Success Story

മാര്യേജ് ബ്യൂറോയില്‍ തുടങ്ങി സിനിമാ ജീവിതം വരെ നീളുന്ന വിജയകഥ; എ കെ ഉണ്ണികൃഷ്ണന്‍ ആള് ചില്ലറക്കാരനല്ല

ദീപ ശ്രീശാന്ത് ഒരേസമയം ഒന്നിലധികം മേഖലകളില്‍ വിജയം പാറിക്കുക എന്നത് അസാധാരണമായി തോന്നാമെങ്കിലും കഠിനപ്രയത്‌നവും ആത്മാര്‍പ്പണവും ഉണ്ടെങ്കില്‍ ലക്ഷ്യം നേടാന്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി എ കെ ഉണ്ണികൃഷ്ണന്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘കൃഷ്ണാ മാര്യേജ് ബ്യൂറോ’ എന്ന സംരംഭവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഉണ്ണികൃഷ്ണന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം പോലും ചിന്തിച്ചില്ല വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ എല്ലാവരും അസൂയയോടെ നോക്കിക്കാണുന്ന ഒരു സംരംഭകന്റെ മേല്‍ക്കുപ്പായം അണിയുമെന്ന്. പല കല്യാണ ബ്രോക്കര്‍മാരും മാര്യേജ് ബ്യൂറോകളും ആവശ്യക്കാരില്‍ നിന്ന് മുന്‍കൂര്‍ […]

Success Story

ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ ഒരുമ കൊണ്ട് വിജയമെഴുതി ഡിസൈനേഴ്‌സ് ദമ്പതിമാര്‍

സംരംഭ മേഖലയില്‍ ഒരുമ കൊണ്ടും പാഷന്‍ കൊണ്ടും വിജയമെഴുതുകയാണ് എറണാകുളം സ്വദേശികളായ ഈ ദമ്പതിമാര്‍… 2018 ല്‍ റോസ്മി ജെഫി എന്ന ചെറുപ്പക്കാരി ആരംഭിച്ച INTERFACE INTERIOR എന്ന സംരംഭം ഇന്ന് പുതുമകൊണ്ടും വ്യത്യസ്തത കൊണ്ടും കേരളത്തിന്റെ ഹൃദയത്തില്‍ ചരിത്രമെഴുതുകയാണ്. ഈ അഞ്ചു വര്‍ഷം കൊണ്ട് നിരവധി വര്‍ക്കുകളാണ് INTERFACE INTERIOR എന്ന സ്ഥാപനം കേരളത്തിന് സമ്മാനിച്ചത്. വിവാഹത്തിനുശേഷം ഭര്‍ത്താവ് സല്‍മോന്‍ സെബാസ്റ്റ്യന്‍ കൂടി ബിസിനസില്‍ പങ്കുചേര്‍ന്നതോടെ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ പുതുമകള്‍ കൊണ്ട് ഇരുവരും […]

പേപ്പര്‍ മെറ്റീരിയലുകളുടെ അനന്തസാധ്യതകള്‍ പങ്കുവച്ച് അബു സാഹിര്‍

ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് ബിസിനസ് മേഖലയില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയും അതോടൊപ്പം ദീര്‍ഘവീക്ഷണവും ശക്തമായ ഒരു ടീമും ഉണ്ടെങ്കില്‍ നിങ്ങളുടെ സംരംഭം ഏതു തന്നെയായാലും വിജയം സുനിശ്ചിതമാണ്. സംരംഭക വിജയത്തെക്കുറിച്ച് അടുത്തറിയാന്‍ പാലക്കാട് ആലത്തൂര്‍ സ്വദേശിയായ അബു സാഹിറിന്റെ വിജയകഥയിലേക്ക് നമുക്കൊരു എത്തിനോട്ടം നടത്താം. ഇരുപതാം വയസിലാണ് അദ്ദേഹം സ്വന്തമായി ഒരു പ്രിന്റിംഗ് പ്രസ് ആരംഭിക്കുന്നത്. അബു സാഹിറിന് ബിസിനസിനോടുള്ള പാഷനും കഠിനാദ്ധ്വാനവും ഒത്തുചേര്‍ന്നപ്പോള്‍ സ്ഥാപനത്തെ ഒന്നില്‍ നിന്ന് മൂന്നിലേക്ക് വളര്‍ത്താന്‍ സാധിച്ചു. ആ സമയത്താണ് പ്ലാസ്റ്റിക്ക് ബാഗിന് […]

Entreprenuership Success Story

മായാസ് ബ്യൂട്ടി വേള്‍ഡ് & മേക്കപ്പ് സ്റ്റുഡിയോ; സൗന്ദര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരസ്പര്‍ശം

സ്വന്തം സൗന്ദര്യം ഓരോ മനുഷ്യര്‍ക്കും ആത്മവിശ്വാസവും പ്രചോദനവും വര്‍ദ്ധിപ്പിക്കും. അത്തരത്തില്‍ ആയിരക്കണക്കിന് ആളുകളെ ആത്മവിശ്വാസമുള്ള വ്യക്തിത്വത്തിലേക്ക് എത്തിച്ച സംരംഭകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ബ്യൂട്ടീഷനുമായ മായ ജയകുമാര്‍. മായ ജയകുമാര്‍ എന്ന സംരംഭകയുടെ പ്രയത്‌നവും 18 വര്‍ഷങ്ങളായുള്ള സൗന്ദര്യകലയിലെ പ്രാവീണ്യത്തിന്റെയും നേര്‍സാക്ഷ്യമാണ് സൗന്ദര്യ സംരക്ഷണ മേഖലയില്‍ തങ്കലിപികളാല്‍ ഇടം നേടിയ ‘മായാസ് ബ്യൂട്ടി വേള്‍ഡ് & മേക്കപ്പ് സ്റ്റുഡിയോ’…! ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ പ്രശസ്ത സെലിബ്രിറ്റി ആര്‍ട്ടിസ്റ്റാണ് ഇന്ന് മായാ ജയകുമാര്‍. ബ്രൈഡല്‍ മേക്കപ്പില്‍ പ്രാവീണ്യമുള്ള മായ സ്‌കൂള്‍, […]

Entreprenuership Success Story

ചങ്ങാത്തത്തിന്റെ കഥയില്‍ വിരിഞ്ഞ കാലത്തിന്റെ മാറ്റം; ‘ലിയോ 13 അപ്പാരല്‍സ്’

ലോകം കണ്ട ഏറ്റവും നല്ല സൗഹൃദങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കുന്നത് ഭഗവാന്‍ ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള ബന്ധത്തെ ആയിരിക്കും. പില്‍ക്കാലത്ത് കവി പാടിയതുപോലെ ‘ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട’ എന്നത് ചിലരുടെയെങ്കിലും ജീവിതത്തില്‍ അര്‍ത്ഥവത്തായിട്ടും ഉണ്ട്. ഒരു നല്ല സുഹൃത്തുണ്ടെങ്കില്‍ ജീവിതത്തില്‍ ഒരുപാട് വിജയങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്ന് പലരും ഇതിനോടകം തെളിയിച്ചും കഴിഞ്ഞു. ഒരു സുഹൃത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാമെങ്കില്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്നാല്‍ എന്തായിരിക്കും സംഭവിക്കുക? സംശയമൊന്നും വേണ്ട, നല്ലൊരു മാറ്റത്തിന്റെ തുടക്കം തന്നെയാകും […]

Entreprenuership Success Story

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കി, ട്രാക്ക് റെക്കോര്‍ഡുമായി ആഡ്‌ബെറി

45 ദിന ട്രെയിനിംഗ് നല്‍കാന്‍ ഇനി തൃശൂരും ! സഹ്യന്‍ ആര്‍ സംരംഭവും ഉപഭോക്താക്കളും തമ്മില്‍ ഒരു ‘വിരല്‍ത്തുമ്പോളം ഇഴയടുപ്പം’ തീര്‍ക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് യുഗത്തില്‍ ഏറ്റവും പുതിയ തൊഴില്‍ സാധ്യതയുള്ള മേഖലയായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാറിയിരിക്കുകയാണ്. അത് മുന്നില്‍ കണ്ടുകൊണ്ട് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സുകള്‍ നല്‍കുന്ന അസംഖ്യം സ്ഥാപനങ്ങള്‍ ഇന്നിവിടെയുണ്ട്. ഒരു മികച്ച ‘സ്‌കില്‍’ എന്ന നിലയ്ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പൂര്‍ണമായും സ്വായത്തമാക്കാന്‍ കഴിയാതെ, വെറും തിയറികള്‍ മാത്രം പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപക്ഷേ പ്രായോഗികമായി ജോലി […]

Entreprenuership Success Story

സിവില്‍ സര്‍വീസില്‍ നിന്ന് ആയുര്‍വേദത്തിന്റെ പാതയിലേക്ക്…പാരമ്പര്യ ജ്ഞാനത്തിന്റെ കരുത്തില്‍ പുലാമന്തോള്‍ മൂസിന്റെ പിന്‍ഗാമി

കേരളത്തിന്റെ ചരിത്രപുസ്തകങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുള്ള പേരാണ് പുലാമന്തോള്‍ മൂസിന്റെത്. ആയുര്‍വേദത്തിലെ അഷ്ടവൈദ്യം തപസ്യയാക്കിയ ഈ പൗരാണിക വൈദ്യന്റെ പേരിലാണ് മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ എന്ന നാട് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ തായ്‌വഴിയിലെ അവസാനത്തെ കണ്ണിയാണ് പുലാമന്തോള്‍ മൂസ് ആയുര്‍വേദ ഹോസ്പിറ്റലിന്റെ ഭാഗമായ ഡോ.ശ്രീരാമന്‍ മൂസ്. ഭാരതമൊട്ടാകെ വളര്‍ന്നു പന്തലിച്ച ആയുര്‍വേദ ശാസ്ത്രത്തിന്റെ വേരുകള്‍ പുലാമന്തോളിലാണ് ആഴ്ന്നിറങ്ങിയിട്ടുള്ളത്. നമ്മുടെ പാരമ്പര്യ വൈദ്യശാസ്ത്രത്തിന്റെ ധൈഷണിക ഗ്രന്ഥമായ അഷ്ടാംഗഹൃദയത്തിന്റെ രചയിതാവ് വാഗ്ഭടന്‍ തന്റെ അവസാന നാളുകള്‍ കഴിച്ചു കൂട്ടിയത് ഇവിടെയാണ്. വാഗ്ഭടാചാര്യനില്‍ നിന്നാണ് ശ്രീരാമന്‍ […]

Success Story

വസ്ത്ര സങ്കല്‍പ്പങ്ങള്‍ ‘ധന്യ’മാക്കുന്നൊരിടം; ഡിസൈനിങ്ങിലെ ഡിഫറന്‍സുകള്‍ കൂട്ടിയോജിപ്പിച്ച് ഡി ഡിസൈന്‍സ്

”വളരെയധികം സന്തോഷത്തോടെയും ആഗ്രഹത്തോടെയും ചെയ്യാന്‍ കഴിയുന്ന ഒരു കാര്യത്തെ തന്റെ പ്രൊഫഷനായി തിരഞ്ഞെടുത്തു അത്യധികം ഇഷ്ടത്തോടെ അതിനുവേണ്ടി പരിശ്രമിച്ച് ലക്ഷ്യത്തിലെത്തിക്കുക… !” എത്രയധികം അഭിമാനവും സന്തോഷവും നിറഞ്ഞ കാര്യമാണല്ലേ. തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പായാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍, ‘ഇങ്ങനെ’ മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിനിയായ ധന്യ. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുകയും അങ്ങേയറ്റം സൂക്ഷ്മമായും കഠിനമായും പരിശ്രമിക്കുവാനുമുള്ള ആഗ്രഹം മനസ്സില്‍ നിറഞ്ഞു നിന്നപ്പോഴും പുറത്തുപോയി ഒരു ജോലി ചെയ്യുക എന്നത് ധന്യയെ സംബന്ധിച്ചിടത്തോളം […]

Success Story

Rental Cochin; ഇത് റിയല്‍ എസ്റ്റേറ്റിന്റെ പുതിയ മുഖം

സാമ്പത്തിക നേട്ടം ഉണ്ടാക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപം ഏത് എന്ന ചോദ്യത്തിന് ഒട്ടുമിക്ക ആളുകളും പറയുന്ന ഉത്തരം റിയല്‍ എസ്‌റ്റേറ്റ് എന്നാണ്. ഈ ധാരണ ഉള്ളിലുള്ളത് കൊണ്ട് തന്നെ പുതിയ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകരുടെ എണ്ണം കൂടുകയാണ്. റിയല്‍ എസ്‌റ്റേറ്റില്‍ പരിചയസമ്പന്നത വളരെ പ്രധാനപ്പെട്ടതാണ്, അത്തരത്തില്‍ 21 വര്‍ഷത്തെ പരിചയസമ്പത്തുള്ള ജോണി ആന്റണി എന്ന സംരംഭകന്റെ സ്ഥാപനമാണ് RENTAL COCHIN. ജീവിതവിജയം നേടുവാന്‍ കഠിനാധ്വാനം ചെയ്യുവാന്‍ മടിയില്ലാത്ത ജോണി ഒരു ഉപജീവനമാര്‍ഗമായാണ് 21 വര്‍ഷങ്ങള്‍ക്കു മുമ്പ് […]

Entreprenuership Success Story

വരകള്‍ക്ക് വര്‍ണങ്ങളുടെ ജീവന്‍; മ്യൂറല്‍ പെയിന്റിങ്ങിലൂടെ നിറങ്ങള്‍ക്ക് മോടി കൂട്ടി നിഷ ബാലകൃഷ്ണന്‍

മനുഷ്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയുടെ, ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ പേറുന്നവയാണ് ചുമര്‍ ചിത്രങ്ങള്‍ അഥവാ മ്യൂറല്‍ പെയിന്റിംഗ്. ഭൂതകാലത്തിന്റെ അടയാളങ്ങള്‍ പേറി കലയും കാര്യവും കടന്ന് സൗന്ദര്യസങ്കല്പങ്ങളുടെ അടിസ്ഥാനമായി ഇന്ന് മ്യൂറല്‍ പെയിന്റിംഗ് മാറിക്കഴിഞ്ഞു. ചുമരില്‍ വരച്ചിരുന്ന ചിത്രങ്ങള്‍ കാലത്തിന്റെ മാറ്റത്തിന് വിധേയമായി ക്യാന്‍വാസിലേക്കും ഫ്രെയിമുകളിലും ഉള്‍ക്കൊള്ളാന്‍ പാകത്തിന് പരുവപ്പെട്ടപ്പോള്‍ ഇന്റീരിയര്‍ ഡിസൈനിങ്, ഡ്രസ്സ് ഡിസൈനിങ് എന്നിവയുടെ ലോകത്തേക്കും മ്യൂറല്‍ പെയിന്റിങ്ങിന്റെ സാധ്യതകള്‍ വളര്‍ന്നു. അത്തരത്തില്‍ കൈപ്പിടിയിലുള്ള സാധ്യതകളെ സംരംഭത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് തൃശൂര്‍ സ്വദേശിനി നിഷാ ബാലകൃഷ്ണന്‍… വരകളോട് […]