അമ്മയ്ക്കും കുഞ്ഞിനുമുള്ള സമ്പൂര്‍ണ്ണ ആയുര്‍വ്വേദ സുരക്ഷയുമായി ‘Ti & To’
ഭാരതീയമായ ആരോഗ്യ സംരക്ഷണരീതിയാണ് ആയുര്‍വേദം. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഷി പരമ്പരയിലൂടെ പകര്‍ന്നുവന്ന ആയുര്‍വേദം ഒരു രോഗശാന്തി ചികിത്സ മാത്രമല്ല, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള ജീവിതശൈലി കൂടിയാണ്. മനുഷ്യ മനസിനെയും ശരീരത്തെയും ആത്മാവിനെയും ഒരുപോലെ സമുന്വയിപ്പിക്കുന്ന ഈ ചികിത്സാവിധി വൈദഗ്ധ്യം നേടിയ പ്രഗത്ഭരായ വൈദ്യകുടുംബങ്ങള്‍ വഴി ഇന്നും മങ്ങലേല്‍ക്കാതെ തുടര്‍ന്നുവരുന്നുണ്ട്. അത്തരത്തില്‍ പാരമ്പര്യ ആയുര്‍വ്വേദ കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരുപിടി മികച്ച ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് മെറിന്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ‘Ti & To’ ‘. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കും പ്രസവശേഷം […]













