്കകം നിരവധി അവാര്‍ഡുകളും സ്ഥാപനം സ്വന്തമാക്കിയിട്ടുണ്ട്. റിയല്‍ എസ്‌റ്റേറ്റ്, പ്രോജക്ട് മാനേജ്‌മെന്റ്, സ്‌പെഷ്യലിസ്റ്റ് കോണ്‍ട്രാക്ടിംഗ് എന്നിവയില്‍ ശക്തമായ അടിത്തറയോടെയാണ് സാല്‍മിയയുടെ പ്രവര്‍ത്തനം. ഓരോ പ്രോജക്റ്റിലും എലഗന്റ് യുണീഖ് ഡിസൈനുകള്‍ക്കാണ് സംരംഭം പ്രാധാന്യം നല്‍കുന്നത്.

സാല്‍മിയ എന്ന സംരംഭം നിര്‍മിക്കുന്നത് കോണ്‍ക്രീറ്റ് കൊണ്ടുള്ള കെട്ടിടങ്ങള്‍ മാത്രമല്ല, മറിച്ച് നിരവധി പേരുടെ സ്വപ്‌നങ്ങള്‍ കൂടിയാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ