Entreprenuership Success Story

വീടെന്ന സ്വപ്‌നം വിദൂരമല്ല, യാഥാര്‍ത്ഥ്യമാക്കാന്‍ കൂടെയുണ്ട് ധ്വനി ബില്‍ഡേഴ്‌സ്

Spread the love

വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ചെറുതെങ്കിലും സന്തോഷ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഒരു സ്വപ്‌നഭവനം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. വീട് നിര്‍മിക്കാന്‍ തീരുമാനിക്കുന്നത് മുതല്‍ കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ടെന്‍ഷനുകളുമാണ് മിക്കവരുടെയും മനസിലുണ്ടാകുക. ഇനി അത്തരം സംശയങ്ങളോടും ആകുലതകളോടും വിട പറയാം. കസ്റ്റമറിന്റെ സ്വപ്‌നങ്ങള്‍ മനസിലാക്കി അവരുടെ ബജറ്റിനനുസരിച്ച് സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയെ നമുക്ക് പരിചയപ്പെടാം.

തിരുവനന്തപുരം സ്വദേശിയായ വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള കണ്‍സ്ട്രക്ഷന്‍ സ്ഥാപനമാണ് നേമത്ത് പ്രവര്‍ത്തിക്കുന്ന ധ്വനി ബില്‍ഡേഴ്‌സ് ആന്റ് കണ്‍സ്ട്രക്ഷന്‍സ്. അഞ്ച് വര്‍ഷമായി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിഷ്ണുവിന്റെ സ്വപ്‌ന സാമ്രാജ്യം കൂടിയാണ് ധ്വനി ബില്‍ഡേഴ്‌സ്.

ചെറുപ്പം മുതല്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തികളില്‍ ആകൃഷ്ടമായിരുന്ന വിഷ്ണു പഠനകാലം മുതല്‍ തന്നെ കണ്‍ട്രക്ഷന്‍ ജോലികളില്‍ മുഴുകിയിരുന്നു. അപ്പോള്‍ മുതല്‍ സ്വന്തമായൊരു കണ്‍സ്ട്രക്ഷന്‍ സ്ഥാപനം എന്നത് വിഷ്ണുവിന്റെ സ്വപ്‌നമായിരുന്നു. എന്നാല്‍ പഠനത്തിന് ശേഷം മറ്റൊരു ജോലി അത്യാവശ്യമായി വന്നതോടെ തന്റെ പാഷനെ പാതിവഴിയില്‍ ഉപേക്ഷിച്ച് വിഷ്ണു മാര്‍ക്കറ്റിങ് മേഖലയിലേയ്ക്ക് തിരിഞ്ഞു.

എന്നാല്‍ മറ്റൊരു പ്രൊഫഷനും തനിക്ക് സന്തോഷം നല്‍കില്ല എന്ന് തിരിച്ചറിഞ്ഞ വിഷ്ണു തന്റെ സ്വപ്‌നം സ്വന്തമാക്കാന്‍തന്നെ തീരുമാനിച്ചു. അങ്ങനെ മകളുടെ പേരില്‍ ധ്വനി ബില്‍ഡേഴ്‌സ് എന്ന സംരംഭം കെട്ടിപ്പടുക്കുകയായിരുന്നു. കണ്‍സ്ട്രക്ഷന്‍ മേഖലയെക്കുറിച്ച് പൂര്‍ണമായ ധാരണയുള്ളതിനാല്‍ മാര്‍ക്കറ്റിംങില്‍ നിന്ന് നിര്‍മാണ മേഖലയിലേക്ക് എത്തിയപ്പോള്‍ വിഷ്ണുവിന് ബുദ്ധിമുട്ടുകളൊന്നും തോന്നിയിരുന്നില്ല. ബിസിനസിനപ്പുറം, കസ്റ്റമറിന്റെ ആഗ്രഹങ്ങള്‍ക്കാണ് ധ്വനി ബില്‍ഡേഴ്‌സ് പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ നിര്‍മാണത്തിന്റെ ഓരോ ഘട്ടവും അവരുടെ സംതൃപ്തി ഉറപ്പാക്കിയശേഷം മാത്രമേ പ്രാവര്‍ത്തികമാക്കുകയുള്ളു.

‘ക്വാളിറ്റി’യുടെ കാര്യത്തില്‍ ഒരു വിട്ടുവിഴ്ചയ്ക്കും തയ്യാറല്ല വിഷ്ണു. ഐഎസ്‌ഐ മുദ്രയുള്ള ബ്രാന്റഡ് ഉത്പന്നങ്ങള്‍ മാത്രമാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. കൂടാതെ കസ്റ്റമറിന്റെ ആവശ്യപ്രകാരം അവരുടെ ബജറ്റിന് ആനുസരിച്ചാണ് നിര്‍മാണം. നൂറ് ശതമാനം സത്യസന്ധമായാണ് വിഷ്ണു ജോലികള്‍ ഏറ്റെടുക്കുന്നതും പൂര്‍ത്തിയാക്കുന്നതും. അതുകൊണ്ടുതന്നെ ധ്വനി ബില്‍ഡേഴ്‌സിനെ തേടി നിരവധി കസ്റ്റമേഴ്‌സ് എത്തുന്നുമുണ്ട്. വിഷ്ണു പൂര്‍ത്തിയാക്കിയ വീടുകള്‍ കണ്ട് ഇഷ്ടപ്പെട്ട് എത്തുന്നവരാണ് ഇപ്പോള്‍ കസ്റ്റമേഴ്‌സില്‍ ഭൂരിഭാഗവും. നിലവില്‍ എട്ട് പ്രൊജക്ടുകളാണ് ധ്വനി ബില്‍ഡേഴ്‌സിന്റെ കീഴില്‍ ഒരേസമയം പുരോഗമിക്കുന്നത്.

വീട് നിര്‍മിച്ച് നല്‍കുന്നതിന് പുറമെ പ്ലാന്‍, എലിവേഷന്‍ തുടങ്ങിയവ മാത്രം ആവശ്യപ്പെട്ടുവരുന്നവര്‍ക്ക് അതും ചെയ്ത് നല്‍കുന്നുണ്ട്. കൂടാതെ വീട് നിര്‍മിക്കുന്നതിനാവശ്യമായ ബാങ്ക് ലോണും വിഷ്ണു വളരെ എളുപ്പത്തില്‍ സാധ്യമാക്കി നല്‍കും. തന്റെ സാമ്രാജ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് മറ്റൊരു ഓഫീസ് ആരംഭിക്കണമെന്നതാണ് വിഷ്ണുവിന്റെ ആഗ്രഹം. അതോടൊപ്പം ഇന്റീരിയറുകളുടെ ഒരു ഗ്യാലറിയും കസ്റ്റമേഴ്‌സിനായി ഒരുക്കാനുള്ള ശ്രമത്തിലാണ് ഈ സംരംഭകന്‍.

വിഷ്ണുവിന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം സ്ഥാപനത്തിന്റെ അക്കൗണ്ടന്റായി ഭാര്യ ശ്രീലക്ഷ്മിയും സൂപ്പര്‍വൈസറായി സഹോദരനും ഒപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പൂര്‍ണ പിന്തുണ നല്‍കി ഏക മകളായ ധ്വനിയും മറ്റ് കുടുംബാംഗങ്ങളും കൂടെത്തന്നെയുണ്ട്.
ഫോണ്‍: 9961617190, 8921389548

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍