വടി ബോയ്‌സ്; കോഴിക്കോട്ട് നിന്നും ഒരു ഇന്റര്‍നാഷണല്‍ ക്ലോത്തിങ് ബ്രാന്‍ഡ്
സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് തുടര്‍പഠനത്തിനായി ശ്രമിക്കുന്നവര്‍ക്ക് താത്ക്കാലിക വരുമാനം കണ്ടെത്തുവാന്‍ പലപ്പോഴും തുണിക്കടകള്‍ ഉപകരിക്കാറുണ്ട്. കോഴിക്കോട് സ്വദേശികളായ ഹാരിസ്, അലി മെഹ്‌റൂഫ്, ഷഹനാസ് പഞ്ജിലി, ഫാസില്‍ അങ്ങനെ തന്നെയാണ് ഈ മേഖലയില്‍ എത്തിപ്പെട്ടത്. അത്യാവശ്യം ചെലവ് കണ്ടെത്താനുള്ള ഒരു മാര്‍ഗമെന്ന നിലയിലാണ് ആദ്യം ക്ലോത്ത് റീട്ടെയില്‍ ഷോപ്പുകളെ സമീപിച്ചതെങ്കിലും മേഖലയെ അടുത്തറിഞ്ഞപ്പോള്‍ പുതിയ സാധ്യതകള്‍ അനേകം ഉണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് വസ്ത്രം വിപണിയില്‍ തന്റേതായൊരിടം കണ്ടെത്തുവാനുള്ള ശ്രമമായിരുന്നു. അങ്ങനെയാണ് അനേക വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് തുണിക്കടകളില്‍ നിന്ന് […]













