Zivah Jewels; അനിതയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം
ആഭരണങ്ങള്‍ അഴകിനെ മാത്രമല്ല വ്യക്തിത്വത്തെയും പ്രകാശിപ്പിക്കുന്നുണ്ട്. കഴുത്തിലും കാതിലുമുള്ള ആഭരണങ്ങള്‍ അത് അണിയുന്നവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും വളരെ വലുതാണ്. ഇത് തിരിച്ചറിയാനായതുകൊണ്ടാണ് ആലപ്പുഴ സ്വദേശി അനിതയ്ക്ക് Zivah Jewels എന്ന തന്റെ സംരംഭം കെട്ടുറപ്പോടെ പണിതുയര്‍ത്താനായത്. പുതുമയും പൈതൃകവും ഇഴചേരുന്ന കളക്ഷനുകളിലൂടെ ഒരുപാടുപേരുടെ മനം കവര്‍ന്ന് മുന്നേറുകയാണ് ഈ സംരംഭം. കോളേജ് അധ്യാപികയായ അനിത റെപ്ലിക്ക ഗോള്‍ഡ് ജ്വല്ലറി ബിസിനസിലേക്ക് കടന്നത് പാഷനെ പിന്തുടര്‍ന്നാണ്. ജോലിക്ക് ശേഷമുള്ള തുച്ഛമായ വിശ്രമസമയം മാത്രമേ അനിതയ്ക്ക് ഇതിനായി മാറ്റിവയ്ക്കാന്‍ ഉണ്ടായിരുന്നുള്ളൂ. […]













