Success Story

വയറും മനസും നിറക്കുന്ന ഷെഫ് RK

Spread the love

വ്യത്യസ്തമായ ആഹാരം എന്നും മനുഷ്യനെ ആകര്‍ഷിക്കുന്ന ഒന്നാണ്. നല്ല സ്വാദുള്ള ആഹാരം ആസ്വദിച്ച് കഴിച്ച് വയറ് നിറഞ്ഞു കഴിയുമ്പോള്‍ ലഭിക്കുന്ന സുഖം വേറെ തന്നെയാണ്. കൃത്യമായ ചേരുവകള്‍ കൃത്യമായ അളവില്‍ ചേര്‍ത്ത് സന്തോഷത്തോടെ ആഹാരമുണ്ടാക്കി, ആളുകളുടെ വയറും മനസ്സും നിറയ്ക്കുന്ന ഒരാളാണ് രാജേഷ് കുമാര്‍ എന്ന ഷെഫ് ആര്‍.കെ. തിരുവനന്തപുരം സ്വദേശിയായ ആര്‍.കെ വിളമ്പുന്നത് ആളുകള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.

തന്റെ കൈപ്പുണ്യം അറിയുന്നത് ജേഷ്ഠനും പ്രിതു തുല്യനുമായ കോളിയൂര്‍ അഖിലന്‍ ശാന്തിയോടൊപ്പം ക്ഷേത്രത്തിലെത്തി നിവേദ്യമുണ്ടാക്കി ദൈവത്തിന് സമര്‍പ്പിച്ചപ്പോഴാണ്. പിന്നെ, തന്റെ വഴി ഇതാണ് എന്ന തിരിച്ചറിവില്‍ ഒരു യാത്രയായിരുന്നു.
നിരവധി വിജയ പരാജയങ്ങളിലൂടെയുള്ള ഒരു യാത്ര. യാത്ര ചെന്നെത്തി നില്‍ക്കുന്നത് കണ്‍സള്‍ട്ടന്റ് ഷെഫ് എന്ന പദവിയിലാണ്.

കഠിനമായ പരിശ്രമം കൊണ്ടും ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നേടിയെടുത്തതാണ് ഈ പദവി. സ്വപനങ്ങളുടെ ഓരോ സാക്ഷത്കരത്തിലും ആര്‍.കെ ജേഷ്ഠനെ നന്ദിയോടെ സ്മരിക്കുന്നു.

ഒരു റസ്റ്റോറന്റ് തുടങ്ങി അതിനെ വിജയത്തിലേക്ക് എത്തിക്കുവാന്‍ ആര്‍.കെയെ കൊണ്ട് സാധിക്കുമെന്ന് ആളുകള്‍ക്ക് ഉറപ്പുള്ളതിനാല്‍ ആര്‍.കെ എന്ന കണ്‍സള്‍ട്ടന്റ് ഷെഫിനെ തേടിയെത്തുന്നവര്‍ നിരവധിയാണ്. കേരളത്തിലെ ഒട്ടുമിക്ക ടോപ് റസ്റ്റോറന്റുകളുടെയും വിജയം ആര്‍.കെയുടെ വിജയം കൂടിയാണ്.

പ്ലാനിങ്, നല്ല ഷെഫുകളെ നല്‍കുക, ആളുകളുടെ മനസ്സറിഞ്ഞ് വിഭവങ്ങള്‍ തയ്യാറാക്കാന്‍ റസ്റ്റോറന്റിനെ പ്രാപ്തരാക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് വേണ്ടി ഒരു ഡോക്ടറിനെ പോലെ ആര്‍.കെയെ കണ്‍സള്‍ട്ട് ചെയ്യാം.

നൂറ് ശതമാനം ആത്മാര്‍ത്ഥതയാണ് ആര്‍കെയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ”നാം നമ്മളെ തന്നെ തിരിച്ചറിയുന്ന ഘട്ടത്തിലാണ് യഥാര്‍ത്ഥ പാഷന്‍ ഉടലെടുക്കുന്നത്. എത്ര പ്രതിസന്ധിയുണ്ടായാലും ആ സ്വപ്‌നത്തെ ചേര്‍ത്തുപിടിച്ച് അര്‍പ്പണ ബോധത്തോടുകൂടിയും ആത്മാര്‍ത്ഥതയോട് കൂടിയും സഹിച്ചും ക്ഷമിച്ചും ആ പാഷനെ പൂര്‍ണതയില്‍ എത്തിക്കുമ്പോഴാണ് ഒരുവന് വിജയം”, തന്റെ ഈ വിജയ മന്ത്രമാണ് ആര്‍.കെ ആളുകള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്.

പാഷന്‍ കൊണ്ട് എന്ത് നേടിയെന്ന് അദ്ദേഹത്തോട് ചോദിക്കുമ്പോള്‍, ഇതിനു പുറകെ ഇറങ്ങി പുറപ്പെട്ടപ്പോള്‍ ഉണ്ടായ ഓരോ പരാജയങ്ങളും വിജയങ്ങളും തന്റെ ജീവിതത്തില്‍ ഉണ്ടായ നേട്ടമായി അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ പറയുന്നു.

ഇനിയുള്ള യാത്ര കൂടുതല്‍ സുന്ദരമാക്കാനുള്ള ശ്രമത്തിലാണ് ഷെഫ് ആര്‍.കെ. പുതിയ പുതിയ സ്വപ്‌നങ്ങള്‍, അതിനുവേണ്ടിയുള്ള ചുവടുവെയ്പുകള്‍, ഓരോ ചിന്തയും തന്റെ സ്വപ്‌നത്തിനും പാഷനു വേണ്ടി മാറ്റി വച്ചിരിക്കുകയാണ് അദ്ദേഹം. മത്ത് പിടിക്കുന്ന ലഹരിയായി മാറിക്കഴിഞ്ഞു ആര്‍.കെയ്ക്ക് തന്റെ പാഷന്‍. ആര്‍കെയുടെ ഭക്ഷണം ആളുകള്‍ക്കും.

https://youtube.com/channel/UCrU364SukY6I-WoYtuBUUNA

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ