ടെക്‌സ്‌റ്റൈല്‍ മേഖലയിലെ വേറിട്ട ചിന്താഗതി; വിപണി കീഴടക്കി ‘ഇസ ഡിസൈനര്‍ സ്റ്റോര്‍’
ബിസിനസിനെക്കുറിച്ചുള്ള ചിന്ത പലര്‍ക്കും പലതാണ്. തന്റെ ബിസിനസ് എങ്ങനെയായിരിക്കണം എന്ന വ്യക്തമായ കാഴ്ചപ്പാടോടെയാണ് എല്ലാവരും സ്വന്തമായ ഒരു സംരംഭം എന്ന ആശയത്തിലേക്ക് എത്തുന്നത്. അത്തരത്തിലൊരു സംരംഭകയാണ് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ‘ഇസ ഡിസൈനര്‍ സ്റ്റോര്‍’ ഉടമയായ ഷമീല ബാനു. ആറ് വര്‍ഷത്തോളമായി ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ സജീവമായ ഷമീല മറ്റ് ടെക്‌സ്‌റ്റൈല്‍ ബിസിനസില്‍ നിന്നും വ്യത്യസ്തമായാണ് തന്റെ സംരംഭത്തെ മുന്നോട്ടു നയിക്കുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ ഒരു ഫാഷന്‍ ഡിസൈനറാകണം എന്നതായിരുന്നു ഷമീലയുടെ ആഗ്രഹം. തന്റെ സ്വപ്‌നങ്ങള്‍ തുറന്നുപറഞ്ഞപ്പോള്‍ വീട്ടുകാരും […]













