Entreprenuership Success Story

വടി ബോയ്‌സ്; കോഴിക്കോട്ട് നിന്നും ഒരു ഇന്റര്‍നാഷണല്‍ ക്ലോത്തിങ് ബ്രാന്‍ഡ്

Spread the love

സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് തുടര്‍പഠനത്തിനായി ശ്രമിക്കുന്നവര്‍ക്ക് താത്ക്കാലിക വരുമാനം കണ്ടെത്തുവാന്‍ പലപ്പോഴും തുണിക്കടകള്‍ ഉപകരിക്കാറുണ്ട്. കോഴിക്കോട് സ്വദേശികളായ ഹാരിസ്, അലി മെഹ്‌റൂഫ്, ഷഹനാസ്‌ പഞ്ജിലി, ഫാസില്‍ അങ്ങനെ തന്നെയാണ് ഈ മേഖലയില്‍ എത്തിപ്പെട്ടത്. അത്യാവശ്യം ചെലവ് കണ്ടെത്താനുള്ള ഒരു മാര്‍ഗമെന്ന നിലയിലാണ് ആദ്യം ക്ലോത്ത് റീട്ടെയില്‍ ഷോപ്പുകളെ സമീപിച്ചതെങ്കിലും മേഖലയെ അടുത്തറിഞ്ഞപ്പോള്‍ പുതിയ സാധ്യതകള്‍ അനേകം ഉണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് വസ്ത്രം വിപണിയില്‍ തന്റേതായൊരിടം കണ്ടെത്തുവാനുള്ള ശ്രമമായിരുന്നു. അങ്ങനെയാണ് അനേക വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് തുണിക്കടകളില്‍ നിന്ന് പരിചയപ്പെട്ട സുഹൃത്തുക്കള്‍ വളരെ ചെറിയ മൂലധനത്തില്‍ VADI BOYS എന്ന ഫാഷന്‍ വെയര്‍ 2010ല്‍ ആരംഭിക്കുന്നത്. ഇന്ന് 14 വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട്, എറണാകുളം ടൗണുകളുടെ ഹൃദയഭാഗത്ത് ഹോള്‍സെയില്‍ സ്‌റ്റോറുകളുമായി വളര്‍ന്നുപന്തലിച്ചിരിക്കുകയാണ് ഈ സംരംഭം.

ഇന്ന് കേരളത്തിന്റെ ഏതു മുക്കിലും മൂലയിലുമുള്ള വസ്ത്രശാലയിലും ഇവര്‍ സൃഷ്ടിച്ച (VADI BOYS) ബ്രാന്‍ഡ് നാമം പേറുന്ന തുണിത്തരങ്ങള്‍ കണ്ടെത്താനാകും. ആറുമാസം മുതല്‍ 14 വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള വസ്ത്രങ്ങളാണ് വടിബോയ്‌സിന്റെ ലേബലില്‍ വിപണിയില്‍ എത്തുന്നത്.

സ്വന്തം മാനുഫാക്ചറിംഗ് യൂണിറ്റോടെ ഒരു തദ്ദേശീയ ബ്രാന്‍ഡ് വളര്‍ത്തിയെടുക്കാനായ ഇവര്‍ക്കു സജീവമായ ഒരു വിപണന ശൃംഖല വളര്‍ത്തിയെടുക്കുവാനും സാധിച്ചിട്ടുണ്ട്. ഹോള്‍സെയിലിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും കേരളത്തിന്റെ ഏതു മൂലയിലാണ് നിങ്ങള്‍ താമസിക്കുന്നതെങ്കിലും ഒരു മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ വടിബോയ്‌സിന്റെ വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് കണ്ടെത്തുവാനാകും.

ആദ്യകാലങ്ങളില്‍ പുറത്തുനിന്നുള്ള മാനുഫാക്ചറിങ് യൂണിറ്റുകളെയാണ് വസ്ത്രനിര്‍മാണത്തിന് ഏല്‍പ്പിച്ചിരുന്നതെങ്കിലും ബ്രാന്‍ഡ് ബില്‍ഡിങ്ങിന്റെ ആപേക്ഷിക ഘടകമായ ഗുണമേന്മയും സിഗ്‌നേച്ചര്‍ സ്‌റ്റൈലും ഉറപ്പാക്കുവാനായി സ്വന്തം യൂണിറ്റ് തുടങ്ങുകയായിരുന്നു ആദ്യകാലത്തുണ്ടായിരുന്ന 10 സ്റ്റാഫില്‍ നിന്ന് ഇന്ന് നൂറോളം സ്റ്റാഫ് ക്ലബ് മാര്‍ക്കറ്റിങ്ങിന് കീഴിലുണ്ട്. നിങ്ങള്‍ ഒരു കടയുടമ ആണെങ്കില്‍ കേരളത്തിന്റെ ഏതു മൂലയിലും ഉത്പന്നങ്ങള്‍ എത്തിച്ചു തരുവാനും ക്ലബ് മാര്‍ക്കറ്റിംഗ് സന്നദ്ധമാണ്.

ജിസിസി രാജ്യങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള ബ്രാന്‍ഡിന് ഇന്ത്യക്ക് പുറത്തുള്ള ഗാര്‍മെന്റ്‌സ് എക്‌സ്‌പോകളിലും തിളങ്ങുവാനായിട്ടുണ്ട്. കേരളത്തിനുള്ളില്‍ നിന്നും ലോകവിപണികളിലേക്ക് ചെറുകിട സംരംഭങ്ങള്‍ക്ക് വളരുവാന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് VADI BOYS.

മാറിമറിയുന്ന ഫാഷന്‍ തരംഗങ്ങളുടെ മിടിപ്പ് ആദ്യം പ്രതിഫലിക്കുന്നത് തങ്ങളുടെ ബ്രാന്‍ഡില്‍ ആയിരിക്കണമെന്ന് വടി ബോയ്‌സിന് നിര്‍ബന്ധമുണ്ട്. കൂടാതെ പ്രൊഡക്റ്റിന്റെ ഗുണനിലവാരത്തിലുള്ള വിശ്വാസം കൊണ്ട് മികച്ച ഗ്യാരന്റിയും നല്‍കുന്നുണ്ട്. വടിബോയ്‌സ് നല്‍കിയ ആത്മവിശ്വാസത്തില്‍ എസ്റ്റീവ് (ESTEVE ) എന്ന പുതിയൊരു ബ്രാന്‍ഡ് കൂടി വളര്‍ത്തിയെടുക്കുവാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. പ്രീമിയം നിലവാരം വര്‍ദ്ധിപ്പിച്ച് ഓണ്‍ലൈന്‍ വിപണിയിലും ചുവടുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചത്. കൂടാതെ ബാംഗ്ലൂരിലും ഒരു പുതിയ ഷോപ്പ് തുറക്കാനുള്ള ശ്രമങ്ങളും അവസാനഘട്ടത്തിലാണ്.

VADIBOYS
ESPLANADE SHOPPING COMPLEX
CONVENT JUNCTION, ERNAKULAM – 682011
MOB: +919847467002

VADIBOYS
CENTURY MALL – 3rd floor, RAJAJI ROAD, CALICUT
MOB: 9037472781

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍