പേപ്പര്‍ പൂക്കള്‍ കൊണ്ട് പൂന്തോട്ടം തീര്‍ത്ത ആന്‍സ് ക്രാഫ്റ്റ് ഹൗസ്
ഏഴു വര്‍ഷം നീണ്ട ഫുഡ് ഇന്‍ഡസ്ട്രിയിലെ ക്വാളിറ്റി കണ്‍ട്രോളര്‍ ജോലിയില്‍ നിന്നും പൂക്കളുടെ ലോകത്തേക്കുള്ള കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ബെസ്റ്റി തോമസിന്റെ യാത്ര അവരുണ്ടാക്കുന്ന പൂച്ചെണ്ടുകള്‍ പോലെ സുന്ദരമാണ്. കുട്ടിക്കാലം മുതല്‍ക്കേ പൂക്കളോടുള്ള ഇഷ്ടവും ജോലിക്കിടയിലെ ഒഴിവുസമയങ്ങളില്‍ ആരംഭിച്ച വിനോദവും ചേര്‍ത്തൊട്ടിച്ച് വിജയകരമായി മുന്നോട്ടുകുതിക്കുന്ന ബെസ്റ്റി ഇന്ന് തന്റെ സ്വപ്‌ന സംരംഭം തീര്‍ത്തിരിക്കുകയാണ്. ഹോസ്റ്റല്‍ റൂമിലെ ഒഴിവുസമയങ്ങളില്‍ നിന്നാണ് ബെസ്റ്റിയുടെ ഹാന്‍ഡ്‌മെയ്ഡ് ക്രാഫ്റ്റ് യാത്രയുടെ തുടക്കം. കാന്‍ഡില്‍ മേക്കിങ് ഉള്‍പ്പെടെയുള്ള വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കുന്നത് അക്കാലത്ത് പതിവായിരുന്നു. കയ്യില്‍ […]













