വയറും മനസും നിറക്കുന്ന ഷെഫ് RK
വ്യത്യസ്തമായ ആഹാരം എന്നും മനുഷ്യനെ ആകര്‍ഷിക്കുന്ന ഒന്നാണ്. നല്ല സ്വാദുള്ള ആഹാരം ആസ്വദിച്ച് കഴിച്ച് വയറ് നിറഞ്ഞു കഴിയുമ്പോള്‍ ലഭിക്കുന്ന സുഖം വേറെ തന്നെയാണ്. കൃത്യമായ ചേരുവകള്‍ കൃത്യമായ അളവില്‍ ചേര്‍ത്ത് സന്തോഷത്തോടെ ആഹാരമുണ്ടാക്കി, ആളുകളുടെ വയറും മനസ്സും നിറയ്ക്കുന്ന ഒരാളാണ് രാജേഷ് കുമാര്‍ എന്ന ഷെഫ് ആര്‍.കെ. തിരുവനന്തപുരം സ്വദേശിയായ ആര്‍.കെ വിളമ്പുന്നത് ആളുകള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. തന്റെ കൈപ്പുണ്യം അറിയുന്നത് ജേഷ്ഠനും പ്രിതു തുല്യനുമായ കോളിയൂര്‍ അഖിലന്‍ ശാന്തിയോടൊപ്പം ക്ഷേത്രത്തിലെത്തി നിവേദ്യമുണ്ടാക്കി ദൈവത്തിന് സമര്‍പ്പിച്ചപ്പോഴാണ്. […]




